കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാനി ചുഴലിക്കാറ്റ് സഞ്ചാരം തുടരുന്നു; ജീവന്‍ നഷ്ടപ്പെടുമെന്ന ഭയത്തില്‍ 100 മില്യണിലധികം ആളുകള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഭീതിയിലാഴ്ത്തി ഫാനി ചുഴലിക്കാറ്റ്

ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ ഉടലെടുത്ത ഫാനി ചുഴലിക്കാറ്റ് ശക്തിയാര്‍ജിച്ച് ഈ ആഴ്ച അവസാനത്തോടെ ഇന്ത്യയുടെ കിഴക്കന്‍ തീരദേശ മേഖലയില്‍ ആഞ്ഞടിച്ചേക്കും. 100 മില്യണില്‍ അധികം ആളുകളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് കാറ്റിന്റെ സഞ്ചാരം.

ഭീതിയിലാഴ്ത്തി ഫാനി: മെയ് മൂന്നിന് ഒഡിഷ തീരത്തേക്ക്, 11 ജില്ലകളില്‍ പെരുമാറ്റച്ചട്ടം നീക്കി!! ഭീതിയിലാഴ്ത്തി ഫാനി: മെയ് മൂന്നിന് ഒഡിഷ തീരത്തേക്ക്, 11 ജില്ലകളില്‍ പെരുമാറ്റച്ചട്ടം നീക്കി!!

അറ്റ്‌ലാന്റിക്ക് അല്ലെങ്കില്‍ കിഴക്കന്‍ പസഫിക് മഹാസമുദ്രത്തിലെ കാറ്റഗറി 3-ലെ കൊടുങ്കാറ്റ് പോലെയുള്ള ശക്തമായ ചുഴലിക്കാറ്റാണ് ഫാനി ഇപ്പോള്‍. വ്യാഴാഴ്ചയോടെ കാറ്റഗറി 4ലെ കൊടുങ്കാറ്റിന് തുല്യമായി മണിക്കൂറില്‍ 213 കിമി വേഗത്തില്‍ കാറ്റ് വീശും. ഈ സമയത്ത് ഫോണി സൂപ്പര്‍ സൈക്ലോണിക്ക് കാറ്റായി വീശാനും സാധ്യതയുണ്ട്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായി ഫാനി ശക്തവും അപകടകരവുമായ ചുഴലിക്കാറ്റായി ഇന്ത്യന്‍ തീരത്ത് വീശുമെന്നാണ് സൂചന.

cyclone-fani2-


വടക്കന്‍ ആന്ധ്രാപ്രദേശില്‍ നിന്നും ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ബീഹാര്‍ എന്നീ പ്രദേശത്തുള്ളവര്‍ക്ക് ചുഴലിക്കാറ്റ് വന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ബംഗ്ലാദേശുമായുള്ള അതിര്‍ത്തി പങ്കിടുന്ന തീരദേശമായ കക്കിന്‍ഡ, വിശാഖപട്ടണം തുടങ്ങിയടങ്ങളില്‍ കടലാക്രമണം, തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്കം എന്നിവയുണ്ടാകും. ബ്രഹ്മപൂര്‍ മുതല്‍ പുരി വരെയുള്ള നഗരങ്ങളിലും അപകടകരമായ കാറ്റ് ദുരന്തം വിതയ്ക്കും.

കര ഇടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കിഴക്കന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന്റെ ആഘാതം അനുഭവപ്പെടും. അടിസ്ഥാനപരമായി ഇത് എല്ലാ മേഖലകളിലും തകര്‍ച്ച ഉണ്ടാകും. വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച വരെ ഫോണിയുടെ ശക്തി കുറയുന്നതിനാല്‍ ജാര്‍ഖണ്ഡ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ കാറ്റ് വീശുന്നതിന്റെ തീവ്രതയും കുറയും. എന്നിരുന്നാലും, കാറ്റും വെള്ളപ്പൊക്കവും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. കൊല്‍ക്കത്തയില്‍ കാറ്റിന്റെ ശക്തി കുറയുമെങ്കിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനിയാഴ്ചയുമായി ചില പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായേക്കാം.

ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വരെ, ഫാനി ശക്തി കുറഞ്ഞ് ബംഗ്ലാദേശിലും വടക്കു കിഴക്കന്‍ ഇന്ത്യയിലും കനത്ത മഴയായി മാറും. ഈ സമയത്തും ജീവന് ഹാനിയാകുന്ന വെള്ളപ്പൊക്കത്തിനും കനത്ത മണ്ണിടിച്ചിലുകള്‍ക്കും സാധ്യത കൂടുതലാണ്. വടക്കുകിഴക്കന്‍ ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, വടക്കന്‍ ബംഗ്ലാദേശ്, വടക്ക്-കിഴക്കന്‍ ഇന്ത്യ എന്നീ പ്രദേശങ്ങളില്‍ ഞായറാഴ്ച മുതല്‍ 150-300 മില്ലിമീറ്റര്‍ (6-12 ഇഞ്ച്) മഴ പെയ്യും.

English summary
More than 100 million in the path of life-threatening Cyclone Fani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X