കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലാക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്ത് വിട്ട് ഇറ്റാലിയൻ മാധ്യമപ്രവർത്തക

Google Oneindia Malayalam News

ദില്ലി: പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് നടത്തിയ ചാവേർ ആക്രമണത്തിന് തിരിച്ചടി ആയാണ് കഴിഞ്ഞ ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ടിൽ ആക്രമണം നൽകിയത്. ബാലാക്കോട്ടെ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് ഇന്ത്യ ബോംബുകൾ വർഷിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ എത്ര തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന ചോദ്യത്തിന് ഇതുവരെയും കൃത്യമായ ഉത്തരം പുറത്ത് വന്നിട്ടില്ല.

350ഓളം തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ, 250ലേറെ തീവ്രവാദികളെ വധിച്ചുവെന്നാണ് ഒരു പൊതു സമ്മേളനത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞത്. മരിച്ചവരുടെ എണ്ണം പറയേണ്ടത് തങ്ങളല്ലെന്നായിരുന്നു വ്യോമസേനാ ഉദ്യോഗസ്ഥരുടെ പ്രതികരണം. കൊല്ലപ്പെട്ട തീവ്രവാദികളുടെ കൃത്യമായ എണ്ണം പുറത്ത് വിടണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. ഇറ്റലിയിൽ നിന്നുളള ഒരു മാധ്യമ പ്രവർത്തകയാണ് കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്കുകൾ ഏറ്റവും ഒടുവിലായി പുറത്ത് വിടുന്നത്.

എന്തുകൊണ്ട് ചിലയിടങ്ങളിൽ പോകുന്നില്ല? ദില്ലിയിൽ പ്രിയങ്ക സമയം പാഴാക്കുന്നുവെന്ന് കെജ്രിവാൾഎന്തുകൊണ്ട് ചിലയിടങ്ങളിൽ പോകുന്നില്ല? ദില്ലിയിൽ പ്രിയങ്ക സമയം പാഴാക്കുന്നുവെന്ന് കെജ്രിവാൾ

നിഷേധിച്ച് പാകിസ്താൻ

നിഷേധിച്ച് പാകിസ്താൻ

പുൽവാമയിൽ 40 ജവാന്മാരുടെ വീരമൃത്യുവിനെ തുടർന്ന് ബാലാക്കോട്ടെ ജെയ്ഷെ മുഹമ്മദിന്റെ മുഖ്യ താവളത്തിന് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ആരും കൊല്ലപ്പെട്ടില്ലെന്നായിരുന്നു പാകിസ്താന്റെ അവകാശ വാദം. എന്നാൽ ഈ വാദങ്ങൾ കളവാണെന്നാണ് ഇറ്റലിയിൽ നിന്നുള്ള മാധ്യമ പ്രവർത്തക ഫ്രാൻസിസോ മറിനോ പറയുന്നത്.

 നൂറിലെറെ തീവ്രവാദികൾ

നൂറിലെറെ തീവ്രവാദികൾ

ബാലാക്കോട്ട് ആക്രമണത്തിൽ 170 ഓളം ജെയ്ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് ഫ്രാൻസിസോ മറിനോയുടെ റിപ്പോർട്ടിൽ പറയുന്നത്. 130 നും 170നും ഇടയിലാണ് കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം. കൊല്ലപ്പെട്ടവരിൽ 11 തീവ്രവാദ പരിശീലകരുമുണ്ട്. 20 ഭീകരർ പിന്നീട് ചികിത്സയിലിരിക്കെ മരിച്ചെന്നും ഇവർ പറയുന്നു.

രണ്ട് മണിക്കൂറിന് ശേഷം

രണ്ട് മണിക്കൂറിന് ശേഷം

ബാലാക്കോട്ടെ ജെയ്ഷെ താവളത്തിൽ ഇന്ത്യ ആക്രമണം നടത്തിയതിന് ശേഷം രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ പാക് സൈന്യം സംഭവസ്ഥലത്ത് എത്തി. ബാലാക്കോട്ടിന് സമീപത്തെ ഷിങ്കിയാരി ബേസ് ക്യാംപിൽ നിന്നുള്ള സൈനിക സംഘമാണ് രാവിലെ ആറ് മണിയോടെ ആക്രമണ സ്ഥലത്ത് എത്തിയത്. പരുക്കേറ്റവരെ ഷിങ്കിയാരിയിലെ ഹർകർ-ഉൾ-മുജാഹിദ്ദീൻ ക്യാമ്പിലേക്ക് മാറ്റിയെന്നും ഇവിടെ വെച്ച് പാക് സൈനിക ഡോക്ടർമാർ ഇവരെ പരിചരിച്ചുവെന്നും ഫ്രാൻസിലോ തന്റെ റിപ്പോർട്ടിൽ പറയുന്നു.

ചികിത്സയ്ക്കിടെ മരണപ്പെട്ടു

ചികിത്സയ്ക്കിടെ മരണപ്പെട്ടു

പരുക്കേറ്റവരിൽ 20 പേർ ചികിത്സയ്ക്കിടെ മരിച്ചെന്നും 45 പേർ ഇപ്പോഴും സൈനിക ക്യാംപിൽ ചികിത്സയിൽ തുടരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരുക്കിൽ നിന്നും മോചിതരാവർ പാക് സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ട്. ബാലാക്കോട്ടെ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടെന്നാണ് ഫ്രാൻസിസോ അവകാശപ്പെടുന്നത്.

സഹായം കൈമാറി

സഹായം കൈമാറി

മരിച്ച ഭീകരരുടെ വീടുകളിൽ ജെയ്ഷെ മുഹമ്മദ് ഭീകരർ സന്ദർശനം നടത്തിയെന്നും കുടുംബാഗങ്ങൾക്ക് സഹായധനം കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്. വിവരങ്ങൾ പുറത്ത് പോകുന്നത് തടയാനായിരുന്നു ഇത്. കുന്നിൽ മുകളിലെ പരിശീലന കേന്ദ്രം ഇപ്പോൾ പാക് സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്നും ഫ്രാൻസിസോ മറിനോയുടെ റിപ്പോർട്ടിൽ പറയുന്നു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
As many as 170 terrorists killed in Balakot air strike, reported Italian Journalist Francesca Marino
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X