കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കൊവിഡ് അതിരൂക്ഷം; രാജ്യത്ത് ഇന്നലെ 1000 ത്തിലേറെ മരണം!! 64,553 പേർക്ക് രോഗം

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 24,61,191 കഴിഞ്ഞു. 1007 പേർക്കാണ് ഇന്നലെ ജീവഹാനി സംഭവിച്ചത്. ഇത് രണ്ടാം തവണയാണ് മരണ സംഖ്യ 1000 കടക്കുന്നത്.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 48,040 കടന്നു.

മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂടുതൽ രോഗികൾ. ഇന്നലെ 11,813 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 413 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 9115 പേർ ഇതുവരെ രോഗമുക്തരായി.മുംബൈയിൽ മാത്രം 1200 കേസുകളാണ് സ്ഥിരീകരിച്ചത്. 48 മരങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതർ 5,60,126 ആയി. തമിഴ്നാട്ടിൽ 5835 കേസുകളും 119 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ രോികൾ 3,14,520 ആയി, ആന്ധപ്രദേശിൽ 2,62,000 രോഗികളും കർണാടകയിൽ 1,96,494 പേർക്കം ദില്ലയിൽ 1,49,460 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

 coronavirus-wuhan-1581740604-1597338519.jpg -Properties

Recommended Video

cmsvideo
India’s COVAXIN appears safe in early trials, to begin phase 2 study in Sept: Report

കേരളത്തില്‍ ഇന്നലെ 1564 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം. 434 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 വീതവും രോഗം റിപ്പോർട്ട് ചെയ്തു. മറ്റ് ജില്ലകളിൽ നൂറിൽ താഴെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് 70 ശതമായെന്നത് ആശ്വാസകരമാണ്. മരണ നിരക്ക് 1.96 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഇതുവരെ 2,76,94,416 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 8,48,728 സാമ്പിളുകൾ പരിശോധിച്ചു.

ആഗോളതലത്തിൽ 2.1 കോടി പേർക്കാണ് രോഗം ഉള്ളത്. ഇതുവെ 7.57 ലക്ഷത്തോളം പോരാണ് മരിച്ചത്. നിലവിൽ 6.39 ലക്ഷം പേരാണ് ചികിത്സയിൽ ഉള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ . ഇവിടെ 54 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രസീലിൽ 32,29 ലക്ഷം പേർക്കും റഷ്യയിൽ 9.07 ലക്ഷം പേർക്കുമാണ് രോഗം.

മലപ്പുറം ജില്ലാ കളക്ടർക്ക് കൊവിഡ്; സബ് കളക്ടർക്കും അസി.കളക്ടർക്കും 20 ഉദ്യോഗസ്ഥർക്കും രോഗംമലപ്പുറം ജില്ലാ കളക്ടർക്ക് കൊവിഡ്; സബ് കളക്ടർക്കും അസി.കളക്ടർക്കും 20 ഉദ്യോഗസ്ഥർക്കും രോഗം

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി, ഗുരുതര കോടതിയലക്ഷ്യം!കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി, ഗുരുതര കോടതിയലക്ഷ്യം!

English summary
more than 1000 covid death reported in india yesterday; total covid cases reach 24,61,191
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X