കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് കുട്ടികളുള്ളവരെ മത്സരിക്കാന്‍ അനുവദിക്കരുത്.... വിവാദ പ്രസ്താവനവുമായി എന്‍ഡിഎ നേതാവ്!!

Google Oneindia Malayalam News

ദില്ലി: ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ വിവാദ പ്രസ്താവന വര്‍ധിച്ച് വരികയാണ്. ഇത്തവണ എന്‍ഡിഎ നേതാവ് ഹനുമാന്‍ ബേനിവാളാണ് അത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. മൂന്ന് കുട്ടികളുള്ള നേതാക്കളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്നാണ് ബേനിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍ഡിഎയിലെ പ്രമുഖ കക്ഷിയായ ആര്‍എല്‍പിയുടെ നേതാവാണ് ബേനിവാള്‍. മുമ്പ് ബിജെപിയിലായിരുന്നു ഇയാള്‍. അതേസമയം ഗൂഢലക്ഷ്യങ്ങളോടെയുള്ള പ്രസ്താവനയാണ് ഇതെന്ന് പ്രതിപക്ഷം സൂചിപ്പിച്ചു.

1

പാര്‍ലമെന്റിലാണ് എംപിയുടെ വിവാദ പ്രസ്താവന പിറന്നിരിക്കുന്നത്. മൂന്ന് കുട്ടികള്‍ ഉണ്ടാവുന്നത് നല്ലതല്ലെന്നും, അങ്ങനെയുള്ളവരെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തണമെന്നാണ് ബേനിവാളിന്റെ വാദം. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലില്‍ സംസാരിക്കവെയാണ് എംപി വിവാദ പ്രസ്താവനടത്തിയത്. രാജ്യത്ത് ജനസംഖ്യ വര്‍ധിക്കുന്നതാണ് റോഡപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് ബേനിവാള്‍ പിന്നീട് പറഞ്ഞത്.

രാജ്യത്ത് ജനസംഖ്യ നിയന്ത്രണം അത്യാവശ്യമായി നടക്കേണ്ടതുണ്ട്. ജനസംഖ്യയുടെ നിയന്ത്രണം കാര്യമായിട്ടില്ലാത്തത് കൊണ്ടാണ് ഇന്ത്യയില്‍ പല പ്രശ്‌നങ്ങളും നടക്കുന്നത്. രാജ്യത്ത് അപകടങ്ങള്‍ പെരുകുന്നത് ഇത് കാരണമാണ്. സര്‍ക്കാരും ജനപ്രതിനിധികളും ഇത്തരം കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്നും എംപി പറയുന്നു. നിരവധി രാജ്യങ്ങളുടെ നയങ്ങളും ഇതിനിടെ എംപി ചൂണ്ടിക്കാണിച്ചു. അതേ മാതൃക പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ജനസംഖ്യാ നിയന്ത്രണത്തിന് പ്രത്യേക നിയന്ത്രണം കൊണ്ടുവരണം. അതിന് തുടക്കമിടേണ്ടത് എംപിമാരും എംഎല്‍എമാരുമാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള എംപിമാരെയും എംഎല്‍എമാരെയും മത്സരിക്കാന്‍ അനുവദിക്കരുത്. സര്‍ക്കാര്‍ ആദ്യം ജനപ്രതിനിധികളെയാണ് ഇക്കാര്യത്തില്‍ മാതൃകയായി കാണിക്കേണ്ടത്. ചൈനയുടെ മാതൃക വളരെ നല്ലതാണ്. അവര്‍ ജനസംഖ്യ കുറയ്ക്കാനായി മികച്ച നയങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യക്ക് മൂന്ന് കൂട്ടികള്‍ എന്ന നയം നടപ്പാക്കാമെന്നും ബേനിവാള്‍ പറഞ്ഞു.

ദക്ഷിണേന്ത്യന്‍ തേരോട്ടത്തിന് ബിജെപി.... കര്‍ണാടക പോലെ തെലങ്കാനയും, നീക്കങ്ങള്‍ ഇങ്ങനെദക്ഷിണേന്ത്യന്‍ തേരോട്ടത്തിന് ബിജെപി.... കര്‍ണാടക പോലെ തെലങ്കാനയും, നീക്കങ്ങള്‍ ഇങ്ങനെ

English summary
more than 2 kids cant be allowed to contest says nda leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X