രാജ്യത്തുടനീളം നടത്തിയത് 23 കോടിയിലധികം കോവിഡ് പരിശോധനകൾ; നൽകിയത് 3.7 കോടിയലധികം വാക്സിൻ ഡോസ്
ദില്ലി; രാജ്യത്തുടനീളം ഇന്നുവരെ നടത്തിയത് 23 കോടിയിലേറെ കോവിഡ് പരിശോധനകൾ. നിലവിലെ കണക്കനുസരിച്ച് 23,03,13,163 പരിശോധനകളാണ് നടത്തിയത്.ദേശീയ രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയാണ്. ഇന്ന് ഇത് 4.98% ആണ്.
ഇന്നുവരെയുള്ള കണക്കനുസരിച്ച് ദശലക്ഷം പേരിൽ പ്രതിദിന പരിശോധനാനിരക്ക് 140 ൽ കൂടുതലാണ്. രോഗസ്ഥിരീകരണ നിരക്ക് 3.37 ശതമാനവും.

അതേസമയം, ഇന്ത്യയിൽ വാക്സിൻ എടുത്തവരുടെ എണ്ണം 4 കോടിയിലേക്ക് അതിവേഗം കുതിക്കുകയാണ്.പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് ഇന്ന് രാവിലെ 7 മണി വരെ 6,15,267 സെഷനുകളിലൂടെ 3,71,43,255 വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.
നിലവിൽ രാജ്യത്തിപ്പോൾ ചികിത്സയിലുള്ളത് 2,52,364 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.20% മാത്രമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിത്സയിലുളളവരുടെ എണ്ണത്തിൽ 17,958-ന്റെ കുറവാണു രേഖപ്പെടുത്തിയത്.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടകം, ഗുജറാത്ത്, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35,871 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതൽ പുതിയ പ്രതിദിന രോഗബാധിതർ മഹാരാഷ്ട്രയിലാണ് (16,620) .ദിവസേനയുള്ള പുതിയ കേസുകളുടെ 63.21% ആണിത്. കേരളത്തിൽ 1,792 ഉം പഞ്ചാബിൽ 1,492 ഉം പേർക്കു രോഗം സ്ഥിരീകരിച്ചു.എട്ട് സംസ്ഥാനങ്ങളിൽ പുതിയ പ്രതിദിന കേസുകൾ വർധിച്ചുവരികയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, പഞ്ചാബ്, മധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത്, കർണാടകം, ഹരിയാന എന്നിവയാണ് ഇവ.രാജ്യത്തെ ആകെ രോഗമുക്തർ ഇന്ന് 1,10,63,025 ആണ്. ദേശീയ രോഗമുക്തി നിരക്ക് 96.41%. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17,741 പേർ രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 172 മരണവും റിപ്പോർട്ട് ചെയ്തു.
പുതിയ മരണങ്ങളിൽ 84.88% അഞ്ച് സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ മരണം മഹാരാഷ്ട്രയിലാണ് (84). കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പഞ്ചാബിൽ 35 മരണവും കേരളത്തിൽ 13 മരണവും റിപ്പോർട്ട് ചെയ്തു.












Click it and Unblock the Notifications