65 ലൈവ് ചാനലുകൾ, ഗെയിമുകൾ, ജനപ്രിയ ഷോകൾ; പ്രസാർ ഭാരതിയുടെ ഒടിടി 'വേവ്സ്' എത്തി
ഡൽഹി: ഒടിടി പ്ലാറ്റ്ഫോമുമായി പ്രസാർ ഭാരതി. 'വേവ്സ്'എന്ന പേരിലാണ് പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ് , ഹിന്ദി എന്നിവ അടക്കം 12 ഭാഷകളിൽ വേവ്സ് ലഭ്യമാകും. ഡോക്യുമെന്ററികൾ, ഗെയിമുകൾ, 65 ലൈവ് ചാനലുകൾ, വീഡിയോ ഓൺ ഡിമാന്റ്, ഓൺലൈൻ ഷോപ്പിംഗ്, റേഡിയോ സ്‌ട്രീമിങ് തുടങ്ങി നിരവധി സേവനങ്ങൾ പ്ലാറ്റ്ഫോമിൽ ലഭ്യമാകും.
മുൻപ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന രാമായണം, മഹാഭാരതം, ശക്തിമാൻ, ഹം ലോഗ് തുടങ്ങിയ ഷോകളും പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും. പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരായ കാമിയ ജാനി, ആർജെ റൗണാക്, ശ്രദ്ധ ശർമ്മ എന്നിവരുൾപ്പെടെയുള്ളവരുടെ ഷോകളും വേവ്സിൽ ലഭിക്കും. മാത്രമല്ല എഫ് ടി ടി ഐ, അന്നപൂർണ, എ എ എഫ് ടി തുടങ്ങിയ ഫിലിം മീഡിയ കോളേജുകളിലെ വിദ്യാർത്ഥികളുടെ പ്രൊജക്ടിന്റെ ഭാഗമായുള്ള സിനിമകളും ഒടിടിയിൽ ലഭ്യമാകും.

ഫൗജി 2.0, ഓസ്‌കാർ ജേതാവ് ഗുനീത് മോംഗ കപൂറിൻ്റെ 'കിക്കിംഗ് ബോൾസ്', ക്രൈം ത്രില്ലറായ 'ജാക്‌സൺ ഹാൾട്ട്', 'ജായിയേ ആപ് കഹാൻ ജായേംഗേ' എന്നീ ഷോകളും വേവ്സിൽ കാണാം. അയോധ്യയിൽ നിന്നുള്ള ലൈവ് ആരതി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ പരിപാടി മൻകി ബാത്ത് എന്നിവയും തത്സമയം വേവ്സിൽ ലഭിക്കും. സിഎഡിസി, മെയ്റ്റി എന്നിവയുമായി സഹകരിച്ച് സൈബർ സുരക്ഷാ ബോധവൽക്കരണ ക്യാമ്പെയ്നുകളും വേവ്സ് ആരംഭിക്കും. ക്യാമ്പെയ്ന്റെ ഭാഗമായി സൈബർ ക്രൈം കി ദുനിയ (ഫിക്ഷണൽ സീരീസ്), അലേർട്ട് (ഡിഡി ന്യൂസ് ഫീച്ചറുകൾ) തുടങ്ങിയ പ്രോഗ്രാമുകളും അവതരിപ്പിക്കും.
देश के नागरिकों को साफ़ सुथरा पारिवारिक मनोरंजन तथा देश दुनिया की अद्यतन जानकारियाँ खबरी चैनलों के माध्यम से देने , बच्चों को गेम्स, आसान ऑनलाइन शॉपिंग के साथ खेलों को लाइव देखने की सुविधा के साथ भारत का अपना OTT प्रसार भारती ने आज launch किया है @PMOIndia @prasarbharati… pic.twitter.com/p5AeMEOBgq
— Navneet Sehgal (@navneetsehgal3) November 20, 2024
'മങ്കി കിംഗ്: ദി ഹീറോ ഈസ് ബാക്ക്', ദേശീയ പുരസ്കാരം നേടിയ ഫൗജ, അർമാൻ, വിപുൽ ഷായുടെ ത്രില്ലർ ഷോ ഭേദ് ഭരം, പങ്കജ് കപൂർ അവതരിപ്പിക്കുന്ന ഫാമിലി ഡ്രാമ തോഡേ ദൂർ തോഡേ പാസ്, കൈലാഷ് ഖേറിന്റെ മ്യൂസിക് റിയാലിറ്റി ഷോ ഭാരത് കാ അമൃത് കലാഷ്, സർപഞ്ച്, ഹോട്ട്മെയിൽ സ്ഥാപകൻ സബീർ ഭാട്ടിയയുടെ ബിക്യൂബ്ഡ്, സ്ത്രീ കേന്ദ്രീകൃത ഷോകളായ കോർപ്പറേറ്റ് സർപഞ്ച്, ദഷ്മി, കരിയാത്തി, ജാങ്കി തുടങ്ങിയവയും പ്ലാറ്റ്ഫോമിൽ ഉണ്ട്.
ഇനി ആനിമേഷൻ പരിപാടികളാണ് കാണാൻ താത്പര്യപ്പെടുന്നതെങ്കിൽ അവയും പ്ലാറ്റ്ഫോമിൽ ലഭിക്കും. ഡോഗി അഡ്വഞ്ചർ, ഛോട്ടാ ഭീം, തെനാലിറാം, അക്ബർ ബീർബൽ, കൃഷ്ണ ജംപ്, ഫ്രൂട്ട് ഷെഫ്, റാം ദി യോധ തുടങ്ങിയ ജനപ്രിയ ആനിമേഷൻ പ്രോഗ്രാമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് തത്സമയ സംപ്രേക്ഷണവും ഉണ്ടാകും.
ദൂരദർശൻ, ആകാശവാണി എന്നിവയുൾപ്പെടെയുള്ള തത്സമയ ചാനലുകളും വാർത്തകൾ, വിനോദം, സംഗീതം, ഭക്തി, കായികം എന്നിങ്ങനെ ഒന്നിലധികം വിഭാഗങ്ങളിലുള്ള സ്വകാര്യ ചാനലുകളും പ്ലാറ്റഫോമിൽ ലഭിക്കും. ഡോക്യുഡ്രാമകൾ, വിനോദമൂല്യമുള്ള റിയാലിറ്റി ഷോകൾ എന്നിങ്ങനെ വ്യത്യസ്തമായ ഉള്ളടക്കങ്ങളും വേവ്സിൽ അവതരിപ്പിക്കും. സുപ്രീം കോടതിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഡോക്യുമെന്ററി,സിനിമാസ് ഓഫ് ഇന്ത്യ എന്ന എൻ എഫ് ഡി സി ആർക്കൈവ്സ്, ചരിത്രപരമായ ഫോട്ടോകൾ, ജേണലുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിങ്ങനെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ കൈയ്യിലുള്ള അപൂർവ്വമായ വീഡിയോകളും വേവ്സിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.












Click it and Unblock the Notifications