കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്ഷകരുടെ രക്ഷ ഉറപ്പാക്കണം: സുരക്ഷാവീഴ്ചയില്‍ ഇടഞ്ഞ് കൊല്‍ക്കത്തയില്‍ 70 ഡോക്ടര്‍മാരുടെ കൂട്ടരാജി

  • By Desk
Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യവ്യാപകമായി ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. ഇതിനിടയില്‍ കൊല്‍ക്കത്തയില്‍ എഴുപതോളം ഡോക്ടര്‍മാരാണ് സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് രാജിക്കത്തു സമര്‍പ്പിച്ചത്. എന്‍. ആര്‍. എസ്. മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ സൈബാള്‍ മുഖര്‍ജി, വൈസ് പ്രിന്‍സിപ്പല്‍ സൗരവ് ചാറ്റര്‍ജി എന്നിവരും രാജിവെച്ചു. ഇവരുടെ രാജിയോടെയാണ് കൂട്ട രാജിയുമായി പുത്തന്‍ സമര രീതിക്ക് ഡോക്ടര്‍മാര്‍ തുടക്കമിട്ടത്.

പ്രവാസി മലയാളികൾക്ക് വൻ ആശ്വാസം, കൊച്ചി-ദുബായ് ഡ്രീംലൈനർ വീണ്ടും പറക്കുന്നു, ജൂലൈ 1 മുതൽ സർവ്വീസ്പ്രവാസി മലയാളികൾക്ക് വൻ ആശ്വാസം, കൊച്ചി-ദുബായ് ഡ്രീംലൈനർ വീണ്ടും പറക്കുന്നു, ജൂലൈ 1 മുതൽ സർവ്വീസ്

എന്‍.ആര്‍ എസ്.മെഡിക്കല്‍ കോളേജില്‍ വൃദ്ധനായ രോഗിമരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക തുടക്കം. മരിച്ച ആളിന്റെ ബന്ധുക്കള്‍, രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചു. തിങ്കളാഴ്ച നടന്ന സംഭവത്തെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പണിമുടക്ക് തുടങ്ങിയത്. സുരക്ഷ, സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം എന്നതാണ് ഡോക്ടര്‍മാരുടെ ആവശ്യം . സംഭവം നടന്ന സര്‍ക്കാര്‍ ആശുപത്രിയിലെ പ്രധാനപ്പെട്ട രണ്ടു ഡോക്ടര്‍മാരാണ് രാജിവെച്ചിരിക്കുന്നത്.

സമീപനം ഞെട്ടിച്ചു

സമീപനം ഞെട്ടിച്ചു

സംസ്ഥാനസര്‍ക്കാരിന്റെ സമീപനം തങ്ങളെ ഞെട്ടിച്ചു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറച്ചു കൂടി വിവേകത്തോടെ സംഭവം കൈകാര്യം ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. തങ്ങളുടെ വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനാണ് രാജിയെന്ന് നോര്‍ത്ത് ബംഗാളിലുളള മെഡിക്കല്‍ കോളേജില്‍ നിന്നും രാജിവെച്ച മൂന്നു ഡോക്ടര്‍മാരിലൊരാളായ ഡോ. നിര്‍മ്മല്‍ കുമാര്‍ ബോറ പറയുന്നു. എന്നാല്‍ രാജി സ്വീകരിച്ചിട്ടില്ലെന്നും, ഡോക്ടര്‍മാര്‍ അതിനാല്‍ തന്നെ ജോലിയില്‍ തുടരുകയാണെന്നും എന്‍. ആര്‍. എസ്. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് പറയുന്നു.

സമരത്തിൽ ആശങ്കയെന്ന്

സമരത്തിൽ ആശങ്കയെന്ന്

ബംഗാള്‍ ഗവര്‍ണ്ണര്‍, കേസരിനാഥ് ത്രിപാഠി ഡോക്ടര്‍മാരുടെ സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ബംഗാള്‍ ഡോക്ടര്‍മാരോട് സമരം വെടിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഡോക്ടര്‍മാര്‍ ഗവര്‍ണ്ണര്‍ക്ക്, നടപടി ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്‍കിയിരുന്നു.

അക്രമികളിൽ നിന്നുള്ള സുരക്ഷ

അക്രമികളിൽ നിന്നുള്ള സുരക്ഷ

അക്രമികളില്‍ നിന്നുളള സുരക്ഷയാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത് ആക്രമണത്തെപ്പറ്റി അന്വേഷിക്കണം എന്നും ഡോക്ടര്‍മാര്‍ പറയുന്നു. സുരക്ഷ ഉറപ്പാക്കിയാല്‍ ജോലിക്ക് തിരികെ കയറാം എന്നും അവര്‍ പറയുന്നു. ഇതിനിടയില്‍, മമതയും ജൂനിയര്‍ ഡോക്ടര്‍മാരുമായുളള ശീതസമരവും നിലനില്‍ക്കുന്നു. അവശ്യ സര്‍വ്വീസുകള്‍ മുടക്കരുത് എന്ന മുഖ്യമന്ത്രിയുടെ ആവശ്യം ജൂനിയര്‍ ഡോക്ടര്‍മാര്‍ അനുസരിച്ചിരുന്നില്ല.

സമയപരിധി നിശ്ചയിച്ചു

സമയപരിധി നിശ്ചയിച്ചു

സമരം ശക്തമായതോടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഡോക്ടർമാർക്ക് ജോലിയില്‍ തിരിച്ചു കയറാനുളള സമയ പരിധി നിശ്ചയിച്ചു. അത് ജൂനിയര്‍ ഡോക്ടര്‍മാര്‍ തളളിക്കളഞ്ഞിരുന്നു. സമരത്തിലുളളവരെ മെഡിക്കല്‍ കോളേജില്‍ നിന്നും ഒഴിപ്പിക്കാനുളള തീരുമാനവും പ്രശ്‌നങ്ങളെ വഷളാക്കി. അക്രമത്തില്‍ തലക്ക് പരിക്കേറ്റ ജൂനിയര്‍ ഡോക്ടറുടെ നില ഗുരുതരമാണ്. ഇതിനിടയിലാണ് പ്രശനങ്ങള്‍ രൂക്ഷമാക്കി ഡോക്ടര്‍മാരുടെ കൂട്ടരാജി.

English summary
More than 70 doctors moves to resignation on strike against violece fro patient's relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X