കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 ഓളം കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ ബിജെപിയിലേക്ക്, വെളിപ്പെടുത്തലുമായി നേതാക്കള്‍

  • By
Google Oneindia Malayalam News

ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാകയില്‍ മാത്രമാണ് ബിജെപിക്ക് മുന്നേറാന്‍ കഴിഞ്ഞത്. ആകെയുള്ള 28 സീറ്റില്‍ 25 ഉം ബിജെപി കൈയ്യടക്കി. ഇത്രത്തോളം സീറ്റുകള്‍ മറ്റൊരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തും നേടാന്‍ കഴിഞ്ഞിട്ടില്ലേങ്കിലും തെലങ്കാന ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. 2014 ല്‍ ഒരു ലോക്സഭ സീറ്റ് മാത്രം നേടിയ സംസ്ഥാനത്ത് ഇത്തവണ ബിജെപിക്ക് ലഭിച്ചത് നാല് സീറ്റുകളാണ്. ഈ സാഹചര്യത്തില്‍ 2024 ലക്ഷ്യം വെച്ചുള്ള നീക്കത്തിലാണ് സംസ്ഥാനത്ത് ബിജെപി.

<strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ</strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ

വരും മാസങ്ങളില്‍ നിരവധി കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തുമെന്നാണ് ബിജെപി നേതാക്കളുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് എംഎല്‍എയായ കോമാട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി ബിജെപിയിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരിക്കേയാണ് കോണ്‍ഗ്രസിനേയും ടിആര്‍എസിനേയും പ്രതിസന്ധിയില്‍ ആക്കിയുള്ള നേതാവിന്‍റെ വെളിപ്പെടുത്തല്‍. വിശദാംശങ്ങളിലേക്ക്

 തെലുങ്കാന പിടിക്കാന്‍

തെലുങ്കാന പിടിക്കാന്‍

ലോക്സഭ തിര‍ഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്‍റെ ചുവടുപിടിച്ചാണ് തെലങ്കാനയില്‍ സ്വാധീനമുറപ്പിക്കാന്‍ ബിജെപി അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ തെലങ്കാനയില്‍ സന്ദര്‍ശനം നടത്താന്‍ ഇരിക്കുകയാണ്. രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ കോമാട്ടി രാജഗോപാല റെഡ്ഡി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാജഗോപാല റെഡ്ഡിക്ക് പിന്നാലെ നിരവധി കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നാണ് ബിജെപി നേതാക്കളുടെ വെളിപ്പെടുത്തല്‍.

 ഒരു ഡസനോളം നേതാക്കള്‍

ഒരു ഡസനോളം നേതാക്കള്‍

12 ല്‍ അധികം നേതാക്കള്‍ ഇരുപാര്‍ട്ടികളില്‍ നിന്നുമായി പാര്‍ട്ടിയില്‍ല ചേരുമെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു.പശ്ചിമബംഗാളിനേയും ഒഡീഷയേയും പോലെ ബിജെപിക്ക് മുന്നേറാന്‍ കഴിഞ്ഞ സംസ്ഥാനമാണ് തെലുങ്കാന. '2024' ലാണ് ബിജെപി തെലുങ്കാനയില്‍ ലക്ഷ്യം വെയ്ക്കുന്നത്, നേതാക്കള്‍ വെളിപ്പെടുത്തി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം 19.5 ശതമാനമായിരുന്നു.സംസ്ഥാനം ഭരിക്കുന്ന ടിആര്‍എസിന് 9 സീറ്റുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസ് രണ്ടില്‍ നിന്ന് സീറ്റ് നില മൂന്നിലേക്ക് ഉയര്‍ത്തി. അസാസുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലീം പാര്‍ട്ടിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

 ടിഡിപി വോട്ടുകള്‍

ടിഡിപി വോട്ടുകള്‍

ടിഡിപിയുമായി സഖ്യത്തിലായിരുന്നു തെലങ്കാനയില്‍ കോണ്‍ഗ്രസ് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നതോടെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. അതേസമയം ടിഡിപി ലോക്സഭയിലേക്ക് തെലങ്കാനയില്‍ നിന്ന് മത്സരിച്ചതുമില്ല.ഇതാണ് ബിജെപി അവസരമാക്കിയത്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഉള്‍പ്പെടുന്ന കമ്മ വിഭാഗത്തിന്‍റെ വോട്ടുകള്‍ നേടിയെടുക്കാന്‍ ബിജെപിക്ക് ഇതുവഴി കഴിഞ്ഞു.

 റെഡ്ഡി വിഭാഗം

റെഡ്ഡി വിഭാഗം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 119 സീറ്റുകളില്‍ 1 മാത്രമാണ് ബിജെപിക്ക് സംസ്ഥാനത്ത് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ 2024 ല്‍ ബിജെപി സംസ്ഥാനം പിടിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. സംസ്ഥാനത്തെ പ്രബല വിഭാഗമായ റെഡ്ഡി സമുദായത്തിന്‍റേയും മറ്റ് പിന്നോക്ക വിഭാഗങ്ങളിലേയും വോട്ട് ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി തുടങ്ങി കഴിഞ്ഞു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഉള്‍പ്പെടുന്ന വേലമ സമുദായം റെഡ്ഡികളുടെ പ്രധാന ശത്രുക്കളായാണ് കണക്കാക്കപ്പെടുന്നത്. ഇത്തവണ നോര്‍ത്ത് തെലങ്കാനയില്‍ റെഡ്ഡി വിഭാഗത്തിനിടയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

 കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍

കോണ്‍ഗ്രസ്, ടിആര്‍എസ് നേതാക്കള്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ റെഡ്ഡി വിഭാഗത്തിലെ പ്രബല നേതാക്കളായ എപി ജിത്രേന്ദ്ര റെഡ്ഡി, കോണ്‍ഗ്രസ് മുന്‍ മന്ത്രിയായിരുന്ന ഡികെ അരുണ, കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന പൊങ്കുലേട്ടി സുധാകര്‍ റെഡ്ഡി, ഒബിസി നേതാവും ടിആര്‍എസ് സിറ്റിങ്ങ് എംപിയുമായ ഡി ശ്രീനിവാസിന്‍റെ മകന്‍ അരവിന്ത് ധര്‍മ്മപുരി, ട്രൈബല്‍ നേതാവ് സോയം ബാപു റാവു എന്നിവരെ ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. ഇതുവഴി റെഡ്ഡി വിഭാഗത്തിന് സ്വാധീനമുള്ള നോര്‍ത്ത് തെലങ്കാനയില്‍ മൂന്ന് സീറ്റുകളും സെക്കന്തരാബാദില്‍ ഒരു സീറ്റും നേടാന്‍ ബിജെപിക്ക് സാധിച്ചു. ഇതേ തന്ത്രം തന്നെ പയറ്റാനാണ് ബിജെപിയുടെ പദ്ധതി.

 പ്രതിസന്ധി രൂക്ഷം

പ്രതിസന്ധി രൂക്ഷം

റെഡ്ഡിയും ഒബിസി വിഭാഗവും ചേര്‍ന്നൊരു തന്ത്രമാണ് 2023ലെ നിയമസഭ പിടിക്കാന്‍ ബിജെപി ഒരുക്കുന്നത്. ഇതിന്‍റെ ഭാഗമായി കൂടുതല്‍ ടിആര്‍എസ്, കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് ഏത് വിധേനയും മറുകണ്ടം ചാടിക്കും. പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായി മാറാന്‍ കോണ്‍ഗ്രസിന് അവസരം നഷ്ടപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് ബിജെപി കോണ്‍ഗ്രസിന് ബദലായി മാറാന്‍ കഴിയുമെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് കോണ്‍ഗ്രസില്‍ നിന്ന് 12 എംഎല്‍എമാര്‍ ടിആര്‍എസില്‍ ലയിച്ചത്. എംഎല്‍എയായ രാജഗോപാല്‍ റെഡ്ഡി കൂടി പാര്‍ട്ടി വിട്ടതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഇനി അവശേഷിക്കുന്നത് അഞ്ച് എംഎല്‍എമാരാണ്. ബിജെപി നേതാക്കളുടെ വെളിപ്പെടുത്തലോടെ വീണ്ടും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് കോണ്‍ഗ്രസ്.

'EX-MP' വിവാദം; പോസ്റ്റ് പിന്‍വലിച്ചവരും ഖേദപ്രകടനം നടത്തിയവരും, മടിയോ ദുരഭിമാനമോ ഇല്ലെന്ന് ബല്‍റാം'EX-MP' വിവാദം; പോസ്റ്റ് പിന്‍വലിച്ചവരും ഖേദപ്രകടനം നടത്തിയവരും, മടിയോ ദുരഭിമാനമോ ഇല്ലെന്ന് ബല്‍റാം

<strong>മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്? മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍</strong>മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്? മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍

English summary
More than dozen Congress,TRS, leaders may join bjp, claims leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X