
ഇതുവരെ ചോദ്യം ചെയ്തത് നാൽപ്പതിനധികം മണിക്കൂർ; ഇഡിക്ക് മുന്നിലേക്ക് വീണ്ടും രാഹുൽ ഗാന്ധി
ഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ അഞ്ചാം ദിവസത്തെ ചോദ്യം ചെയ്യലിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഹാജരാകും. കേസിൽ ഇതുവരെ 40 മണിക്കൂറിലേറെ രാഹുലിനെ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യൽ നടപടികൾ ഇന്ന് പൂർത്തിയാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ ആയിരുന്നു രാഹുലിന്റെ ചോദ്യം ചെയ്യൽ പുനരാരംഭിച്ചത്. ഇന്നലത്തെ ചോദ്യം ചെയ്യലിന് ശേഷം അർദ്ധരാത്രിയോടെയാണ് രാഹുൽ പുറത്തിറങ്ങിയത്.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്ന അമ്മയും കോൺ ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ സന്ദർശിക്കാനായിരുന്നു ഇടക്ക് ഒരു ദിവസം രാഹുൽ ഇടവേള എടുത്തത്. സോണിയയെ ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഇവരുടെ അനാരോഗ്യം കണക്കിലെടുത്ത് ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ ജൂൺ 23 വരെ സമയം അനുവദിച്ചിട്ടുണ്ട്. രാഹുലിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ച ദിവസം ഡൽഹിയിലെ ഇഡി ആസ്ഥാനത്തിന് മുന്നിൽ വൻ പ്രതിഷേധം ആയിരുന്നു കോൺ ഗ്രസ് സംഘടിപ്പിച്ചത്. പ്രതിഷേധത്തെ പോലീസ് നേരിട്ടത്തോടെ ധാരാളം അക്രമസംഭവങ്ങളും റിപ്പോർട്ട് ചെയ്തു. പോലീസ് നടപടിയിൽ നിരവധി കോൺ ഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റതായി കോൺ ഗ്രസ് നേതൃത്വം ആരോപിക്കുന്നു. പി ചിദംബരം, കെസി വേണുഗോപാൽ, അധീർ രഞ്ജൻ ചൗധരി, പ്രമോദ് തിവാരി എന്നീ നേതാക്കൾക്കാണ് മർദ്ദനമേറ്റത്.
നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽ ലിമിറ്റഡ് (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ് (വൈഐഎൽ) കമ്പനി ഏറ്റെടുത്തതിലാണ് അന്വേഷണം നടക്കുന്നത്. ഓഹരിയുടമകളുടെ പാറ്റേൺ, സാമ്പത്തിക ഇടപാടുകൾ, പ്രമോട്ടർമാരുടെ പങ്ക് എന്നിവ മനസ്സിലാക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമാണ് മുതിർന്ന കോൺഗ്രസ് നേതാക്കളെയും ഗാന്ധികുടുംബത്തേയും ചോദ്യം ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. 2010ൽ 50 ലക്ഷം രൂപയ്ക്ക് എജെഎല്ലിന്റെ ഓഹരികൾ വൈഐഎല്ലിന് കൈമാറിയത് വിവാദമായിരുന്നു. 2000 കോടിയുടെ ആസ്തിയും ആയിരത്തിലധികം ഓഹരി ഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് വൈഐഎൽ ഏറ്റെടുത്തത്.
യോഗ വ്യക്തികള്‍ക്ക് മാത്രമല്ല നമ്മുടെ രാജ്യത്തിനും ലോകത്തിനും സമാധാനം നൽകുന്നു: നരേന്ദ്ര മോദി
ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് ഇതിനെതിരെ നിയമനടപടി സ്വീകരിച്ചത്. 2013ൽ ഇദ്ദേഹം ഇതിനെതിരെ പരാതി നൽകി. ഈ പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ ഇഡി നടപടി. എന്നാൽ കേസിൽ പണമിടപാട് നടന്നിട്ടില്ലെന്നും ശമ്പളവും മറ്റും കൊടുത്ത് തീര്‍ക്കുന്നതിന് കടം, ഒഹരികളാക്കി മാറ്റുക മാത്രമാണുണ്ടായത് എന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. തങ്ങളുടെ നേതാക്കൾക്കെതിരായ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണ് എന്നും ബിജെപി പകപോക്കൽ രാഷ്ട്രീയം കളിക്കുകയാണെന്നും കോൺ ഗ്രസ് നേതാക്കൾ ആരോപിച്ചു.
ഈ ക്യൂട്ട്നെസ് ആണ് ഞങ്ങളെ വീഴ്ത്തുന്നത്; കല്യണി ഫോട്ടോസ് പൊളിച്ചു