കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ കൊറോണ രോഗികളില്‍ പകുതിയും ഈ മൂന്നിടങ്ങളില്‍; വ്യാപിക്കുന്നത് കണ്ണായ നഗരങ്ങളില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ആവര്‍ത്തിക്കുമ്പോഴും രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് മൂന്ന് സംസ്ഥാനങ്ങളിലാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങളിലാണ് രാജ്യത്തെ പകുതിയിലധികം രോഗികളുള്ളത്. 52 ശതമാനം കൊറോണ രോഗികളും ഈ മൂന്ന് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയില്‍ മുംബൈ, പൂനെ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് രോഗം വ്യാപിക്കുന്നത്. ഗുജറാത്തില്‍ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ്. ദില്ലിയിലും പ്രധാന മേഖലകളിലെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ക്കിടെയും രോഗം വ്യാപിക്കുകയാണ്.

c

രാജ്യത്തെ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൊത്തം രോഗികളുടെ എണ്ണം 30000 കവിഞ്ഞു. മരണം ആയിരം കവിഞ്ഞു. രോഗം പൂര്‍ണമായി പിന്‍മാറിയെന്ന് പറയാന്‍ സാധിക്കുന്ന പ്രദേശങ്ങള്‍ കുറവാണ്. നേരത്തെ രോഗ ഭീതി നീങ്ങിയെന്ന് കരുതിയിരുന്ന പ്രദേശങ്ങളില്‍ രോഗം വീണ്ടും കാണുന്നത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കുന്നുണ്ട്. രാജ്യത്ത് 7600ലധികം പേര്‍ക്ക് രോഗം ഭേദമായി എന്നത് ആശ്വാസം നല്‍കുന്നതാണ്.

മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ കഴിഞ്ഞ രണ്ടാഴ്ചയായി കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശും തമിഴ്‌നാടും. കൊറോണയെ നേരിടാന്‍ മാര്‍ച്ച് 25 മുതല്‍ രാജ്യം ലോക്ക് ഡൗണിലാണ്. ആദ്യ ഘട്ട ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 വരെയും രണ്ടാംഘട്ടം മെയ് മൂന്ന് വരെയും പ്രഖ്യാപിച്ചിട്ടും രോഗം പൂര്‍ണമായി അകന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam

എന്നാല്‍ ഇനിയും ലോക്ക് ഡൗണ്‍ തുടര്‍ന്നാണ് വിപണിയില്‍ തിരിച്ചടിയുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തില്‍ സാമ്പത്തിക മേഖലയില്‍ നിയന്ത്രണങ്ങളോടെ ഇളവ് നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഏപ്രില്‍ 20 ന് ശേഷമുള്ള ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കേന്ദ്രം അധികാരം നല്‍കിയിട്ടുണ്ടെങ്കിലും പൂര്‍ണമായി നിയന്ത്രണം പിന്‍വലിക്കരുതെന്നാണ് നിര്‍ദേശം.

ഇരുതല മൂര്‍ച്ചയുള്ള വാളുമായി രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് തിരിച്ചുവരുന്നു, പക്വതയോടെ നീക്കങ്ങള്‍ഇരുതല മൂര്‍ച്ചയുള്ള വാളുമായി രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് തിരിച്ചുവരുന്നു, പക്വതയോടെ നീക്കങ്ങള്‍

പ്രവാസികളെ നാട്ടിലെത്തിക്കുക രണ്ട് ഘട്ടങ്ങളായി; ഇനി ദിവസങ്ങള്‍ മാത്രം, രജിസ്‌ട്രേഷന്‍ തുടങ്ങിപ്രവാസികളെ നാട്ടിലെത്തിക്കുക രണ്ട് ഘട്ടങ്ങളായി; ഇനി ദിവസങ്ങള്‍ മാത്രം, രജിസ്‌ട്രേഷന്‍ തുടങ്ങി

12 മണിക്കൂര്‍ ജോലി; ഇരട്ടി ശമ്പളം... തിരിച്ചുപിടിക്കാന്‍ ഇന്ത്യ, പ്രഖ്യാപനവുമായി ബിജെപി സര്‍ക്കാര്‍12 മണിക്കൂര്‍ ജോലി; ഇരട്ടി ശമ്പളം... തിരിച്ചുപിടിക്കാന്‍ ഇന്ത്യ, പ്രഖ്യാപനവുമായി ബിജെപി സര്‍ക്കാര്‍

English summary
Maharashtra, Delhi, Gujarat account for 52% Corona cases in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X