ജമ്മുവില്‍ വന്‍തീപ്പിടുത്തം, പത്ത് തൊഴിലാളികള്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തുരങ്ക നിര്‍മ്മാണ ശാലയ്ക്കു സമീപം വന്‍ തീപിടുത്തം. പത്ത് തൊഴിലാളികള്‍ അപകടത്തില്‍ മരണപ്പെട്ടു. റാമ്പാന്‍ ജില്ലയിലെ തുരങ്ക നിര്‍മ്മാണ തൊഴിലാളികള്‍ വിശ്രമിക്കുന്ന സ്ഥലത്താണ് തീപടര്‍ന്നു പിടിച്ചത്. തൊഴിലാളികള്‍ വിശ്രമിക്കവെയാണ് അപകടമുണ്ടാകുന്നത്.
ബെയ്ഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ കമ്പനിയുടെ കീഴിലാണ് തൊഴിലാളികള്‍ തുരങ്കം നിര്‍മ്മിക്കുന്നത്. പതിനൊന്ന് കിലോമീറ്റര്‍ നീളം വരുന്ന ചന്നാനി നഷ്‌രി തുരങ്കം നിര്‍മ്മിക്കുന്ന തൊഴിലാളികളാണ് മരണപ്പെട്ടത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പറയുന്നു, എന്നാല്‍ അപകട കാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ അപകട കാരണം എന്താണെന്ന് വ്യക്തമാകുകയുള്ളൂ.
മരിച്ചവരില്‍ അഞ്ച് പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. പഞ്ചാബ്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മിക്ക തൊഴിലാളികളും. ദുബായിലെ ബുര്‍ജ് ഗലീഫയ്ക്കടുത്തുള്ള ഹോട്ടലിലെ തീപിടുത്തത്തിന്റെ ഞെട്ടല്‍ മാറുന്നതിനു പിന്നാലെയാണ് ജമ്മുവിലും തീപ്പിടുത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications