കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇന്നലേയും മൂന്ന് ലക്ഷത്തിലേറേ കോവിഡ് രോഗികള്‍: ചികിത്സയിലുള്ളത് 5.69%

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 3,06,064 പേർക്ക്. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് ആകെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് 8.2 ശതമാനം കുറവുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 3,95,43,328 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 22,49,335 പേരാണ് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 5.69% ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നതായും കേന്ദ്രം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,74,753 പരിശോധനകള്‍ നടത്തി. ആകെ 71.69 കോടിയിലേറെ (71,69,95,333) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 17.03 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 20.75 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,43,495 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,68,04,145ആയി. നിലവില്‍ ദേശീയ രോഗമുക്തി നിരക്ക് 93.07 % ആണ്.

 covid-

കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 27 ലക്ഷത്തിലധികം (27,56,364) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 162.26 കോടി (1,62,26,07,516) പിന്നിട്ടു. 1,75,24,670 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ,153.90 കോടിയിലധികം (1,53,90,03,655) വാക്സിൻ ഡോസുകൾ ഇതിനോടകം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.

18.43 കോടിയിൽ അധികം(18,43,66,611) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം ഇപ്പോൾ ലഭ്യമാണ്. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, സൗജന്യമായിട്ട് വാക്‌സിനുകൾ നൽകിയാണ് കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരുന്നത്. കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ രാജ്യത്തെ വാക്സിൻ ഉത്പാദകർ നിർമിക്കുന്ന വാക്‌സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകി വരുന്നത്.

ദിലീപിന്റ കുരുക്ക് അഴിയാകുരുക്കാകും? പുതിയ വെളിപ്പെടുത്തലുകള്‍, 'ഉടന്‍ രണ്ടുപേർ കൂടി മുന്നോട്ട് വരുംദിലീപിന്റ കുരുക്ക് അഴിയാകുരുക്കാകും? പുതിയ വെളിപ്പെടുത്തലുകള്‍, 'ഉടന്‍ രണ്ടുപേർ കൂടി മുന്നോട്ട് വരും

English summary
More than three lakh covid patients in the country yesterday: 5.69% in treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X