കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ഇന്ന് രണ്ടായിരത്തിലേറെ കൊവിഡ് കേസുകള്‍, 34 ശതമാനത്തിന്റെ വര്‍ധന, ആശങ്കയേറുന്നു

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. തലസ്ഥാന നഗരിയായ ബെംഗളൂരുവിലും അതിരൂക്ഷമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2052 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 34 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 1531 കേസുകളാണ് കര്‍ണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരുവില്‍ ഇന്ന് 505 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1

ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം 376 കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് 34 ശതമാനമായി വര്‍ധിച്ചാണ് അഞ്ഞൂറിന് മുകളില്‍ കേസുകളെത്തിയത്. അതേസമയം കര്‍ണാടകത്തിലെ ഭരണമാറ്റം അടക്കം കൊവിഡ് പ്രതിരോധത്തെ ബാധിക്കുമോ എന്ന ആശങ്ക സംസ്ഥാന സര്‍ക്കാരിനുണ്ട്. നിലവില്‍ ആക്ടീവ് കേസുകള്‍ 23253 ആണ് കര്‍ണാടകത്തില്‍. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് 1.37 ശതമാനമാണ്. 1,48861 സാമ്പിളുകളാണ് ടെസ്റ്റ് ചെയ്തത്.

കര്‍ണാടകത്തില്‍ 24 മണിക്കൂറിനിടെ 35 മരണങ്ങളാണ് കൊവിഡിനെ തുടര്‍ന്ന് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 29 ലക്ഷം പിന്നിട്ടിരിക്കുകയാണ്. മരിച്ചത് 36491 പേരാണ്. 1,00224 ഡോസ് വാക്‌സിനാണ് ഇന്ന് നല്‍കിയിരിക്കുന്നത്. രണ്ട് കോടിയില്‍ അധികം ഡോസുകള്‍ ഇതുവരെ സംസ്ഥാനത്ത് നല്‍കിയിട്ടുണ്ട്. കടുത്ത ലോക്ഡൗണ്‍ നേരത്തെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കര്‍ണാടകത്തിലുണ്ടായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്നാലെ കൊവിഡ് കേസുകള് കുറഞ്ഞതോടെ കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയായിരുന്നു.

Recommended Video

cmsvideo
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരും; കൂടുതൽ ഇളവുകൾ

ജൂലായ് 19ന് സിനിമാ തിയേറ്റര്‍ അടക്കം തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും ഓഫ്‌ലൈനായി തന്നെ ക്ലാസുകള്‍ ആരംഭിക്കാനും അനുമതി നല്‍കിയിരുന്നു. ബെംഗളൂരുവില്‍ വലിയ തിരക്കും ജനക്കൂട്ടവുമൊക്കെ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് കേസുകള്‍ കര്‍ണാടകത്തില്‍ വര്‍ധിച്ചത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ കേസുകള്‍ കൂടാനുള്ള സാധ്യത നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

English summary
more than two thousand covid cases reported in karnataka today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X