കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊറട്ടോറിയത്തില്‍ കൂടുതല്‍ ഇളവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍, കോടതി ഇടപെടേണ്ടെന്ന് നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: കോവിഡിനെ തുടര്‍ന്ന് കൊണ്ടുവന്ന ബാങ്ക് വായ്പകളിലെ മൊറട്ടോറിയത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കാനാവില്ലെന്ന് റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കേന്ദ്ര സര്‍ക്കാരിനും ഇതേ നിലപാടാണ്. മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടവിനാണ് ഇളവുകള്‍ നനല്‍കാനാവില്ലെന്ന് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ബിഐയും കേന്ദ്ര ധനകാര്യ മന്ത്രാലയവും സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തു. കേസില്‍ സുപ്രീം കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

1

കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളാണ് ഓരോ മേഖലയിലും സഹായങ്ങള്‍ നല്‍കുകയെന്നത്. ഇതില്‍ കോടതി ഇടപെടരുതെന്നാണ് നിര്‍ദേശം. രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വായ്പ ഉള്ളവര്‍ കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ കഴിയില്ലെന്നും, സാമ്പത്തിക നയ രൂപീകരണത്തിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയ കാലയളവില്‍ രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ട് പലിശ ഈടാക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്ത േെകാടതിയില്‍ പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്തണമെന്നും കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു. ഇതാണ് പുതിയ സത്യവാങ്മൂലം നല്‍കാന്‍ കാരണം.

വിദഗ്ധ സമിതി നിര്‍ദേശങ്ങള്‍ വായ്പാ തിരിച്ചടവിന്റെ കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നും, ബാങ്കുകള്‍ ഇക്കാര്യത്തില്‍ അവരുടെ വിവേചനാധികാരം ഉപയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളോടും ചര്‍ച്ച ചെയ്ത ശേഷമാണ് ഇളവുകളില്‍ തീരുമാനം എടുത്തത്. ഗരീബ് കല്യാണ്‍, ആത്മനിര്‍ഭര്‍ തുടങ്ങിയ പാക്കേജുകളുടെ ഭാഗമായി വിവിധ മേഖലകള്‍ക്ക് 21.7 ലക്ഷം കോടിയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ സര്‍ക്കുലറുകളും ഉത്തരവുകള്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ്.

കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വിഷയമായതിനാല്‍ ഇതിനുമായി ബന്ധപ്പെട്ട ഫിനാന്‍സ് കമ്മിറ്റി ഇക്കാര്യം പരിശോധിക്കും. തുടര്‍ന്ന് മാത്രമമേ മന്ത്രിസഭാ യോഗം പരിഗണിച്ച് ഉത്തരവിറക്കാന്‍ സാധിക്കൂവെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. അതേസമയം ബഡ്ജറ്റിന് പുറത്തുള്ള ചെലവായതിനാല്‍ ഇളവുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം മൊറട്ടോറിയം കാലയളവിലേത് മാത്രമാണ്. ലോക്ഡൗണിന് മുമ്പുള്ള വായ്പ കുടിശ്ശികയ്ക്ക്ക ഈ നിര്‍ദേശങ്ങള്‍ ബാധമായിരിക്കില്ല എന്ന് ആര്‍ബിഐയും വ്യക്തമാക്കിയിട്ടുണ്ട്. കെവി കാമത്ത് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായും ആര്‍ബിഐ അറിയിച്ചു.

Recommended Video

cmsvideo
ഇന്ത്യയെ രക്ഷിക്കാന്‍ ചിദംബരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ | Oneindia Malayalam

English summary
more time for loan moratorium cant possible, centre andr rbi tells supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X