പത്താന്‍കോട്ടിലേയ്ക്ക് കൂടുതല്‍ സൈന്യം; നടപടി അവസാനഘട്ടത്തില്‍
ദില്ലി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലെ തീവ്രവാദികളെ തുരത്താനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേയ്ക്ക്. മൂന്ന് ദിവസമായി നടക്കുന്ന ആക്രണം ഉടന്‍ അവസാനിച്ചേയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ സൈന്യത്തെ പത്താന്‍കോട്ടിലേയ്ക്ക് അയച്ചതായി എന്‍എസ്ജി, സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മുഴുവന്‍ തീവ്രവാദികളേയും ഇല്ലാതാക്കിയെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ 'ഓപ്പറേഷന്‍' അവസാനിപ്പിയ്ക്കുകയുള്ളൂ എന്ന് സൈനിക അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രണ്ട് ഭീകരര്‍ ഇനിയും പിടിയിലാകാനുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എല്ലാവിധ മുന്‍കരുതല്‍ നടപടികളോടെയാണ് തീവ്രവാദികള്‍ക്ക് നേര്‍ക്കുള്ള ആക്രമണം നടത്തുന്നത്.

ഇതിനിടെ പ്രധാനമന്ത്രിനരേന്ദ്ര മോദിയുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസമായിട്ടും തീവ്രവാദികളെ തുരത്താനായിട്ടില്ലെന്നത് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമായി ചിലര്‍ ഉന്നയിക്കുന്നുണ്ട്.
ആയിരത്തി അറനൂറ് ഏക്കറില്‍ പരന്നുകിടക്കുന്ന വ്യോമസേന കേന്ദ്രത്തില്‍ തീവ്രവാദികള്‍ക്ക് ഒളിച്ചിരിയ്ക്കാനുള്ള ഒട്ടേറെ സ്ഥലങ്ങളുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് വെടിയൊച്ചയും സ്‌ഫോടന ശബ്ദവും കേട്ടിരുന്നു.












Click it and Unblock the Notifications