കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി കുടുതല്‍ കുരുക്കിലേക്ക്? സഞ്‍ജയ് സിംഗിന് പോപ്പുലര്‍ ഫ്രണ്ട് തലവനുമായി ബന്ധമെന്ന് ഇഡി

Google Oneindia Malayalam News

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ആം ആദ്മി നേതാവ് സ‍ഞ്ജയ് സിംഗിന് കുരുക്ക് മുറുകുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദില്ലി തലവന് ആപ്പ് നേതാവുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവകാശപ്പെടുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ ദില്ലി തലവന്‍ മുഹമ്മദ് പര്‍വേസ് അഹമ്മദിന് ആപ്പ് രാജ്യസഭാ എംപി സ‍ഞ്ജയ് സിംഗ് ഉള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമ്പിത് പത്രയോ അനുരാഗ് താക്കൂറോ മുഖ്യമന്ത്രിയാവുമോ? ബിജെപിക്കെതിരെ ചോദ്യങ്ങളുമായി കെജ്‌രിവാള്‍സമ്പിത് പത്രയോ അനുരാഗ് താക്കൂറോ മുഖ്യമന്ത്രിയാവുമോ? ബിജെപിക്കെതിരെ ചോദ്യങ്ങളുമായി കെജ്‌രിവാള്‍

 ഫോണ്‍ വിളിയും വാട്സ്ആപ് ചാറ്റും

ഫോണ്‍ വിളിയും വാട്സ്ആപ് ചാറ്റും

സഞ്ജയ് സിംഗുമായി പര്‍വേസ് ഫോണിലും വാട്സ്ആപ്പ് ചാറ്റ് വഴിയും വ്യക്തിഗത കൂടിക്കാഴ്ച വഴിയും പര്‍വേസ് അടുത്ത ബന്ധം പുലര്‍ത്തിവരികയാണെന്നും എന്‍ഫോഴ്സ്മെന്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സഞ്ജയ് സിംഗിന് പുറമേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജുമായും അടുത്ത ബന്ധമുണ്ടെന്നും പര്‍വേസ് അവകാശപ്പെട്ടതായി ഇ‍ഡി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ദില്ലിയിലും പരിസര പ്രദേശങ്ങളിലും പൗരത്വ നിയമഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന ആളാണ് പര്‍വേസ്.

ഗൂഢാലോചന മാത്രമെന്ന്

ഗൂഢാലോചന മാത്രമെന്ന്


പോപ്പുലര്‍ ഫ്രണ്ട് ദില്ലി തലവനുമായി ബന്ധമുണ്ടെന്ന കാര്യം സഞ്ജയ് സിംഗ് നിരസിച്ചിട്ടുണ്ട്. ദില്ലി ഭരിക്കുന്ന ആപ് നേതാക്കള്‍ക്കെതിരെ ബിജെപി ഗൂഡാലോചന നടത്തുകയാണെന്നും സഞ്ജയ് സിംഗ് ആരോപിക്കുന്നു. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഞങ്ങള്‍ക്കെതിരെ ഇനിയും കുടുതല്‍ പുറത്തുവരാനുണ്ട്. അത്തരത്തില്‍ ഞങ്ങള്‍ക്കെതിരെയുള്ള എല്ലാ ഗൂഢാലോചനകളും നേരിടാന്‍ തയ്യാറാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.

 ഭീം ആര്‍മിയും സംശയത്തിന്റെ നിഴലില്‍

ഭീം ആര്‍മിയും സംശയത്തിന്റെ നിഴലില്‍

ആം ആദ്മിക്ക് പുറമേ ഭീം ആര്‍മിക്കും പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഉന്നയിക്കുന്ന വാദം. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതോടെയാണിത്.

 പുതിയ 27 ബാങ്ക് അക്കൗണ്ടുകള്‍

പുതിയ 27 ബാങ്ക് അക്കൗണ്ടുകള്‍


ചില സംശയാസ്പദമായ ബാങ്ക് ഇടപാടുകളുടെ പേരിലാണ് എന്‍ഫോഴ്സ്മെന്റ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുന്നത്. സംഘടനയുടേയും സംഘടനയുമായി ബന്ധമുള്ളവരുടേയും അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാടുകള്‍ നടത്തിയിട്ടുള്ളത്. നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയതിന് ശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ പുതിയതായി 27 ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ഡിസംബര്‍ നാലിനാണ് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പൗരത്വ നിയമഭേദഗതി ബില്‍ പാസാക്കുന്നത്. ഇതിന് ശേഷം ഈ അക്കൗണ്ടുകള്‍ വഴി കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത് കോടിക്കണക്കിന് രൂപയാണെന്നാണ് എന്‍ഫോഴ്സ്മെന്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

അക്കൗണ്ടുകളിലെത്തിയത് 120 കോടി

അക്കൗണ്ടുകളിലെത്തിയത് 120 കോടി

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍‌ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കും കേന്ദ്ര ഏജന്‍സി അന്വേഷിച്ചുവരികയാണ്. സംഘടന കൈകാര്യം ചെയ്യുന്ന 73 ബാങ്ക് അക്കൗണ്ടുകളിലേക്ക് വിവിധ ബെനിഫിഷ്യറികളില്‍ നിന്നായി 120 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പണം നിക്ഷേപിക്കുന്നവരോട് ഒരേ സമയം 50000 രൂപ മാത്രമേ നിക്ഷേപിക്കാവൂ എന്ന് നിര്‍ദേശിച്ചിരുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നത്.

108 പേര്‍ അറസ്റ്റില്‍

108 പേര്‍ അറസ്റ്റില്‍


പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ അക്രമം അഴിച്ച് വിട്ടതില്‍ പങ്കുണ്ടെന്ന് കാണിച്ച് 108 ഓളം പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളാണ് ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ 25 പേര്‍ക്ക് പുറമേ കഴിഞ്ഞ നാല് ദിവസത്തിനിടെ 108 പേര്‍ അറസ്റ്റിലായതായി യുപി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്‍വിഷ് അശ്വതി അറിയിച്ചു. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സാമ്പത്തി ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി കൂ
ട്ടിച്ചേര്‍ത്തു. കുടുതല്‍ അന്വേഷണത്തിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി കേന്ദ്ര ഏജന്‍സികളുടെ സഹായം ആവശ്യപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് തങ്ങളുടെ ദൗത്യമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.


English summary
More trouble for AAP? Sanjay Singh linked to PFI's Delhi Chief, claims ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X