കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് മൂന്നിടത്ത് ഭരണം നഷ്ടപ്പെടും? അവസരം മുതലെടുക്കാന്‍ ബിജെപി, കേന്ദ്രം ഉറപ്പിച്ചാല്‍...

Google Oneindia Malayalam News

ദില്ലി: കേന്ദ്രത്തില്‍ വീണ്ടും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന. ഈ ഫലങ്ങളില്‍ വിശ്വസിക്കാതെയാണ് കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും കാത്തിരിപ്പ്. കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഒട്ടേറെ സംസ്ഥാനങ്ങളില്‍ ഭരണമാറ്റമുണ്ടായേക്കാമെന്നാണ് വിവരം.

കോണ്‍ഗ്രസ് നാമമാത്ര ഭൂരിപക്ഷം നേടിയ സംസ്ഥാനങ്ങളിലും വിമത നീക്കം ശക്തമായ സംസ്ഥാനങ്ങളിലുമാണ് ഭരണമാറ്റത്തിന് സാധ്യത കല്‍പ്പിക്കുന്നത്. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ബിജെപിയിലേക്ക് പ്രമുഖരുടെ ഒഴുക്കുണ്ടാകുമെന്ന് ബിജെപി കരുതുന്നു. ഈ അവസരം മുതലെടുത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ ബിജെപി ശ്രമിച്ചേക്കും. ഇതിന്റെ ആദ്യസൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഭരണമാറ്റത്തിന് സാധ്യത പറയുന്നത്. മൂന്നിടത്തും ബിജെപി പ്രതിപക്ഷത്താണ്. കോണ്‍ഗ്രസിന് നാമമാത്രമായ മുന്‍തൂക്കം മാത്രമാണ് ഈ മൂന്ന് സംസ്ഥാനങ്ങളിലുമുള്ളത്.

ബിജെപിയിലേക്ക് വന്‍ ഒഴുക്കുണ്ടാകും

ബിജെപിയിലേക്ക് വന്‍ ഒഴുക്കുണ്ടാകും

ബിജെപി വന്‍ ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ പല പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് വന്‍ ഒഴുക്കുണ്ടാകുമെന്നാണ് കരുതുന്നത്. ഈ അവസരം മുതലെടുത്ത് തങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ ബിജെപി ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മധ്യപ്രദേശില്‍ തുടങ്ങി

മധ്യപ്രദേശില്‍ തുടങ്ങി

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെതിരെ ബിജെപി ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്. കാര്‍ഷിക വായ്പ പ്രശ്‌നം ചൂണ്ടിക്കാട്ടിയും കമല്‍നാഥ് സര്‍ക്കാരിന് മതിയായ ഭൂരിപക്ഷമില്ലെന്നും കാണിച്ചാണ് ഗവര്‍ണറെ സമീപിച്ചത്. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

വെല്ലുവിളി ഏറ്റെടുത്ത് കമല്‍നാഥ്

വെല്ലുവിളി ഏറ്റെടുത്ത് കമല്‍നാഥ്

വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് മുഖ്യമന്ത്രി കമല്‍നാഥ്. വിശ്വാസം നേടാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന് യാതൊരു പോറലുമേല്‍ക്കില്ലെന്നും കമല്‍നാഥ് പറയുന്നു. എന്നാല്‍ കണക്കുകള്‍ കമല്‍നാഥിന്റെ ആത്മവിശ്വാസം പോലെ ശക്തമല്ല.

 പ്രത്യേക നിയമസഭാ സമ്മേളനം

പ്രത്യേക നിയമസഭാ സമ്മേളനം

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഇക്കാര്യം അനുവദിക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ മതിയായ ഭൂരിപക്ഷമുണ്ടെന്ന് കമല്‍നാഥ് സര്‍ക്കാര്‍ തെളിയികേകേണ്ടി വരും.

 സാഹചര്യം അത്ര സുഖകരമല്ല

സാഹചര്യം അത്ര സുഖകരമല്ല

മധ്യപ്രദേശില്‍ നിയസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സ്വന്തമായി കേവല ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ബിഎസ്പിയുടെയും എസ്പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരണം. ബിഎസ്പി ഉടക്കി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിജെപി അവസരം മുതലെടുക്കാന്‍ ശ്രമിക്കുന്നത്.

 ബിഎസ്പിയുമായി ഉടക്കിന് കാരണം

ബിഎസ്പിയുമായി ഉടക്കിന് കാരണം

ബിഎസ്പിയുടെ സ്ഥാനാര്‍ഥി ലോകേന്ദ്ര സിങ് രജ്പുത്ത് തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ മായാവതി അമര്‍ഷത്തിലാണ്. കോണ്‍ഗ്രസിന് നല്‍കുന്ന പിന്തുണ തുടരണമോ എന്ന കാര്യം പുനപ്പരിശോധിക്കുമെന്നാണ് അവര്‍ പറഞ്ഞത്. മായാവതി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാകും.

 സഭയിലെ കണക്ക് ഇങ്ങനെ

സഭയിലെ കണക്ക് ഇങ്ങനെ

230 അംഗ നിയമസഭയാണ് മധ്യപ്രദേശില്‍. കോണ്‍ഗ്രിന് 114 അംഗങ്ങളുണ്ട്. കേവല ഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത് 116 ആണ്. ബിഎസ്പിയുടെ രണ്ട് അംഗങ്ങളുടെയും, എസ്പിയുടെ ഒരംഗത്തിന്റെയും പിന്തുണയോടെയാണ് ഭരണം. ഈ സാഹചര്യത്തില്‍ ബിഎസ്പി പിന്‍മാറിയാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.

പ്രതിപക്ഷത്തിന്റെ കരുത്ത്

പ്രതിപക്ഷത്തിന്റെ കരുത്ത്

മധ്യപ്രദേശ് നിമയസഭയില്‍ ബിജെപിക്ക് 109 എംഎല്‍എമാരാണുള്ളത്. കൂടാതെ നാല് സ്വതന്ത്രരും സഭയിലുണ്ട്. സ്വതന്ത്രരുടെ പിന്തുണ സര്‍ക്കാരിന് ലഭിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ ബിജെപി മറിച്ചും പ്രതീക്ഷിക്കുന്നു. മായാവതിയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാമെന്ന് കമല്‍നാഥിന് ആത്മവിശ്വാസമുണ്ട്.

കര്‍ണാടകയിലെ കാര്യം

കര്‍ണാടകയിലെ കാര്യം

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരാണ് ഭരിക്കുന്നത്. ഇരുപക്ഷത്തും ഒട്ടേറെ വിവാദങ്ങള്‍ തലപൊക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ വിമത ശല്യവും രൂക്ഷമാണ്. ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ പറയുന്നത് ലോക്‌സഭാ ഫലം വന്നാല്‍ കര്‍ണാടകയിലെ സര്‍ക്കാര്‍ വീഴുമെന്നാണ്.

 രാഹുലിന്റെ നിര്‍ദേശം

രാഹുലിന്റെ നിര്‍ദേശം

കര്‍ണാടകയില്‍ സഖ്യം എന്തുവില കൊടുത്തും നിലനിര്‍ത്തണമെന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജെഡിഎസ് നേതാവ് ദേവ ഗൗഡയും ഇക്കാര്യം ആവര്‍ത്തിക്കുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ ഓപ്പറേഷന്‍ താമര വീണ്ടും നടപ്പാക്കുമോ എന്നാണ് ആശങ്ക.

കണക്കുകള്‍ പറയുന്നത്

കണക്കുകള്‍ പറയുന്നത്

നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗം ഉള്‍പ്പെടെ 225 അംഗ നിയമസഭയാണ് കര്‍ണാടകയില്‍. ബിജെപിക്ക് 104 സീറ്റുണ്ട്. കോണ്‍ഗ്രസിന് 77, ജെഡിഎസ്സിന് 37. ബിഎസ്പിക്കും കെപിജെപിക്കും ഓരോ സീറ്റ് വീതവുമുണ്ട്. ഒരും സ്വതന്ത്രനും. രണ്ടു മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞു.

 ജയം അനിവാര്യം

ജയം അനിവാര്യം

കോണ്‍ഗ്രസിനും ജെഡിഎസ്സിനും 114 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 അംഗങ്ങളാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കില്‍ നില പരുങ്ങലിലാകും. പ്രത്യേകിച്ചും വിമതശല്യം രൂക്ഷമായ സാഹചര്യത്തില്‍.

രാജസ്ഥാനിലെ വിവാദം

രാജസ്ഥാനിലെ വിവാദം

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം മാത്രമാണുള്ളത്. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിനൊപ്പമാണ്. ഭാരത് ബന്ദിനിടെ ദളിതര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാണ് മായാവതിയുടെ ആവശ്യം. അടുത്തിടെ ദളിത് യുവതി ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തിലും മായാവതി കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരുന്നു.

കളംമാറ്റത്തിന് സാധ്യത

കളംമാറ്റത്തിന് സാധ്യത

രാജസ്ഥാനില്‍ ഭരണകക്ഷിയില്‍ ഭിന്നതയുണ്ട്. മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ദര രാജെ ദളിത് യുവതിക്കെതിരായ ആക്രമണം വിവാദമാക്കാന്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ മുന്നേറുമെന്നാണ് പ്രവചനം. അങ്ങനെ സംഭവിച്ചാല്‍ ചില എംഎല്‍എമാര്‍ കളംമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖത്തറില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ പുറപ്പെട്ടു; ഡോള്‍ഫിന്‍ കുഴല്‍ തകരാര്‍, റിപ്പോര്‍ട്ട്ഖത്തറില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ പുറപ്പെട്ടു; ഡോള്‍ഫിന്‍ കുഴല്‍ തകരാര്‍, റിപ്പോര്‍ട്ട്

English summary
More Trouble for Congress in Three States after election result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X