പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ സീറ്റുകൾ നൽകും: പരസ്യപ്രഖ്യാപനവുമായി സിദ്ദു
ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ തയ്യാറെടുപ്പുകളുമായി പഞ്ചാബ് കോൺഗ്രസ്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ ടിക്കറ്റുകൾ നൽകുമെന്നാണ് നവ്ജോത് സിംഗ് സിദ്ധുവിന്റെ പ്രഖ്യാപനം. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി അധികാരമേറ്റതിന് പിന്നാലെയാണ് അദ്ദേഹം തന്റെ കാഴ്ചപ്പാട് പങ്കുവെച്ചിട്ടുള്ളത്. പഞ്ചാബിൽ മുൻപ് അധികാരത്തിലിരുന്ന ശിരോമണി അകാലിദൾ- ബിജെപി സഖ്യം പഞ്ചാബിലെ മാഫിയകളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. കൂടാതെ ആയുധപരിശീലനം നൽകിയെന്നും സിദ്ധു കുറ്റപ്പെടുത്തുന്നു.
പഞ്ചാബിൽ അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിൽ മാസങ്ങൾ നീണ്ടുനിന്ന അസ്വാരസ്യങ്ങൾക്ക് ഒടുവിൽ പ്രശ്നപരിഹാരമെന്നോണമാണ് കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയോഗിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുവരും തമ്മിലുള്ള തർക്കങ്ങൾ പാർട്ടിയ്ക്ക് തിരിച്ചടിയാവുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. കോൺഗ്രസിലെ പ്രശ്ന പരിഹാര സമിതി മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിൽ ഒന്ന് സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കുക എന്നതായിരുന്നു. അല്ലാത്ത പക്ഷം മന്ത്രിസഭ പുനസംഘടിപ്പിച്ച് സിദ്ദുവിന് മന്ത്രി സ്ഥാനം നൽകണമെന്ന നിർദേശവും മുന്നോട്ടുവെച്ചിരുന്നു.

അടുത്തിടെ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ സിദ്ദു കോൺഗ്രസ് ഭവനിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ച് സിദ്ധുവാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കോൺഗ്രസിലെ യോഗ്യതയുള്ള യുവനേതാക്കളെ പരിഗണിക്കുമെന്ന് സിദ്ദു ഉറപ്പുനൽകിയിരുന്നു. കഴിവുള്ള ആർക്കും അവസരം ലഭിക്കാതെ പോകില്ലെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടില്ല.

പഞ്ചാബ് കോൺഗ്രസ് ഭവനിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത് പിന്നാലെ വ്യക്തമാക്കിയിരുന്നു. യുവാക്കൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നേരത്തെ ലഭിച്ചിരുന്നതിനേക്കാൾ ഒന്നര ഇരട്ടി സീറ്റുകൾ ലഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.
പാർട്ടി പ്രവർത്തകരെ അംഗീകരിക്കാതെ അധികാരം കുറച്ച് ആളുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന സംവിധാനം മാറ്റുന്നതിന് വേണ്ടിയാണ് താൻ ചുമതലയേറ്റതെന്നും അദ്ദേഹം പറഞ്ഞു.

താൻ രാജ്യസഭാ സീറ്റും മറ്റ് പദവികളും ഉപേക്ഷിച്ചുവെന്നും തന്നെ വിമർശിക്കുന്നവരിൽ ആരെങ്കിലും ഒരു സർപ്പഞ്ച് (ഗ്രാമത്തലവൻ) സ്ഥാനം പോലും ഉപേക്ഷിച്ചിട്ടുണ്ടോ എന്നാണ് അമൃത്സർ ഈസ്റ്റ് നിയമസഭാംഗത്തിന് മറുപടി നൽകിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. 2019ൽ ലോക്കൽ ഗവൺമെന്റ് വകുപ്പ് ഉപേക്ഷിച്ച ശേഷം എന്തുകൊണ്ട് ഊർജ്ജവകുപ്പ് മന്ത്രിയായില്ലെന്ന എതിരാളികളുടെ ചോദ്യത്തിനും മറുപടി നൽകിയിട്ടുണ്ട്.

പഞ്ചാബിൽ മുൻപ് അധികാരത്തിലിരുന്ന ബിജെപി- ശിരോമണി അകാലിദൾ സഖ്യം പ്രതിവർഷം 40 കോടി രൂപ ഖനനത്തിൽ നിന്ന് മാത്രം സമ്പാദിച്ചിരുന്നുവെന്നും സിദ്ദു ചൂണ്ടിക്കാണിച്ചിരുന്നു. തെലങ്കാന ഇതേ മേഖലയിൽ നിന്ന് ആഴ്ചയിൽ 47 കോടി രൂപയാണ് സമാഹരിക്കുന്നത്. പഞ്ചാബിന്റെ മാപ്പിൽ നിന്ന് മാഫിയ എന്ന പദം ഇല്ലാതാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു.

പഞ്ചാബിനെ അപേക്ഷിച്ച് തമിഴ്നാട് ഖനനത്തിൽ നിന്ന് 36000 കോടി രൂപ മദ്യവിൽപ്പനയിൽ നിന്ന് സമാഹരിക്കുന്നുണ്ട്. 50 ശതമാനം അധികമാണ് തമിഴ്നാട്ടിലെ ഉപയോഗം. പഞ്ചാബിൽ നിന്ന് 3000, 4000 കോടിയാണ് കഴിഞ്ഞ 20 വർഷമായി മദ്യവ്യവസായത്തിൽ നിന്ന് സമാഹരിക്കുന്നത്. 2017ൽ കോൺഗ്രസ് പഞ്ചാബിൽ മുന്നോടുവെച്ചിട്ടുള്ള വാഗ്ധാനങ്ങളെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ രംഗത്തെത്തിയിരുന്നു.

ആംആദ്മിക്കതെിരെ സിദ്ദു പരോക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. തന്നെ ആംആദ്മിയിലേക്ക് എത്തിക്കാന്‍ ചില പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുകയാണെന്നായിരുന്നു സിദ്ദു പറഞ്ഞത്. എന്നാൽ ആം ആദ്മി പാര്‍ട്ടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം.
'നിങ്ങള്‍ മടിയില്‍ കസേരയിട്ട് സിദ്ദുവിന് പിന്നാലെയായിരുന്നു. നിങ്ങള്‍ എന്റെ വീട്ടില്‍ വന്ന് എന്നോട് ചോദിച്ചു, സിദ്ദു സാഹിബേ, നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ എന്തുചെയ്യണം?' ആം ആദ്മി പാര്‍ട്ടിയുടെ പേര് പറയാതെയായിരുന്നു പരാമർശം.
അടുത്തതവണ കത്തെഴുതുമ്പോള്‍ കത്ത് 'ശരിയായ വിലാസത്തിലേക്ക്' അയയ്ക്കണമെന്നും ആം ആദ്മിയുടെ അവകാശവാദത്തിന് മറുപടിയായി സിദ്ദു കൂട്ടിച്ചേർത്തു.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയതിന് പിന്നാലെ സിദ്ദു നാല് ഉപദേഷ്ടാക്കളെ നിയമിച്ചിരുന്നു.
ലോക്സഭാംഗം ഡോ. അമർ സിംഗ്, മുൻ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) മുഹമ്മദ് മുസ്തഫ എന്നിവരടക്കം
കഴിഞ്ഞ മാസം പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമനമാണിത്.

"പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ഉപദേശങ്ങൾ നൽകുന്നതിനായി നാല് ഉപദേഷ്ടാക്കളെ നിയമിക്കുന്നതായും ഓരോ പഞ്ചാബിയുടെയും മികച്ച ഭാവി വിഭാവനം ചെയ്യുന്നതിനായി ഓരോരുത്തരുടെയും വീക്ഷണത്തിനും പ്രവർത്തനത്തിനും ഞാൻ വ്യക്തിപരമായി ബഹുമാനിക്കുന്നുവെന്നുമാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്തിൽ സിദ്ദു പറഞ്ഞത്.
ലോക്സഭാ എംപി അമർ സിംഗ് തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നപ്പോൾ നവജ്യോത് സിംഗ് സിദ്ദുവിന്റെ ഉപദേശകനായിരുന്നു. പിന്നീട്, മധ്യപ്രദേശ് കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. അമർ സിംഗ്, 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫത്തേഗഡ് സാഹിബ് മത്സരിച്ച് വിജയിക്കുകയായിരുന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുസ്തഫ കാബിനറ്റ് മന്ത്രി റസിയ സുൽത്താനയുടെ ഭർത്താവാണ്.
-
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!











Click it and Unblock the Notifications