കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ത്യയിലെത്തി, ബന്ധുക്കള്‍ക്ക് കൈമാറും!! നന്ദി പറഞ്ഞ് വികെ സിംഗ്

മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കുമെന്ന് വികെ സിംഗ്

Google Oneindia Malayalam News

അമൃത്സര്‍: ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇന്ത്യയിലെത്തി. പഞ്ചാബിലെ അമൃത്‌സര്‍ വിമാനത്താവളത്തിലാണ് മൃതദേഹം വഹിച്ച് കൊണ്ടുള്ള പ്രത്യേക വിമാനം എത്തിയത്. ഇറാഖിലേക്ക് വിദേശകാര്യ സഹമന്ത്രി വികെ സിംഗാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ പോയത്. പഞ്ചാബ് മന്ത്രി നവജോത് സിദ്ധു അടക്കമുള്ള പ്രമുഖര്‍ വിമാനത്താവളത്തില്‍ ഇവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വളരെ സങ്കടകരമായ അവസ്ഥയാണ് ഇവരുടെ ബന്ധുക്കളുടേതെന്ന് സിദ്ധു പറഞ്ഞു. അടുത്ത ബന്ധുക്കള്‍ക്ക് ജോലിയും പഞ്ചാബ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം ഐസിസ് ഭീകരരില്‍ നിന്ന് രക്ഷപ്പെട്ട ഹര്‍ജിത്ത് മാസി കൊല്ലപ്പെട്ടവരുടെ കൂടെയുണ്ടായിരുന്നില്ലെന്ന് വികെ സിംഗ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. അതേസമയം ഇറാഖ് സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്താന്‍ അവര്‍ നടത്തിയ ശ്രമം ആത്മാര്‍ത്ഥമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇറാഖില്‍ നിന്ന് കൊണ്ടുവരിക 38 മൃതദേഹങ്ങള്‍; ബാക്കി വൈകും, ചൊവ്വാഴ്ചയെത്തുമെന്ന് റിപ്പോര്‍ട്ട്ഇറാഖില്‍ നിന്ന് കൊണ്ടുവരിക 38 മൃതദേഹങ്ങള്‍; ബാക്കി വൈകും, ചൊവ്വാഴ്ചയെത്തുമെന്ന് റിപ്പോര്‍ട്ട്

1

ബാഗ്ദാദ് വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസമാണ് മൃതദേഹം നാട്ടിലെത്തിക്കാനായി വികെ സിംഗ് ഇറാഖിലേക്ക് പോയത്. ഇക്കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റിലും അറിയിച്ചിരുന്നു. അതേസമയം 39 മൃതദേഹങ്ങളില്‍ 38 എണ്ണവും ഇന്ത്യയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഒരാളുടെ മൃതദേഹം കൂടുതല്‍ പരിശോധന്ക്ക് ശേഷം മാത്രമേ ഇറാഖ് അധികൃതര്‍ കൈമാറുകയുള്ളൂവെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ ഇതുവരെ വിദേശകാര്യമന്ത്രാലയമോ കേന്ദ്രസര്‍ക്കാരോ തയ്യാറായിട്ടില്ലെന്ന് വിമര്‍ശനമുണ്ട്. ഇതും അദ്ദേഹം പരിഹരിക്കുമെന്നാണ് സൂചന. മൃതദേഹം ബന്ധുക്കള്‍ സ്വീകരിച്ചതിന് ശേഷം വികെ സിംഗ് ഇവരെ സന്ദര്‍ശിക്കുമെന്നാണ് സൂചന. ഇവര്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീരദേശാഭിമാനികളാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഐസിസുകാര്‍ വധിച്ചത് ഇവരെ തന്നെയാണെന്ന് ഉറപ്പിക്കുന്ന രേഖകളും സിംഗ് ബന്ധുക്കള്‍ക്ക് കൈമാറും.

2

പഞ്ചാബില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ കൂടുതലും. ഹിമാചല്‍ പ്രദേശ്, ബംഗാള്‍, ബീഹാര്‍, എന്നിവിടങ്ങളിലാണ് ബാക്കിയുള്ളവര്‍, അതേസമയം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇതിന് ശേഷം ഇവരുടെ വീടുകളിലെത്തി കാണുമെന്നാണ് സൂചന. പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. രാജു യാദവ് എന്നയാളുടെ ഡിഎന്‍എ പരിശോധനയില്‍ കുഴപ്പമുള്ളതുകൊണ്ടാണ് ഇയാളുടെ മൃതദേഹം വിട്ടുനല്‍കാത്തതെന്ന് ഇറാഖ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ മാര്‍ച്ച് 20നാണ് ഇറാഖില്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ ഐസിസ് ഭീകരര്‍ വധിച്ചതായി സുഷമ സ്വരാജ് വ്യക്തമാക്കിയത്.

വികെ സിംഗ് ഇറാഖിലേയ്ക്ക്: 38 ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിലേയ്ക്ക്, കേന്ദ്രം വാക്കുപാലിക്കുന്നു!!വികെ സിംഗ് ഇറാഖിലേയ്ക്ക്: 38 ഇന്ത്യക്കാരുടെ മൃതദേഹം ഇന്ത്യയിലേയ്ക്ക്, കേന്ദ്രം വാക്കുപാലിക്കുന്നു!!

കീഴാറ്റൂരില്‍ വിട്ടുവീഴ്ച്ചയില്ല, പിബി നിര്‍ദേശം തള്ളി പിണറായി!! വയല്‍ക്കിളികളുമായി തുറന്ന യുദ്ധം!!കീഴാറ്റൂരില്‍ വിട്ടുവീഴ്ച്ചയില്ല, പിബി നിര്‍ദേശം തള്ളി പിണറായി!! വയല്‍ക്കിളികളുമായി തുറന്ന യുദ്ധം!!

English summary
Mortal remains of Iraq victims reach Amritsar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X