കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോസ്‌കോ ഫോര്‍മാറ്റ്: താലിബാന്‍ ഭാഗമാകുന്ന റഷ്യയിലെ ചര്‍ച്ചയില്‍ ഇന്ത്യയും പങ്കെടുക്കും

Google Oneindia Malayalam News

ദില്ലി : താലിബാന്‍ അടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് ഇന്ത്യ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 20 ന് മോസ്‌കോയില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്. മോസ്‌കോ ഫോര്‍മാറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ചര്‍ച്ചയില്‍ താലിബാന്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

വിഎസിനോട് അടുപ്പം കാണിച്ചതോടെ പിണറായിക്ക് അതൃപ്തിയായി; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്വിഎസിനോട് അടുപ്പം കാണിച്ചതോടെ പിണറായിക്ക് അതൃപ്തിയായി; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്

ഒക്ടോബര്‍ 20 ന് അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ നടക്കുന്ന മോസ്‌കോ ഫോര്‍മാറ്റ് മീറ്റിംഗിന് ഞങ്ങള്‍ക്ക് ഒരു ക്ഷണം ലഭിച്ചു. ഞങ്ങള്‍ അതില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ യോഗത്തില്‍ ഒരു ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥനെ വിദേശകാര്യ മന്ത്രാലയം അയയ്ക്കാന്‍ സാധ്യതയുണ്ട്. അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി .

india

ഒക്ടോബര്‍ 20 ന് അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്ക് മോസ്‌കോ താലിബാന്‍ പ്രതിനിധികളെ ക്ഷണിച്ചെന്ന് കഴിഞ്ഞയാഴ്ച, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അഫ്ഗാനിസ്ഥാനിലെ പ്രത്യേക പ്രതിനിധി സാമിര്‍ കാബുലോവ് പറഞ്ഞിരുന്നു. ചര്‍ച്ചയില്‍ ചൈന , പാകിസ്താന്‍ , ഇറാന്‍ എന്നീ രാജ്യങ്ങളും പങ്കെടുക്കുമെന്നാണ് സൂചന. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം നടക്കുന്ന മോസ്‌കോ ഫോര്‍മാറ്റിന്റെ ആദ്യ പതിപ്പാണിത്.

ആഗസ്റ്റ് മാസം 31 ന് ദോഹയില്‍ വച്ച് ഇന്ത്യ താലിബാനുമായി ആദ്യ ഔപചാരിക ചര്‍ച്ച നടത്തിയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലായിരുന്നു അന്ന് കൂടിക്കാഴ്ച നടത്തിയത്. റഷ്യയില്‍ നടക്കുന്ന ചര്‍ച്ചയോടെ, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായി ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് വേദിയാകും.

അതേ സമയം, ആഗസ്റ്റില്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പതനത്തിനുശേഷം, പുതിയ താലിബാന്‍ ഭരണകൂടത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു.
ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ അവകാശങ്ങള്‍, അഫ്ഗാനിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന തീവ്രവാദത്തെക്കുറിച്ചുള്ള ആശങ്ക എന്നിവയെക്കുറിച്ച് ഇന്ത്യ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

Recommended Video

cmsvideo
ബഹിരാകാശത്തെ ആദ്യ സിനിമ റഷ്യൻ സംഘം സ്പേസ് സ്റ്റേഷനിൽ ലോകത്തെ ഞെട്ടിച്ച് റഷ്യ | Oneindia Malayalam

ഈ വര്‍ഷം മാര്‍ച്ചില്‍ , റഷ്യ അഫ്ഗാനിസ്ഥാനില്‍ ഒരു അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചിരുന്നു. അതില്‍ റഷ്യ, അമേരിക്ക , ചൈന, പാകിസ്ഥാന്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. അക്കാലത്ത് യുദ്ധം ചെയ്ത അഫ്ഗാന്‍ കക്ഷികളോട് സമാധാന ഉടമ്പടിയിലെത്താന്‍ ആവശ്യപ്പെട്ടായിരുന്നു പ്രസ്താവന.

English summary
Moscow format: India will also take part in talks with Russia, which is part of the Taliban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X