കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയിലെ പള്ളി കഅ്ബ മോഡല്‍; ബാബറി മസ്ജിദിന്റെ വലിപ്പം; മിനാരമില്ല, പേരും രൂപവും മാറും

Google Oneindia Malayalam News

ലഖ്‌നൗ: ദീര്‍ഘകാലത്തെ നിയമ നടപടികള്‍ക്ക് ശേഷം കഴഞ്ഞ വര്‍ഷം നവംബറിലാണ് അയോധ്യയിലെ തര്‍ക്ക ഭൂമി കേസിന് അന്ത്യം കുറിച്ചത്. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. മുസ്ലിങ്ങള്‍ക്ക് പകരം അഞ്ച് ഏക്കര്‍ അയോധ്യയില്‍ തന്നെ നല്‍കാനും വിധിച്ചു. ഇതുപ്രകാരം ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ധാനിപ്പൂരിലാണ് പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്‍കിയത്.

പള്ളി നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു. സുന്നി വഖഫ് ബോര്‍ഡിന് തന്നെയാണ് ഉത്തരവാദിത്തം. നിര്‍മിക്കാന്‍ പോകുന്ന പള്ളി എങ്ങനെ ആയിരിക്കുമെന്ന് വിശദീകരിക്കുകയാണ് ട്രസ്റ്റ് അംഗം അത്താര്‍ ഹുസൈന്‍...

ബാബരി മസ്ജിദിന്റെ വലിപ്പം

ബാബരി മസ്ജിദിന്റെ വലിപ്പം

ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) എന്നാണ് പുതിയ ട്രസ്റ്റിന്റെ പേര്. ഈ ട്രസ്റ്റ് ആണ് പള്ളി നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ബാബരി മസ്ജിദിന്റെ അതേ വലിപ്പത്തിലാകും പുതിയ പള്ളിയും നിര്‍മിക്കുക എന്ന് അത്താര്‍ ഹുസൈന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

രാജാവിന്റെ പേരുണ്ടാകില്ല

രാജാവിന്റെ പേരുണ്ടാകില്ല

ഏതെങ്കിലും രാജവംശത്തിന്റേയോ രാജാവിന്റെയോ പേരിലാകില്ല പള്ളി നിര്‍മിക്കുകയെന്ന് അത്താര്‍ ഹുസൈന്‍ പറഞ്ഞു. മാത്രമല്ല, പരമ്പരാഗതമായ മുസ്ലിം പള്ളികളുടെ രൂപവുമാകില്ല. വ്യത്യസ്തമായ രൂപത്തിലാകും പള്ളി ഉയരുകയെന്നും അത്താര്‍ ഹുസൈന്‍ പറഞ്ഞു.

കഅ്ബ മോഡലിലാകും

കഅ്ബ മോഡലിലാകും

15000 ചതുരശ്ര അടിയിലാകും പള്ളി നിര്‍മിക്കുക. ബാബരി മസ്ജിദിന്റെ അതേ വലിപ്പമാണിത്. മറ്റു പള്ളികളുടെ രൂപത്തില്‍ നിന്ന് പൂര്‍ണമായും വ്യത്യാസമുണ്ടാകും. മക്കയിലെ കഅ്ബ മോഡലിലാകും പള്ളി എന്ന് ആര്‍കിടെക്റ്റ് എസ്എം അക്തര്‍ പറഞ്ഞതായി അത്താര്‍ ഹുസൈന്‍ വിശദീകരിച്ചു.

മിനാരങ്ങള്‍ ഉണ്ടാകില്ല

മിനാരങ്ങള്‍ ഉണ്ടാകില്ല

ധാനിപൂരില്‍ വരുന്ന പള്ളിക്ക് മിനാരങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. മക്കയിലെ കഅ്ബക്ക് മിനാരമില്ലല്ലോ. ആ മാതൃകയിലാകും പള്ളി എന്നും അത്താര്‍ ഹുസൈന്‍ സൂചിപ്പിച്ചു. ആര്‍കിടെക്റ്റിന് പള്ളി നിര്‍മാണ കാര്യത്തില്‍ പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അത്താര്‍ ഹുസൈന്‍ പറഞ്ഞു.

ധാനിപൂര്‍ മസ്ജിദ്

ധാനിപൂര്‍ മസ്ജിദ്

ബാബറി മസ്ജിദ് എന്നായിരിക്കില്ല പേര്. ഒരു രാജാവിന്റെയോ രാജവംശത്തിന്റേയോ പേരുണ്ടാകില്ല. എന്റെ അഭിപ്രായം ധാനിപൂര്‍ മസ്ജിദ് എന്ന് പേരിടണം എന്നാണ്. പള്ളി നിര്‍മാണത്തിന് പണം സ്വരൂപിക്കുന്നതിന് ഒരു വെബ്‌സൈറ്റ് തയ്യാറാക്കുമെന്നും അത്താര്‍ ഹുസൈന്‍ പറഞ്ഞു.

അഞ്ച് ഏക്കറില്‍ വരുന്നത്

അഞ്ച് ഏക്കറില്‍ വരുന്നത്

പള്ളി, ആശുപത്രി, മ്യൂസിയം, ഗവേഷണ കേന്ദ്രം എന്നിവയാണ് അഞ്ച് ഏക്കര്‍ ഭൂമിയില്‍ വരിക. ട്രസ്റ്റിന്റെ പേരിലുള്ള പോര്‍ട്ടലില്‍ ദേശീയ, അന്തര്‍ദേശീയ ഇസ്ലാമിക പണ്ഡിതന്‍മാരുടെ ലേഖനങ്ങളുണ്ടാകും. വെബ്‌സൈറ്റ് തയ്യാറായാല്‍ പണം സംഭാവനയായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്രസ്റ്റ്. ഉത്തര്‍ പ്രദേശ് വഖഫ് ബോര്‍ഡ് ആണ് ട്രസ്റ്റ് രൂപീകരിച്ചത്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

16ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബറി മസ്ജിദ് 1992ലാണ് കര്‍സേവകര്‍ പൊളിച്ചത്. പിന്നീട് നീണ്ട കാലത്തെ നിയമ നടപടികള്‍... അലഹാബാദ് ഹൈക്കോടതി 2010ല്‍ മൂന്നാക്കി വീതിച്ചു ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത് കക്ഷികള്‍ സുപ്രീംകോടതിയിലെത്തി. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിന് സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചു. ഇതു പ്രകാരം തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കും. പള്ളി അയോധ്യയിലെ മറ്റൊരിടത്തും.

12 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ആര്? ഓര്‍മയില്ലെന്ന്... ടിക്കറ്റ് വിറ്റ അളഗര്‍സ്വാമി പറയുന്നു12 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ആര്? ഓര്‍മയില്ലെന്ന്... ടിക്കറ്റ് വിറ്റ അളഗര്‍സ്വാമി പറയുന്നു

English summary
Mosque in Ayodhya likely to built the Mecca Kaaba Model: Trust
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X