മുസ്ലിം പള്ളി ശബ്ദമലിനീകരണത്തിന്റെ ഉറവിടം!! ആറാം ക്ലാസ് പാഠപുസ്തകം വിവാദത്തില്‍
ഐസിഎസ് സി സിലബസില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പുസ്തകമാണ് വിവാദത്തിലായത്
ദില്ലി: മുസ്ലിം പള്ളിയെ ശബ്ദമലിനീകരണത്തിന്റെ ഉറവിടമായി ചിത്രീകരിച്ച പാഠപുസ്തകം വിവാദത്തില്‍. ഐസിഎസ് സി സിലബസിലുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള സയന്‍സ് പാഠപുസ്തത്തിലാണ് വിവാദ ചിത്രീകരണമുള്ളത്. ശബ്ദമലിനീകരണത്തെക്കുറിച്ച് വിശദീകരിക്കുന്ന പാഠഭാഗത്ത് ട്രെയിനിന്റെയും കാറിന്റെയും, വിമാനത്തിന്റെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ശബ്ദമലിനീകരണത്തിന്റെ ഉറവിടമായി മുസ്ലിം പള്ളിയെയും ചിത്രീകരിച്ചിട്ടുള്ളത്. ശബ്ദം കൊണ്ട് അസ്വസ്ഥനായി ചെവി പൊത്തുന്ന ഒരാളെയും ചിത്രത്തില്‍ കാണാം.
ഐസിഎസ് സി ഇത്തരമൊരു പുസ്തകം അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ പ്രശ്നം സ്കൂള്‍ അധികൃതരിലേയ്ക്ക് എത്തുകയായിരുന്നു. ചില സ്കൂളുകളില്‍ വിതരണം ചെയ്തിട്ടുള്ള പുസ്തകങ്ങളിലാണ് അധിക്ഷേപരമായ വിവരങ്ങളുള്ളത്. അതിനാല്‍ പിഴവ് പറ്റുന്നില്ലെന്ന് സ്കൂളുകളും പ്രസാധകരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ഗെറി ആരത്തോണ്‍ പറഞ്ഞു.

സംഭവം വിവാദമായതോടെ പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ക്യാമ്പെയ്ന് ആരംഭിച്ചിട്ടുണ്ട്. പ്രസാധകര് മാപ്പുപറയണമെന്നും ചിത്രം പുസ്തകത്തില്‍ നീക്കം ചെയ്യണമെന്നുമാണ് ക്യാമ്പെയിന് വഴി ഉയര്‍ന്നിട്ടുള്ള ആവശ്യങ്ങള്‍. സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ സെലീന പബ്ലിഷേഴ്സിന്റെ ഹേമന്ത് ഗുപ്ത സംഭവത്തിന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പപേക്ഷിക്കുന്നുവെന്നും ഹേമന്ത് വ്യക്തമാക്കി.
നേരത്തെ ഏപ്രിലില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പാഠപുസ്തകത്തില്‍ സ്ത്രീകളുടെ അഴകളവുകള്‍ 36-24-36 ആണെന്ന് പരാമര്‍ശിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നേരത്തെ ബോളിവുഡ് ഗായകന് സോനു നിഗം മുസ്ലിം പള്ളികളിലെ ബാങ്കിനെക്കുറിച്ച് നടത്തിയ വിവാദം അടങ്ങിയ സാഹചര്യത്തിലാണ് മുസ്ലിം പള്ളികളെ വീണ്ടും വിവാദത്തിലേയ്ക്ക് വലിച്ചിഴക്കുന്നത്.
ICSE text book shows Mosque as a source of noise pollution. This govt's hatred towards minorities is unmatched. pic.twitter.com/T3TM3K3Ycl
— Naukhez A. (@naukhezster) June 30, 2017
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications