കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പള്ളി ശബ്ദമലിനീകരണത്തിന്‍റെ ഉറവിടം!! ആറാം ക്ലാസ് പാഠപുസ്തകം വിവാദത്തില്‍

ഐസിഎസ് സി സിലബസില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേ​ണ്ടി തയ്യാറാക്കിയിട്ടുള്ള പുസ്തകമാണ് വിവാദത്തിലായത്

Google Oneindia Malayalam News

ദില്ലി: മുസ്ലിം പള്ളിയെ ശബ്ദമലിനീകരണത്തിന്‍റെ ഉറവിടമായി ചിത്രീകരിച്ച പാഠപുസ്തകം വിവാദത്തില്‍. ഐസിഎസ് സി സിലബസിലുള്ള ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള സയന്‍സ് പാഠപുസ്തത്തിലാണ് വിവാദ ചിത്രീകരണമുള്ളത്. ശബ്ദമലിനീകരണത്തെക്കുറിച്ച് വിശദീകരിക്കുന്ന പാഠഭാഗത്ത് ട്രെയിനിന്‍റെയും കാറിന്‍റെയും, വിമാനത്തിന്‍റെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ശബ്ദമലിനീകരണത്തിന്‍റെ ഉറവിടമായി മുസ്ലിം പള്ളിയെയും ചിത്രീകരിച്ചിട്ടുള്ളത്. ശബ്ദം കൊണ്ട് അസ്വസ്ഥനായി ചെവി പൊത്തുന്ന ഒരാളെയും ചിത്രത്തില്‍ കാണാം.

ഐസിഎസ് സി ഇത്തരമൊരു പുസ്തകം അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ പ്രശ്നം സ്കൂള്‍ അധികൃതരിലേയ്ക്ക് എത്തുകയായിരുന്നു. ചില സ്കൂളുകളില്‍ വിതരണം ചെയ്തിട്ടുള്ള പുസ്തകങ്ങളിലാണ് അധിക്ഷേപരമായ വിവരങ്ങളുള്ളത്. അതിനാല്‍ പിഴവ് പറ്റുന്നില്ലെന്ന് സ്കൂളുകളും പ്രസാധകരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ഗെറി ആരത്തോണ്‍ പറഞ്ഞു.

photo

സംഭവം വിവാദമായതോടെ പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്. പ്രസാധകര്‍ മാപ്പുപറയണമെന്നും ചിത്രം പുസ്തകത്തില്‍ നീക്കം ചെയ്യണമെന്നുമാണ് ക്യാമ്പെയിന്‍ വഴി ഉയര്‍ന്നിട്ടുള്ള ആവശ്യങ്ങള്‍. സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയ സെലീന പബ്ലിഷേഴ്സിന്‍റെ ഹേമന്ത് ഗുപ്ത സംഭവത്തിന് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പപേക്ഷിക്കുന്നുവെന്നും ഹേമന്ത് വ്യക്തമാക്കി.

നേരത്തെ ഏപ്രിലില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പാഠപുസ്തകത്തില്‍ സ്ത്രീകളുടെ അഴകളവുകള്‍ 36-24-36 ആണെന്ന് പരാമര്‍ശിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നേരത്തെ ബോളിവുഡ് ഗായകന്‍ സോനു നിഗം മുസ്ലിം പള്ളികളിലെ ബാങ്കിനെക്കുറിച്ച് നടത്തിയ വിവാദം അടങ്ങിയ സാഹചര്യത്തിലാണ് മുസ്ലിം പള്ളികളെ വീണ്ടും വിവാദത്തിലേയ്ക്ക് വലിച്ചിഴക്കുന്നത്.

English summary
A Class 6 textbook that terms a "mosque" as a source of noise pollution has sparked a row. In a science textbook taught in ICSE schools, there is a chapter on the causes of noise pollution where a picture shows a train, car, plane and a mosque with symbols depicting loud sound.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X