കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ 54 പള്ളികള്‍ പൊളിക്കുമെന്ന് ബിജെപി നേതാവ്; പട്ടിക തയ്യാറാക്കി ലഫ്. ഗവര്‍ണര്‍ക്ക് കൈമാറി

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു. രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് പുറമെ വര്‍ഗീയ കാര്‍ഡുമായും നേതാക്കള്‍ കളത്തിലിറങ്ങി. ദില്ലിയിലെ 54 മുസ്ലിം പള്ളികളും മദ്രസകളും പൊളിച്ചുനീക്കുമെന്നാണ് ബിജെപി എംപി പര്‍വേഷ് സാഹിബ് സിങ് വര്‍മ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിക്ക് അധികാരം ലഭിച്ചാല്‍ ഇക്കാര്യം ചെയ്യുമെന്നും ഈ മതസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞാഴ്ചയും സമാനമായ കൈയ്യേറ്റ ആരോപണം അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് ദില്ലി ന്യൂനപക്ഷ കമ്മീഷന്‍ അന്വേഷണം നടത്തി. ബിജെപി എംപിയുടെ ആരോപണം തെറ്റാണെന്ന് കമ്മീഷന്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

സര്‍ക്കാര്‍ ഭൂമി കൈയ്യേറി

സര്‍ക്കാര്‍ ഭൂമി കൈയ്യേറി

വെസ്റ്റ് ദില്ലി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവാണ് വര്‍മ. സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഒട്ടേറെ പള്ളികളും മദ്രസകളും നിര്‍മിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാം പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

54 പള്ളികളും മദ്രസകളും

54 പള്ളികളും മദ്രസകളും

54 പള്ളികളും മദ്രസകളുമാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ പട്ടിക തങ്ങള്‍ തയ്യാറാക്കി ലഫ്. ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും വര്‍മ പറഞ്ഞു. ക്ഷേത്രങ്ങളോ ഗുരുദ്വാരകളോ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് ആരെങ്കിലും പരാതി തന്നാല്‍ അധികൃതരെ അറിയിക്കുമെന്നും വര്‍മ പറഞ്ഞു.

ക്ഷേത്രങ്ങളില്ല

ക്ഷേത്രങ്ങളില്ല

സര്‍ക്കാര്‍ ഭൂമി കൈയ്യേറിയ മതസ്ഥാപനങ്ങളെ കുറിച്ച് പഠനം നടത്തി. മുസ്ലിം പള്ളികളും മദ്രസകളും മാത്രമാണ് കൈയ്യേറ്റം നടത്തിയിരിക്കുന്നത്. ക്ഷേത്രങ്ങളും ഗുരുദ്വാരകളും കൈയേറിയിട്ടില്ലെന്നും വര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണില്‍ വര്‍മ ലഫ്. ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു.

 ആരോപണം വ്യാജം

ആരോപണം വ്യാജം

വര്‍മ ഉന്നയിച്ച ആരോപണം ദില്ലി ന്യൂനപക്ഷ കമ്മീഷന്‍ പരിശോധിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ കമ്മീഷന്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ഒരു മുസ്ലിം പള്ളിയും സര്‍ക്കാര്‍ ഭൂമിയില്‍ ഇല്ലെന്നാണ് കണ്ടെത്തല്‍. വര്‍മയുടെ ആരോപണം തെറ്റാണെന്നും കമ്മീഷന്‍ പറയുന്നു.

68 മതകേന്ദ്രങ്ങളില്‍ പരിശോധിച്ചു

68 മതകേന്ദ്രങ്ങളില്‍ പരിശോധിച്ചു

68 പള്ളികളും മദ്രസകളും ഖബര്‍സ്ഥാനും ദില്ലി ന്യൂനപക്ഷ കമ്മീഷന്‍ പ്രതിനിധികള്‍ പരിശോധിച്ചിരുന്നു. വര്‍മയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന്് ഇവരാണ് വിധിയെഴുതിയത്. എന്നാല്‍ ബിജെപി എംപി തന്റെ വാദത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല.

പ്രചാരണം ചൂടുപിടിച്ചു

പ്രചാരണം ചൂടുപിടിച്ചു

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തിപ്പെടവെയാണ് ബിജെപി നേതാവ് ആരോപണം വീണ്ടും ഉന്നയിച്ചത്. ഫെബ്രുവരി എട്ടിനാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്. മൂന്നാം ദിവസം വോട്ടെണ്ണും. കോണ്‍ഗ്രസ്, എഎപി, ബിജെപി കക്ഷികളാണ് പ്രധാനമായും ദില്ലിയില്‍ അധികാരം പിടിക്കാന്‍ രംഗത്തുള്ളത്.

ഖത്തറില്‍ നിന്ന് സന്തോഷവാര്‍ത്ത; പ്രവാസികളുടെ എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കി

English summary
Mosques Constructed on Encroached Govt Land Will be Demolished, Says BJP MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X