കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ജനവിധി അപകടകരം, ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി ജിന്നയുടെ പിന്‍മുറക്കാരെന്ന് ബിജെപി മന്ത്രി

Google Oneindia Malayalam News

പട്‌ന: ബീഹാറിലെ ഉപതിരഞ്ഞെടുപ്പില്‍ അസാദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയുടെ വിജയത്തെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. നേരത്തെ ആന്ധ്രയിലും തെലങ്കാനയിലും മഹാരാഷ്ട്രയിലും സാന്നിധ്യമറിയിച്ച മജ്‌ലിസ് പാര്‍ട്ടി ബീഹാറിലും വിജയിച്ചിരുന്നു. ജിന്നയുടെ ആശയങ്ങള്‍ പിന്തുടരുന്ന അവരുടെ പിന്‍മുറക്കാരാണ് മജ്‌ലിസ് പാര്‍ട്ടിയെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. രാജ്യത്തെ സാമഹിക ഉന്നമനത്തിന് അവര്‍ ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു.

1

നേരത്തെ ബീഹാറിലെ കിഷന്‍ഗഞ്ചിലായിരുന്നു ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി വിജയിച്ചത്. മികച്ച പ്രചാരണത്തോടൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങളും ഒവൈസി ഉന്നയിക്കാറുണ്ട്. മുമ്പ് ആര്‍എസ്എസിന്റെ ഔദാര്യം വേണ്ടെന്ന ഒവൈസിയുടെ പ്രസ്താവനയും വലിയ പ്രശംസ നേടിയിരുന്നു. ബീഹാറിലെ ഉപതിരഞ്ഞെടുപ്പില്‍ ഏറ്റവും അപകടകരമായ ജനവിധി വന്നിരിക്കുന്നത് കിഷന്‍ഗഞ്ചില്‍ നിന്നാണെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

ഒവൈസിയുടെ പാര്‍ട്ടി രാജ്യത്തിന് ശരിക്കും ഭീഷണിയാണ്. അവര്‍ ജിന്നയുടെ പിന്‍മുറക്കാരാണ്. അവര്‍ വന്ദേമാതരത്തെ വെറുക്കുന്നു. ബീഹാറിന്റെ സാമൂഹിക ഉന്നതിക്ക് അവര്‍ യഥാര്‍ത്ഥ ഭീഷണിയാണ്. ബീഹാറിലെ ജനങ്ങള്‍ അവരുടെ ഭാവിയെ കുറിച്ച് ആലോചിക്കണമെന്നും ഗിരിരാജ് സിംഗ് ആവശ്യപ്പെട്ടു. നേരത്തെ മഹാരാഷ്ട്രയില്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി മത്സരിച്ചപ്പോള്‍ രണ്ട് സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഒവൈസി പിന്തുണച്ച വിബിഎയ്ക്ക് ഒരു സീറ്റും നേടാന്‍ സാധിച്ചില്ല.

അതേസമയം ജെഡിയു നേതാവ് ശ്യാം റസാഖ് ഗിരിരാജ് സിംഗിന് മറുപടിയുമായി എത്തി. ഗിരിരാജ് സിംഗ് കടന്നുകയറ്റ വിഷയത്തെ കുറിച്ച് ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ അദ്ദേഹം കേന്ദ്ര മന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാകണം. എന്നിട്ട് സംസ്ഥാന രാഷ്ട്രീയ സജീവമാകണമെന്നും ശ്യം റസാഖ് പറഞ്ഞു. കിഷന്‍ഗഞ്ച് സീറ്റ് കോണ്‍ഗ്രസില്‍ നിന്നാണ് മജ്‌ലിസ് പാര്‍ട്ടി സ്വന്തമാക്കിയത്. പാര്‍ട്ടിയും കമാറുല്‍ ഹോഡ ബിജെപിയുടെ സ്വീറ്റി സിംഗിനെ പതിനായിരത്തിലധികം വോട്ടിനാണ് പരാജയപ്പെടുത്തിയത്.

 ബിജെപിയെ പിന്തുണച്ച ഗോപാല്‍ കാണ്ട ആരാണ്? ഹരിയാനയിലെ കിംഗ് മേക്കര്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം ബിജെപിയെ പിന്തുണച്ച ഗോപാല്‍ കാണ്ട ആരാണ്? ഹരിയാനയിലെ കിംഗ് മേക്കര്‍, നിങ്ങള്‍ അറിയേണ്ടതെല്ലാം

English summary
most dangerous verdict giriraj singh on aimims win in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X