കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം തന്നെ; പക്ഷെ, വോട്ട് ഷെയറിൽ വൻ ഇടിവ്, കണക്കുകൾ ഇങ്ങനെ...

Google Oneindia Malayalam News

മുംബൈ: 48 ലോക്‌സഭ സീറ്റുള്ള മഹാരാഷ്ട്ര ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനമാണ്. ബിജെപിയുമായി പലപ്പോഴും കൊമ്പുകോർക്കുന്ന ശിവസേന നിരവധി വിവാദങ്ങൾക്ക് ശേഷമാണ് മഹാരാഷ്ട്രകയിൽ സഖ്യകക്ഷിയായി തുടർന്നത്. ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടാക്കാൻ സാധിക്കില്ല എന്ന തരത്തിലുള്ള പരാമർശങ്ങളും ശിവസേന നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

<strong>പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും എസ്ഡിപിഐ പിന്തുണ യുഡിഎഫിന്, വെളിപ്പെടുത്തൽ!</strong>പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും എസ്ഡിപിഐ പിന്തുണ യുഡിഎഫിന്, വെളിപ്പെടുത്തൽ!

ഭൂരിപക്ഷം എക്സിറ്റ് പോൾ സർവ്വെകളും ബിജെപി- ശിവസേന സഖ്യം മഹാരാഷ്ട്രയില്‌‍ ശക്തി തെളിയിക്കും എന്ന് തന്നെയാണ് പ്രവചിക്കുന്നത്. എന്നാൽ കാര്യമായ തോതിൽ കുത്തൊഴുക്ക് മഹാരാഷ്ട്രയിൽ ഉണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ ശിവസേനയെക്കാൾ ബിജെപിക്ക് മുന്നേറാൻ കഴിയുമെന്നാണ് എക്സിറ്റ് പോൾ റിപ്പോർട്ടുകൾ.

Shiv Sena

25 സീറ്റുകളിൽ ബിജെപി 20 സീറ്റ് നേടുമെന്നാണ് ഇന്ത്യ ടി വി-സിഎൻഎക്സ് എക്സിറ്റ് പോൾ പറയുന്നത്. 80 ശതമാനം വോട്ട് ഷെയറും ബിജെപി കരസ്ഥമാക്കുമെന്ന് പ്രവചിക്കുമ്പോൾ. ശിവസേന 23 സീറ്റുകളിൽ 14 സീറ്റുകൾ നേടുമെന്നാണ് എക്സിറ്റ് പോളുകൾ പ്രചിക്കുന്നത്. 60.8 ശതമാനം വോട്ട് ഷെയറാണ് പ്രവചിക്കുന്നത്.

2014ലെ തിരഞ്ഞെടുപ്പിൽ 27. 56 ആയിരുന്നു മഹാരാഷ്ട്രയിൽ ബിജെയുടെ വോട്ടിങ് ഷെയർ എന്നാൽ എക്സിറ്റ് പോൾ പ്രകാരം 2019ൽ 25.18 ആസ്റ്റയി കുറയുമെന്നാണ് പ്രവചനം. അതേസമയം ശിവസേനയിലും ഇടിവ് സംഭവിക്കും. 20.82 ശതമാനത്തിൽ നിന്ന് 17.71 ശതമാനമായി കുറയും.


റിപബ്ലിക് ടിവി-ജൻ കി ബാത്ത് സർവ്വെയിൽ 21 സീറ്റിൽ ബിജെപി വിജയിക്കുമെന്ന് പ്രവചിക്കുമ്പോൾ ശിവസേന 17 സീറ്റിൽ വിജയിക്കുമെന്നും പ്രവചിക്കുന്നു. വോട്ടിങ് ഷെയർ യഥാക്രമം 84 ശതമാനം, 73.9 ശതമാനമായിരിക്കും.

സകൽ-സാം എക്സിറ്റ് പോൾ പ്രവചനം 25 സീറ്റിൽ 19 സീറ്റ് ബിജെപി കരസ്ഥമാക്കുമെന്നാണ്. അതേസമയം 23 സീറ്റിൽ വെറും 10 സീറ്റിൽ മാത്രമേ ശിവസേന വിജയിക്കുകയുള്ളൂവെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. വോട്ടിങ് ഷെയറും 2014ലെ അപേക്ഷിച്ച് വളരെ കുറവാണ്. അതേസമയം എബിപി സർവ്വെയിൽ ശിവസേനയും ബിജെപിയും 17 സീറ്റുകൾ വീതം മഹാരാഷ്ട്രയിൽ കരസ്ഥമാക്കുമെന്ന് പ്രവചിക്കുന്നു.

2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സബിജെപി 23 സീറ്റിലായിരുന്നു മഹാരാഷ്ട്രയിൽ വിജയിച്ചത്. ശിവസേന 18 സീറ്റുകളിലും വിജയിച്ചു. 48 സീറ്റിൽ 12 സീറ്റുകതളിലും ബിജെപി-ശിവസേന സഖ്യം വിജയിച്ചിരുന്നു.

English summary
Most exit polls have predicted the BJP-Shiv Sena to dominate Maharashtra once again, but with a slight dip in their overall tally. Further, several of them have anticipated a steeper drop for the Shiv Sena than the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X