Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നു:അടുത്ത ചർച്ചയിൽ പ്രതീക്ഷയെന്ന് കേന്ദ്ര കൃഷിമന്ത്രി

ദില്ലി: കർഷക പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. മിക്ക കർഷകരും കാർഷിക നിയമങ്ങൾ അനുകുലിക്കുന്നതായാണ് മന്ത്രി വ്യക്തമാക്കിയത്. കർഷക പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി ചൊവ്വാഴ്ച കർഷകരുമായി വീണ്ടും ചർച്ച നടത്താനിരിക്കെയാണ് മന്ത്രിയുടെ പരാർമശം പുറത്തുവരുന്നത്.

പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായി ദില്ലി അതിർത്തിയിലെ സമരം 50 ദിവസം പിന്നിടുമ്പോഴാണ് സുപ്രീംകോടതി ഇടപെട്ട് കാർഷിക നിയമങ്ങൾ മരവിപ്പിച്ചത്. പ്രതിസന്ധി സർക്കാർ കൈകാര്യം ചെയ്തതിൽ അതീവ നിരാശയുണ്ടെന്ന് പറഞ്ഞ കോടതി, ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി കാർഷിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിരുന്നു, എന്നിരുന്നാലും ഇത് കർഷകർ നിരസിക്കുകയായിരുന്നു.

tomar-159679

രാജ്യത്തെ ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. എന്നാൽ സുപ്രീം കോടതി കാർഷിക നിയമങ്ങൾ മരവിപ്പിച്ച സാഹചര്യത്തിൽ നിയമങ്ങൾ നടപ്പിലാക്കാൻ കഴിയില്ല. ജനുവരി 19ന് കർഷകരുമായി നടക്കാനിരിക്കുന്ന ചർച്ചയിൽ നിയമത്തിലെ ഓരോ വകുപ്പുകളും എടുത്ത് ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. അതിന് ശേഷം നിയമം പിൻവലിക്കുക എന്നത് ഒഴികെയുള്ള കർഷകരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമർ എഎൻഐയോട് പ്രതികരിച്ചു. കർഷകർക്ക് സർക്കാർ ഒരു നിർദ്ദേശം അയച്ചിട്ടുണ്ടെന്നും അതിൽ മണ്ഡികൾ, വ്യാപാരികളുടെ രജിസ്ട്രേഷൻ എന്നിങ്ങനെ കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് ചൂണ്ടിക്കാണിച്ച് കർഷകർക്ക് നിർദേശങ്ങൾ അയച്ചിട്ടുണ്ടെന്നും
മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+