കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നു:അടുത്ത ചർച്ചയിൽ പ്രതീക്ഷയെന്ന് കേന്ദ്ര കൃഷിമന്ത്രി

Google Oneindia Malayalam News

ദില്ലി: കർഷക പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ പുതിയ പ്രസ്താവനയുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. മിക്ക കർഷകരും കാർഷിക നിയമങ്ങൾ അനുകുലിക്കുന്നതായാണ് മന്ത്രി വ്യക്തമാക്കിയത്. കർഷക പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി ചൊവ്വാഴ്ച കർഷകരുമായി വീണ്ടും ചർച്ച നടത്താനിരിക്കെയാണ് മന്ത്രിയുടെ പരാർമശം പുറത്തുവരുന്നത്.

ജി7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും; ബ്രിട്ടന്‍ ക്ഷണിച്ചു, ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തുംജി7 ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുക്കും; ബ്രിട്ടന്‍ ക്ഷണിച്ചു, ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തും

പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായി ദില്ലി അതിർത്തിയിലെ സമരം 50 ദിവസം പിന്നിടുമ്പോഴാണ് സുപ്രീംകോടതി ഇടപെട്ട് കാർഷിക നിയമങ്ങൾ മരവിപ്പിച്ചത്. പ്രതിസന്ധി സർക്കാർ കൈകാര്യം ചെയ്തതിൽ അതീവ നിരാശയുണ്ടെന്ന് പറഞ്ഞ കോടതി, ഈ വിഷയം കൈകാര്യം ചെയ്യുന്നതിനായി കാർഷിക വിദഗ്ധരുടെ ഒരു സമിതിയും രൂപീകരിച്ചിരുന്നു, എന്നിരുന്നാലും ഇത് കർഷകർ നിരസിക്കുകയായിരുന്നു.

tomar-159679

രാജ്യത്തെ ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. എന്നാൽ സുപ്രീം കോടതി കാർഷിക നിയമങ്ങൾ മരവിപ്പിച്ച സാഹചര്യത്തിൽ നിയമങ്ങൾ നടപ്പിലാക്കാൻ കഴിയില്ല. ജനുവരി 19ന് കർഷകരുമായി നടക്കാനിരിക്കുന്ന ചർച്ചയിൽ നിയമത്തിലെ ഓരോ വകുപ്പുകളും എടുത്ത് ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. അതിന് ശേഷം നിയമം പിൻവലിക്കുക എന്നത് ഒഴികെയുള്ള കർഷകരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമർ എഎൻഐയോട് പ്രതികരിച്ചു. കർഷകർക്ക് സർക്കാർ ഒരു നിർദ്ദേശം അയച്ചിട്ടുണ്ടെന്നും അതിൽ മണ്ഡികൾ, വ്യാപാരികളുടെ രജിസ്ട്രേഷൻ എന്നിങ്ങനെ കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് ചൂണ്ടിക്കാണിച്ച് കർഷകർക്ക് നിർദേശങ്ങൾ അയച്ചിട്ടുണ്ടെന്നും
മന്ത്രി പറഞ്ഞു.

ജനമൈത്രി എം ബീറ്റ്‌; വിവര ശേഖരണം പൊലീസ്‌ സംവിധാനം മെച്ചപ്പെടുത്തുന്നതിന്‌ജനമൈത്രി എം ബീറ്റ്‌; വിവര ശേഖരണം പൊലീസ്‌ സംവിധാനം മെച്ചപ്പെടുത്തുന്നതിന്‌

കായംകുളത്ത് മല്‍സരിക്കില്ല; അവിടെയുള്ളത് കാലുവാരികളെന്ന് മന്ത്രി സുധാകരന്‍, അമ്പലപ്പുഴ തുടര്‍ന്നേക്കുംകായംകുളത്ത് മല്‍സരിക്കില്ല; അവിടെയുള്ളത് കാലുവാരികളെന്ന് മന്ത്രി സുധാകരന്‍, അമ്പലപ്പുഴ തുടര്‍ന്നേക്കും

മുസ്ലിം ലീഗിനെ ഞെട്ടിച്ച മാക് അലി; പിന്നീട് ലീഗിന്റെ അഞ്ചാം മന്ത്രിയുമായി, ഇനി തിരഞ്ഞെടുപ്പിനില്ലമുസ്ലിം ലീഗിനെ ഞെട്ടിച്ച മാക് അലി; പിന്നീട് ലീഗിന്റെ അഞ്ചാം മന്ത്രിയുമായി, ഇനി തിരഞ്ഞെടുപ്പിനില്ല

 കെസിബിസി ലോഗോ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച സംഭവം: ബിജെപിയിൽ പുതിയ വിവാദം, വേണ്ടിയിരുന്നില്ലെന്ന് വാദം!! കെസിബിസി ലോഗോ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച സംഭവം: ബിജെപിയിൽ പുതിയ വിവാദം, വേണ്ടിയിരുന്നില്ലെന്ന് വാദം!!

English summary
"Most Farmers Favour New Laws": Minister Ahead Of 10th Round Of Talks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X