2018ല്‍ ഏറ്റവും കൂടുതല്‍ ഗൂഗ്ളില്‍ തിരഞ്ഞ വിഷയങ്ങള്‍; ആധാര്‍ മുതല്‍ കണ്ണിറുക്കല്‍ വരെ...
Recommended Video

2018 വിടപറയുകയാണ്. ഈ വര്‍ഷം ഗൂഗ്ൡ തിരയപ്പെട്ട പ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണ്. ആധാര്‍ ലിങ്ക് ചെയ്യുന്നത് എങ്ങനെ എന്നത് മുതല്‍ ഭരണഘടനയിലെ 377 വകുപ്പ് വരെയും പ്രിയങ്കാ ചോപ്രയുടെ വിവാഹം മുതല്‍ പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ വരെയും കൂടുതല്‍ തിരയപ്പെട്ടു.

ഇന്ത്യയിലും ലോകത്തുമായി ആളുകള്‍ അറിയാനായി കൂടുതല്‍ തിരഞ്ഞത് എന്താണ് എന്നറിയാന്‍ ആര്‍ക്കും താല്‍പ്പര്യമുണ്ടാകും. ഗൂഗ്ള്‍ തന്നെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടു.
ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞതില്‍ പ്രധാന കായിക മേഖല ക്രിക്കറ്റാണെങ്കിലും മറ്റുചിലത് കൂടി ഇത്തവണ കടന്നുവന്നു. ഫിഫ ലോകകപ്പ് ഫുട്ബോള്‍ നടന്ന വര്‍ഷം കൂടി ആയതിനാലാകണം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞതില്‍ ഫുട്ബോളുമുണ്ട്. ക്രിക്കറ്റില്‍ ഐപിഎല്‍ സംബന്ധിച്ച് അറിയുന്നതിനാണ് ഗൂഗ്ളിനെ ആശ്രയിച്ചത്.
സിനിമയില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ടത് രജിനികാന്ത് നായകനായ റോബോട്ട് 2.0 ആണ്. നവംബര്‍ 29നാണ് സിനിമ റിലീസ് ആയതെങ്കിലും ഏറ്റവും കൂടുതല്‍ തിരയപ്പെട്ടത് രജിനി ചിത്രമായിരുന്നു. ദില്‍ബര്‍ ദില്‍ബര്‍ എന്ന് തുടങ്ങുന്ന ഗാനവും ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞതില്പ്പെടും.
വാര്‍ത്തകളില്‍ കൂടുതല്‍ തിരയപ്പെട്ടത് പ്രിയങ്കാ ചോപ്രയുടെ വിവാഹമായിരുന്നു. ഏകദേശം കര്‍ണാടക തിരഞ്ഞെടുപ്പ് ഫലവും ഇത്ര തന്നെ ഗൂഗ്ളില്‍ തിരയപ്പെട്ടു. സെക്ഷന്‍ 377 വിഷയവും വാര്‍ത്തകളില്‍ ഏറെ തിരയപ്പെട്ടു. വാട്ട് ഈസ് എന്ന വിഭാഗത്തില്‍ ഏറെ തിരഞ്ഞത് സെക്ഷന്‍ 377 എന്താണ് എന്നതായിരുന്നു. സ്വവര്‍ഗരതി വിഷയം കുറ്റകരമല്ലാതാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഈ തിരച്ചില്‍.
എങ്ങനെയാണ് വാട്സ്ആപ്പ് സ്റ്റികള് അയക്കുക, എങ്ങനെയാണ് ആധാര്‍ ലിങ്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഗൂഗ്ളില്‍ ഏറെ തിരയപ്പെട്ടു. പ്രിയങ്കാ ചോപ്രയുടെ ഭര്‍ത്താവ് നിക് ജോനസിനെ കുറിച്ചും കുറേ പേര് ഗൂഗ്ളില്‍ തിരഞ്ഞു. മലയാളി പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ കാണാന്‍ ഗൂഗ്ളിനെ ആശ്രയിച്ചവരും തീരെ കുറവല്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications