കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാര്‍ക്ക് മോദി മതിയെന്ന് അമേരിക്ക

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ 70 ശതമാനം ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തില്‍ അസംതൃപ്തരാണ് എന്ന് അമേരിക്കയിലെ ഒരു റിസര്‍ച്ച് ഗ്രൂപ്പ് നടത്തിയ സര്‍വേ പറയുന്നു. ഭൂരിഭാഗം ആള്‍ക്കാരും ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. കൂടുതല്‍ ആളുകള്‍ക്കും ബി ജെ പി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി കാണാനാണ് അഗ്രഹം.

സര്‍വ്വേയില്‍ പങ്കെടുത്ത 78 ശതമാനം ആളുകളാണ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആളുകളുടെ മനസിലുള്ള മറ്റൊരു നേതാവ്. പ്യൂ റിസര്‍ച്ച് സെന്ററാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍വ്വേ നടത്തിയത്.

narendra-modi

63 ശതമാനം ആളുകളും ബി ജെ പി അധികാരത്തില്‍ വരണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് തന്നെ മതി എന്ന് പറയുന്നവരുടെ എണ്്ണമാകട്ടെ വെറും 19 ശതമാനം മാത്രമാണ്. 2013 ഡിസംബര്‍ മുതല്‍ 2014 ജനുവരി വരെയുള്ള കാലത്തായി 2464 പേരില്‍ നിന്നാണ് അഭിപ്രായം ശേഖരിച്ചത്. സാംപിളുകളുടെ എണ്ണം കുറവായത് പഠനത്തിന്റെ ആധികാരികത 100 ശതമാനം കൃത്യമാക്കുന്നു എന്നാണ് റിസര്‍ച്ച് നടത്തിയവരുടെ അവകാശ വാദം.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സര്‍വ്വേയില്‍ പങ്കെടുത്ത ഇന്ത്യക്കാര്‍ ശുഭാപ്തി വിശ്വാസം ഉള്ളവരാണ്. ഇന്ത്യയുടെ വിദേശ നയമാണ് ആളുകള്‍ക്ക് അതൃപ്തിയുള്ള മറ്റൊരു മേഖല. പാകിസ്താന്‍ ഇന്ത്യയ്ക്ക് പ്രധാന ഭീഷണിയാണ് എന്ന് ഇപ്പോഴും നല്ലൊരു ശതമാനം ആളുകള്‍ കരുതുന്നു. അമേരിക്കയോട് താല്‍പര്യം കാണിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരും ചൈനയോട് പക്ഷേ അത്ര താല്‍പര്യം കാണിക്കുന്നവരല്ല.

English summary
Most Indians rooting for Modi: US survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X