കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎയും എൻആർസിയും തൊഴില്ലായ്മയിൽ നിന്നുള്ള ശ്രദ്ധതിരിക്കാൻ: മൂഡി സർവേ ഫലം കേന്ദ്രസർക്കാരിനെതിരോ?

Google Oneindia Malayalam News

Recommended Video

cmsvideo
Most Indians say CAA, NRC are attempts to divert attention from unemployment | Oneindia Malayalam

ദില്ലി: പൌരത്വ നിയമ ഭേദഗതിയും ദേശീയ ജനസംഖ്യാ രജിസ്റ്ററും തൊഴിലില്ലായ്മയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളെന്ന് മൂഡ് ഓഫ് ദി നേഷൻ സർവേ. പൌരത്വ നിയമ ഭേദഗതിയും ദേശീയ ജനസംഖ്യാ രജിസ്റ്ററും ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ മോദി സർക്കാർ തൊഴിലില്ലായ്മയും വിലക്കയറ്റവും പോലുള്ള ഗുരുതര സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടുന്നതിനായി ഉപയോഗിക്കുന്നുവെന്നാണ് സർവേയിൽ പങ്കെടുത്ത 43 ശതമാനം പേരും സാക്ഷ്യപ്പെടുത്തുന്നത്.

 പൌരത്വ നിയമഭേദഗതി: ബിജെപി ന്യൂനപക്ഷ സെല്ലിൽ നിന്ന് കൂട്ട രാജി, രാജിക്കത്ത് നൽകിയത് 80 പേർ!! പൌരത്വ നിയമഭേദഗതി: ബിജെപി ന്യൂനപക്ഷ സെല്ലിൽ നിന്ന് കൂട്ട രാജി, രാജിക്കത്ത് നൽകിയത് 80 പേർ!!

എന്നാൽ ഈ പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഗുരുതര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനല്ലെന്നാണ് 32 ശതമാനം പേർ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ ഇത്തരം വിഷയങ്ങൾക്ക് മുൻതൂക്കം നൽകുന്നതെന്ന് അറിയില്ലെന്നാണ് 25 ശതമാനം പേരുടെ പ്രതികരണം.

caanrc-1

ദക്ഷിണേന്ത്യയിൽ നിന്നുള്ള 50 ശതമാനം പേരും ചൂണ്ടിക്കാണിക്കുന്നത് സിഎഎയും എൻആർസിയും ജനശ്രദ്ധ തിരിക്കുന്നതിനായി ഉള്ളതാണെന്നാണ്. വടക്ക്- കിഴക്കൻ ഇന്ത്യക്കാരിലെ 40ശതമാനം പേർക്കും ഇതേ അഭിപ്രായമാണുള്ളത്. രാജ്യത്തെ 42 ശതമാനം ഹിന്ദുക്കളും 55 മുസ്ലിങ്ങളും കരുതുന്നത് ദേശീയ പൌരത്വ രജിസ്റ്ററും പൌരത്വ ഭേദഗതി നിയമവും ഗുരുതര പ്രശ്നങ്ങളിൽ നിന്നുള്ള ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഉയർത്തിക്കൊണ്ടു വന്നിട്ടുള്ളത് എന്നാണ്.

12,141 പേരുമായി നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ടുഡേ-കാർവി ഇൻസൈറ്റ്സ് മൂഡ് ഓഫ് ജി നേഷൻ സർവേ സംഘടിപ്പിച്ചത്. ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, ദില്ലി, ഗുജറാത്ത്, പഞ്ചാബ്, ഹരിയാണ, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ബംഗാൾ എന്നിങ്ങനെ 19 സംസ്ഥാനങ്ങളിലെ 97 നിയമസഭാ മണ്ഡലങ്ങളിലായി കാർവി ഇൻസൈറ്റ്സ് ലിമിറ്റഡ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാടുഡേ സർവേ ഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

English summary
Most Indians say CAA, NRC are attempts to divert attention from unemployment: MOTN poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X