കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ കൊറോണ രോഗികളില്‍ പകുതിയും 40 വയസില്‍ താഴെയുള്ളവര്‍; ഞെട്ടിക്കുന്ന വിവരം

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ കൂടുതലും 40 വയസിന് താഴെയുള്ളവരെന്ന് കണക്കുകള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം പറയയുന്നത്. 21നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് രോഗം കൂടുതല്‍ ബാധിച്ചത്. ഈ പ്രായത്തിലുള്ള രോഗികള്‍ 42 ശതമാനമാണ്. കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കുമാണ് വൈറസ് ബാധ വേഗത്തിലുണ്ടാകുക എന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാല്‍ ഇന്ത്യയിലെ കാര്യം നേരെ മറിച്ചാണ്. യുവജനങ്ങള്‍ക്കാണ് രോഗം കൂടുതല്‍ ബാധിച്ചിരിക്കുന്നത്.

C

21-40 വയസിനിടയിലുള്ളവരാണ് രോഗം ബാധിച്ചതില്‍ 42 ശതമാനം പേരും. 41 മുതല്‍ 50 വയസ് വരെയുള്ള രോഗികള്‍ 33 ശതമാനമാണ്. 60 വയസിന് മുകളിലുള്ളവര്‍ 17 ശതമാനമാണ്. പക്ഷേ, ഈ പ്രായത്തിലുള്ളവര്‍ക്ക് രോഗം വരുന്നത് ഏറെ പ്രയാസം സൃഷ്ടിക്കും. രോഗം ബാധിച്ച 20 വയസില്‍ താഴെയുള്ളവര്‍ ഒമ്പത് ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 50 വയസില്‍ താഴെയുള്ളവര്‍ക്കാണ് രോഗം കൂടുതല്‍ ബാധിച്ചത് എന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളുടെ ആകെതുക.

കശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തികശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തി

യുവജനങ്ങള്‍ക്ക് രോഗം ബാധിക്കുന്നത് മറ്റുചില പ്രതിസന്ധികള്‍ക്കിടയാക്കുമെന്ന് ന്യൂയോര്‍ക്കിലെ ട്രൂഡോ ഇന്‍സ്റ്റിറ്റൂട്ടിലെ വിദഗ്ധ ഡോ. പ്രിയ ലുത്ര പറയുന്നു. കാരണം, യുവജനങ്ങളില്‍ രോഗലക്ഷണം കാണിക്കാന്‍ വൈകും. ആരോഗ്യമുള്ള സമയമായതിനാല്‍ വേഗത്തില്‍ രോഗലക്ഷണം പ്രകടമാകില്ല. അതേസമയം അവര്‍ക്ക് വൈറസ് ബാധയുണ്ടാകുകകയും ചെയ്യും. രോഗമില്ലെന്ന് കരുതി യുവജനങ്ങള്‍ യാത്ര ചെയ്യുകയും മറ്റുള്ളവരുമായി സമ്പര്‍ക്കം പുര്‍ത്തുകയും ചെയ്യും. എന്നാല്‍ ഇത് രോഗത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിന് ഇടയാക്കുമെന്നും ഡോക്ടര്‍ പ്രിയ ലുത്ര ചൂണ്ടിക്കാട്ടുന്നു.

യുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവുംയുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവും

സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഏക മാര്‍ഗം. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ രോഗം വ്യാപകമായി കണ്ടുവരുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്ക് ഡൗണ്‍ ജനങ്ങള്‍ കാര്യമാക്കിയിരുന്നില്ല. അനന്തരഫലമാണ് ആ രാജ്യങ്ങളില്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ലോക്ക് ഡൗണ്‍ ഏറെകുറെ വിജയകമാണ്. മാത്രമല്ല, ഇന്ത്യയില്‍ ബോധവല്‍ക്കരണവും വ്യാപകമാണ്. ഇറ്റലി, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ഈ മാസം 14 വരെയാണ് ഇന്ത്യയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

English summary
Most of India's coronavirus patients are below the age of 50: Health ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X