• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരുണാനിധി "കലൈഞ്ജറായ കഥ... കരുണാനിധിയെ കുറിച്ച് ആളുകള്‍ തിരഞ്ഞ കാര്യങ്ങള്‍

 • By Desk
cmsvideo
  കരുണാനിധിയെ കുറിച്ച് ആളുകള്‍ തിരഞ്ഞ കാര്യങ്ങള്‍ | Oneindia Malayalam

  തമിഴ് രാഷ്ട്രീയത്തില്‍ പകരക്കാരനില്ലാത്ത പേരാണ് മുത്തുവേല്‍ കരുണാനിധി.

  ഒരുകലാകാരന്‍റെ മെയ്വഴക്കത്തോടെയായിരുന്നു തമിഴ് രാഷ്ട്രീയത്തെ അദ്ദേഹം കൈകാര്യം ചെയ്തത്. ഒരു രാഷ്ട്രീയ നേതാവെന്നതിനപ്പുറം നാടകം , സിനിമ, എഴുത്ത് എന്നീ മേഖലകളില്‍ തന്‍റെ കഴിവ് തെളിയിച്ച കരുണാനിധി തന്‍റെ എഴുത്തുകളിലൂടെയാണ് തമിഴ് വികാരത്തെ വളര്‍ത്തി കൊണ്ട് വന്നതും തമിഴ് രാഷ്ട്രീയത്തിലെ അതികായനായതും.

  എങ്ങനെയാണ് കരുണാനിധിക്ക് കലൈഞ്ജര്‍ എന്ന പേര് വന്നതെന്നറിയുമോ? ആ പേരിന്‍റെ പിന്നിലെ കഥ മാത്രമല്ല കരുണാനിധിയുടെ മരണത്തോടെ അദ്ദേഹത്തെ കുറിച്ച് ജനങ്ങള്‍ തിരഞ്ഞ കാര്യങ്ങള്‍ ഇതൊക്കെയാണ്.

  ജനനം..

  ജനനം..

  1924 ജൂണ്‍ 3ന് തമിഴ്നാട്ടിലെ തിരുക്കുവളൈയിലാണ് കരുണാനിധി ജനിച്ചത്. ചെറുപ്പം മുതല്‍ എഴുത്തിനോടായിരുന്നു അദ്ദേഹത്തിന് താത്പര്യം. പതിനാലാം വയസിലാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. അതിന് കാരണമായ ജസ്റ്റിസ് പാര്‍ട്ടി നേതാവ് അഴഗിരി സ്വാമിയുടെ പ്രഭാഷണങ്ങളും.

  ഡിഎംകെയിലേക്ക്

  ഡിഎംകെയിലേക്ക്

  അണ്ണാ ദുരൈ ഡിഎംകെ സ്ഥാപിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്ന കരുണാനിധി കുളിത്തലൈയില്‍ നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് ജയിച്ച് കയറുന്നത്. 1961 ല്‍ ഡിഎംകെ ട്രഷററായി.പിന്നീട് 1962 ല്‍ പ്രതിപക്ഷ ഉപനേതാവായി.

  ഭാര്യമാര്‍

  ഭാര്യമാര്‍

  മൂന്ന് ഭാര്യമാരിലായി ആറ് മക്കളാണ് കരുണാനിധിക്കുള്ളച്യ ആദ്യ ഭാര്യ പദ്മാവതി നേരത്തേ മരണമടഞ്ഞു. ഇതില്‍ മുത്തു എന്ന മകനുണ്ട്. രണ്ടാം ഭാര്യ ദയാലു അന്നാള്‍. ആ ബന്ധത്തിലെ മക്കളായണ് സ്റ്റാലിന്‍, അഴഗിരി, തമിഴരശി, ശെല്‍വി എന്നിലര്‍, മൂന്നാം ഭാര്യ രാസാത്തി അമ്മാളില്‍ ഉണ്ടായ മകളാണ് കനിമൊഴി.

  എഴുത്തുകാരന്‍

  എഴുത്തുകാരന്‍

  തിരക്കഥാകൃത്ത്, കവി, നോവലിസ്റ്റ്, ജീവചരിത്രകാരന്‍ തുടങ്ങിയ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. നാടകത്തിലൂടെ ആയിരുന്നു കരുണാനിധിയുടെ തുടക്കം. പിന്നീട് 20 ാം വയസില്‍ ജൂപ്പിറ്റര്‍ പിക്ചേഴ്സിന്‍റെ രാജകുമാരി എന്ന സിനിമയ്ക്ക് വേണ്ടി ആദ്യമായി സംഭാഷണണമൊരുക്കി. ഇതിന്‍റെ സെറ്റില്‍ വെച്ചാണ് എംജിആറുമായുള്ള ആത്മബന്ധത്തിന്‍റെ തുടക്കും.

  ആദ്യ ചിത്രം

  ആദ്യ ചിത്രം

  കരുണാനിധിയുടെ പേരില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം മരുതനാട്ട് ഇളവരശിയായിരുന്നു. എംജിആറിന് തിഴ് സിനിമയില്‍ സ്ഥാനം നല്‍കിയ മാലൈ കള്ളന്‍ എന്ന ചിത്രത്തിന് പിന്നിലും കരുണാനിധിയായിരുന്നു. നാടകം, സിനിമ, കഥകള്‍, കവിതകള്‍ ഇങ്ങനെ എഴുത്തുകളിലൂടെ തമിഴ് വികാരത്തെ ഉയര്‍ത്തിവിട്ടുകൊണ്ടായിരുന്നു കലൈഞ്ജര്‍ എന്ന തമിഴ് സൂര്യന്റെ രാഷ്ട്രീയത്തിലെ ഉദയവും വളര്‍ച്ചയും.

  കലൈഞ്ജര്‍

  കലൈഞ്ജര്‍

  കരുണാനിധിയെ കലൈഞ്ജര്‍ എന്ന് വിളിച്ചത് അന്നത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ സിനിമാ വക്താക്കളില്‍ ഒരാളായ എംആര്‍ രാധയാണ്. കലൈഞ്ജര്‍ എന്നാല്‍ കലാകാരന്‍ എന്നാണ് അര്‍ത്ഥം. വാര്‍ധക്യസഹജമായ അസുഖങ്ങളില്‍ പെട്ട് മുഖ്യധാരയില്‍ നിന്ന് മാറി നിന്നപ്പോള്‍ പോലും അദ്ദേഹം തന്‍റെ എഴുത്തില്‍ നിന്നും പിന്നോട്ട് പോയില്ല. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്ക് എതിരെ പോരാടിയ സന്യാസി രാമാജന്‍മാരുടെ കഖ പറയുന്ന സീരിയല്‍ അദ്ദേഹം പരചിച്ചത് ഈ കാലയളവില്‍ ആയിരുന്നു.

  ആശുപത്രിയിലേക്ക്

  ആശുപത്രിയിലേക്ക്

  ഏതാനും മാസങ്ങളായി കരുണാനിധിയെ ചില ആരോഗ്യ പ്രശ്നങ്ങള്‍ വലിയ രീതിയില്‍ തളര്‍ത്തിയിരുന്നു. മൂത്രനാളിയിലും ശ്വസനാളിയും അണുബാധ ഉണണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വീട്ടില്‍ തന്നെ ആശുപത്രിയിലേത് പോലുള്ള സംവിധാനങ്ങള്‍ ഒരുക്കി ചികിത്സ നല്‍കി വരികയായിരുന്നു.

   വിടവാങ്ങി

  വിടവാങ്ങി

  ജുലൈ 29 ന് സ്ഥിതി അതീവ വഷളായതോടെ കാവേരി ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. പിന്നീട് ഒരാഴ്ചത്തെ ആശുപത്രി വാസത്തിനിടെ സ്ഥി മെച്ചപ്പെട്ടെങ്കിലും ചൊവ്വയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.

  English summary
  most serched details on karunanidhi in internet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X