കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമോ? വോട്ടുശതമാനം വ്യക്തമാക്കാതെ എക്‌സിറ്റ് പോളുകള്‍!!

Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്ക് വമ്പന്‍ ഭൂരിപക്ഷം കിട്ടുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്നാല്‍ സര്‍വേകള്‍ എത്രത്തോളം ആധികാരമാണ് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. പലരും വ്യത്യസ്തമായ കണക്കുകള്‍ പുറത്തുവിട്ടതാണ് ഏറ്റവും വലിയ പ്രശ്‌നം. ബിജെപിക്ക് അനുകൂലമായി ഏകീകൃത ട്രെന്‍ഡാണ് ഉള്ളതെങ്കില്‍ ഒരേ ഫലമല്ലേ പുറത്തുവരേണ്ടത് എന്ന ചോദ്യമാണ് ബാക്കിയാവുന്നത്.

മറ്റൊന്ന് അടുത്തിടെ വന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ എല്ലാ സര്‍വേ ഫലങ്ങളും തീര്‍ത്തും പാളിപ്പോയത് ഇന്ത്യ ഒന്നാകെ സാക്ഷിയായതാണ്. അപ്പോള്‍ ഇപ്പോള്‍ വന്നത് തെറ്റുമോ എന്ന സംശയം സ്വാഭാവികമായും ഉണ്ടാവുന്നതാണ്. അതോടൊപ്പം വോട്ട് ശതമാനത്തില്‍ എല്ലാ സര്‍വേകളിലും കടുത്ത പിഴവാണ് ഉള്ളത്. ഇത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അന്തരം കൃത്യമായി പ്രകടമാക്കുന്നില്ല എന്നതും സര്‍വേയിലെ പ്രധാന പോരായ്മയാണ്.

വോട്ടുശതമാനം പിഴച്ചു

വോട്ടുശതമാനം പിഴച്ചു

എല്ലാ സര്‍വേകളിലും വോട്ടു ശതമാനം പറയുന്നില്ല എന്നതാണ് പ്രധാന പോരായ്മ. വോട്ട് ശതമാനത്തില്‍ നിന്ന് മാത്രമേ കൃത്യമായ സീറ്റുകളെ കുറിച്ച് ധാരണയുണ്ടാവൂ. ടൈംസ് നൗ സര്‍വേയില്‍ 41.1 ശതമാനമാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. ന്യൂസ് 18 സര്‍വേയില്‍ അത് 48.5 ശതമാനമാണ്. സി വോട്ടറില്‍ 42.3 ശതമാനം. 2014ല്‍ 38.5 ആയിരുന്നു എന്‍ഡിഎയുടെ വോട്ട് ശതമാനം. യുപിഎയ്ക്ക് ഇത് 25 മുതല്‍ 31.7 ശതമാനം വരെയാണ് എല്ലാവരും പ്രവചിക്കുന്നത്. ഈ കണക്ക് കൂട്ടലുകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് വ്യക്തമാകുന്നത്.

പിഴച്ചത് എവിടെ

പിഴച്ചത് എവിടെ

എന്‍ഡിഎയും യുപിഎയും തമ്മില്‍ പത്ത് ശതമാനത്തില്‍ താഴെയാണ് എല്ലാ സര്‍വേകളും വോട്ട് ശതമാനത്തില്‍ വ്യത്യാസം പറയുന്നത്. പക്ഷേ അപ്പോഴും എന്‍ഡിഎയ്ക്ക് 174 സീറ്റിന്റെ മുന്‍തൂക്കമുണ്ട്. ഈ കണക്കുകള്‍ തമ്മില്‍ ഒട്ടും യോജിക്കുന്നില്ല. 306 സീറ്റ് എന്‍ഡിഎയ്ക്കും 132 സീറ്റ് യുപിഎയ്ക്കും പ്രവചിക്കുന്നുണ്ട് ടൈംസ് നൗ. സംസ്ഥാന തലത്തിലേക്ക് കടക്കുമ്പോള്‍ ഇത് ഇനിയും മാറുന്നുണ്ട്. കണക്കുകള്‍ നോക്കുമ്പോള്‍ യുപിഎ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് വോട്ട് ശതമാനം സൂചിപ്പിക്കുന്നു.

യുപിയില്‍ പിഴയ്ക്കുമോ?

യുപിയില്‍ പിഴയ്ക്കുമോ?

യുപിയില്‍ മഹാസഖ്യവും ബിജെപിയും തമ്മില്‍ വോട്ടുശതമാനത്തില്‍ കാര്യമായ വ്യത്യാസം പ്രവചിക്കുന്നില്ല. ടുഡേയ്‌സ് ചാണക്യ 65 സീറ്റുകള്‍ യുപിയില്‍ ബിജെപി നേടുമെന്ന ്പറയുമ്പോള്‍ ഇന്ത്യ ടുഡേ ഇത് 33 സീറ്റും, സി വോട്ടര്‍ ഇത് 38 സീറ്റുമാണ്. എന്‍ഡിഎയുടെ സീറ്റ് 30 എണ്ണം കുറയുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. അതേസമയം സമാജ് വാദി പാര്‍ട്ടി, ബിഎസ്പി സഖ്യത്തിന്റെ വോട്ടുശതമാനം കൂടാനുള്ള സാധ്യതയാണ് യുപിയില്‍ ഉള്ളത്. എന്നാല്‍ ഇത് സര്‍വേകളില്‍ കുറഞ്ഞത് എന്തുകൊണ്ടാണെന്ന് അവര്‍ വിശദീകരിക്കുന്നില്ല. അതുകൊണ്ട് കാര്യമായ പിഴവുണ്ടെന്നാണ് വ്യക്തമാകുന്നത്.

ആന്ധ്രയില്‍ വ്യക്തതയില്ല

ആന്ധ്രയില്‍ വ്യക്തതയില്ല

ആന്ധ്രപ്രദേശില്‍ രണ്ട് സര്‍വേ ടിഡിപി ജയിക്കുമെന്നാണ് പപറയുന്നത്. ടുഡേയ്‌സ് ചാണക്യ 17 സീറ്റാണ് ടിഡിപിക്ക് പ്രവചിക്കുന്നത്. സി വോട്ടര്‍ 14 സീറ്റ് ടിഡിപി നേടുമെന്ന് പറയുന്നു. ഇന്ത്യ ടുഡേ സര്‍വേയില്‍ 18 മുതല്‍ 20 സീറ്റ് വരെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. ന്യൂസ് 18 സര്‍വേയില്‍ 14 സീറ്റ് വരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടുമെന്നും പറയുന്നു. ഈ രണ്ട് സംസ്ഥാനങ്ങളിലും കൃത്യമായ വോട്ടുശതമാനം സര്‍വേകള്‍ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് സീറ്റുകളും പ്രവചനം കഠിനമാണ്. സര്‍വേകള്‍ പിഴയ്ക്കാനും സാധ്യതയുണ്ട്.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

ബംഗാള്‍, കര്‍ണാടക, ഒഡീഷ എന്നീ സര്‍വേകളും വ്യത്യസത് കണക്കുകളാണ് നല്‍കിയത്. അപ്പോഴും വോട്ടുശതമാനം കൃത്യമായി പറയുന്നില്ല. ബംഗാള്‍ ബിജെപി പിടിക്കുമെന്ന് ഇന്ത്യ ടുഡേ സര്‍വേ പറയുന്നുണ്ട്. ഒഡീഷയില്‍ ചില സര്‍വേകള്‍ ബിജു ജനതാദള്‍ തകരുമെന്ന് പറയുന്നു. ഭൂരിഭാഗം സര്‍വേകളും ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് പറഞ്ഞത്. 14 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാ ടുഡേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ കര്‍ണാടകത്തില്‍ ഭൂരിഭാഗം സര്‍വേകളും നേട്ടം ബിജെപിക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതെല്ലാം യോജിപ്പില്ലാത്ത സര്‍വേകളായതിനാല്‍ ഒട്ടും ശരിയാവാന്‍ സാധ്യതയില്ല. വോട്ടുശതമാനം ഉണ്ടായിരുന്നെങ്കില്‍ ബിജെപിയുടെ കുതിപ്പ് ഉണ്ടാവുമോയെന്ന് വ്യക്തമായി അറിയാമായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് മെയ് 23ന് ഞെട്ടിക്കും, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീഴ്ച്ച, സര്‍വേകള്‍ പിഴയ്ക്കുംകോണ്‍ഗ്രസ് മെയ് 23ന് ഞെട്ടിക്കും, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീഴ്ച്ച, സര്‍വേകള്‍ പിഴയ്ക്കും

English summary
most surveys havent clarity in voteshare may varies results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X