കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020ല്‍ ട്വിറ്റര്‍ ട്വീറ്റുകളില്‍ തരംഗമായി ജോ ബൈഡനും ഡൊണാള്‍ഡ്‌ ട്രംപും; തരംഗമായി '# covid 19' ഹാഷ്ടാഗ്‌

Google Oneindia Malayalam News

ന്യൂഡല്‍ഹി; 2020ല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ടീറ്റ്‌ ചെയ്യപ്പെട്ട വ്യക്തികള്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡനും. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വീറ്റ്‌ ചെയ്യപ്പെട്ട വ്യക്തികളാണ്‌ ഇവര്‍. അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ പ്രചരണവും വിവാദങ്ങളുമാണ്‌ കഴിഞ്ഞ വര്‍ഷം ഇരുവരും ട്വിറ്ററില്‍ തരംഗമാകാന്‍ കാരണമായത്‌.

2020ല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ട്വീറ്റ്‌ ചെയ്യപ്പെട്ട ആദ്യ പത്ത്‌ വ്യക്തികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടം പിടിച്ചു. ഏറ്റവും കൂടുതല്‍ ട്വീറ്റ്‌ ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്‌ നരേന്ദ്ര മോദി. പട്ടികയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക വനിത യുഎസില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വൈസ്‌ പ്രസിഡന്റ്‌ കമലാ ഹാരിസ്‌ ആണ്‌. ഇന്ത്യന്‍ വംശജ കൂടിയാണ്‌ കമലാ ഹാരിസ്‌.

twitter

അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളേക്കുറിച്ചാണ്‌ ആളുകള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത്‌. കഴിഞ്ഞ വര്‍ഷം അന്ത്രാരാഷ്ട്ര തലങ്ങളിലെ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട്‌ 700 മില്യന്‍ ട്വീറ്റുകളാണ്‌ ആളുകള്‍ ട്വീറ്റ്‌ ചെയ്‌തത്‌. ഡൊണാള്‍ഡ്‌ ട്രംപ്‌്‌, ജോ ബൈഡന്‍, ബരാക്ക്‌ ഒബാമ, നരേന്ദ്ര മോദി, കമലാ ഹാരിസ്‌ എന്നിവരാണ്‌ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വിറ്ററില്‍ തരംഗമായ ലോക നേതാക്കളെന്ന്‌ ട്വിറ്റര്‍ അറിയിച്ചു.

2020ല്‍ ഏറ്റവും കൂടുതല്‍ തംരഗമായ ട്വിറ്റര്‍ ഹാഷ്‌ ടാഗ്‌ # covid 19 ആണ്‌. ഹാഷ്ടാഗില്‍ മാത്രമല്ല ട്വീറ്റിലും ഏറെ മുന്നിലാണ്‌ കോവിഡ്‌ 19, 400മില്യന്‍ തവണയാണ്‌ കഴിഞ്ഞ വര്‍ഷം കോവിഡ്‌ 19 ട്വീറ്ററില്‍ ട്വീറ്റ്‌ ചെയ്യപ്പെട്ടത്‌ ട്വിറ്ററില്‍ തരംഗമായ ഹാഷ്‌ ടാഗുകളില്‍ മൂന്നാം സ്ഥാനം #stay home എന്ന ഹാഷ്ടാഗിനാണ്‌. 2020ല്‍ ട്വിറ്റര്‍ ഹാഷ്ടാഗുകളില്‍ രണ്ടാമതെത്തിയത്‌ # Black leaves Matter എന്ന ഹാഷ്ടാഗാണ്‌

English summary
Most tweeted global personalities in 2020 are Donald trump and joe biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X