• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിനിമയെ വെല്ലുന്ന അധോലോക ജീവിതം! ചോര കണ്ട് അറപ്പുമാറിയ വിക്കി ഗൗണ്ടർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു...

 • By Desk
cmsvideo
  കുപ്രസിദ്ധ ഗുണ്ടാത്തലവൻ ആയ വിക്കി ഗൗണ്ടർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

  ദില്ലി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഹർജ്ജീന്ദർ സിങ് എന്ന വിക്കി ഗൗണ്ടർ പഞ്ചാബ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജനുവരി 26 വെള്ളിയാഴ്ചയായിരുന്നു സംഭവം. വിക്കി ഗൗണ്ടറുടെ കൂട്ടാളികളായ രണ്ടുപേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

  നൊന്തുപെറ്റ മകളെ വേണ്ടെന്ന് സിനി മാത്യൂസ്! എല്ലാം മകളുടെ നന്മയ്ക്ക് വേണ്ടി, കോടതി കനിയില്ലെന്ന്...

  മലപ്പുറത്ത് വിപ്ലവ ജുമുഅ! മുസ്ലീം വനിത ഖുത്തുബ നിർവഹിച്ചു, നമസ്കാരത്തിന് നേതൃത്വം നൽകി!

  പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലായി 15 കൊലപാതക കേസുകളിലെ പ്രതിയാണ് വിക്കി ഗൗണ്ടർ. ഇതിനു പുറമേ നിരവധി തട്ടിക്കൊണ്ടുപോകൽ, കവർച്ചാ കേസുകളിലും ഈ 28കാരൻ പങ്കാളിയായിരുന്നു. അതീവ സുരക്ഷയിലുള്ള നബഹ ജയിലിൽ നിന്നും അതിവിദഗ്ദമായി രക്ഷപ്പെട്ടതോടെയാണ് വിക്കി ഗൗണ്ടർ കുപ്രസിദ്ധി നേടുന്നത്.

   നിരവധി കേസുകൾ...

  നിരവധി കേസുകൾ...

  പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലായി 15 കൊലപാതക കേസുകളിലും നിരവധി കവർച്ചാ കേസുകളിലെയും പ്രതിയാണ് വിക്കി ഗൗണ്ടർ. മുക്തസറിലെ സരാവൺ ബോധ്ല ഗ്രാമത്തിൽ നിന്നാണ് കുപ്രസിദ്ധ ഗുണ്ടാത്തലവനായി വിക്കി ഗൗണ്ടർ വളർന്നത്.

  എന്തിനും ഏതിനും...

  എന്തിനും ഏതിനും...

  ഫിറോസ്പൂരിലെ ജയ്പാൽ സിങിന്റെ ഗുണ്ടാസംഘത്തിലെ പ്രധാനിയായിരുന്നു വിക്കി ഗൗണ്ടർ. ജയ്പാൽ സിങ് മറഞ്ഞിരുന്ന് പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ എന്തിനും ഏതിനും തയ്യാറായി മുന്നിൽ നിന്നിരുന്നത് ഈ ചെറുപ്പക്കാരനായിരുന്നു.

  കുടിപ്പകയും കൊലപാതകങ്ങളും...

  കുടിപ്പകയും കൊലപാതകങ്ങളും...

  വർഷങ്ങൾക്കകം സ്വന്തം ഗുണ്ടാസംഘത്തെ സൃഷ്ടിച്ച വിക്കി ഗൗണ്ടർ എതിർചേരിയിലുള്ളവരെ ക്രൂരമായി ആക്രമിച്ചു. 2015ൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്ന് പഞ്ചാബിലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് സുഖ കഹൽവാനെ ഗൗണ്ടറും സംഘവും ചേർന്ന് കൊലപ്പെടുത്തി.

  അക്രമങ്ങളും...

  അക്രമങ്ങളും...

  കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സുഖ കഹൽവാനെ കൊലപ്പെടുത്തിയത്. കഹൽവാന്റെ മൃതദേഹത്തിന് ചുറ്റും നൃത്തം ചെയ്യുന്ന വിക്കി ഗൗണ്ടറുടെ ദൃശ്യങ്ങൾ ആ സമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ കഹൽവാൻ വധക്കേസിൽ 2015 ഡിസംബറിൽ വിക്കി ഗൗണ്ടർ അറസ്റ്റിലായി.

  ജയിൽ ചാടി....

  ജയിൽ ചാടി....

  ജയിലിനുള്ളിൽ നിന്നും വിക്കി ഗൗണ്ടർ എതിരാളികളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം ബദ്ധവൈരികളായ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കൊലപാതകങ്ങളും ആക്രമങ്ങളും തുടർക്കഥയായി. കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ 2016 നവംബറിലാണ് വിക്കി ഗൗണ്ടർ ജയിൽ ചാടുന്നത്.

  കണ്ടെത്താനായില്ല...

  കണ്ടെത്താനായില്ല...

  അതീവ സുരക്ഷ സന്നാഹമുള്ള നബഹ ജയിൽ ആക്രമിച്ച് രക്ഷപ്പെട്ടതോടെ വിക്കി ഗൗണ്ടർ വീണ്ടും വാർത്തകളിലിടം നേടി. ഇതിനുപിന്നാലെ വിക്കി ഗൗണ്ടർക്ക് കാശ്മീരിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടും പുറത്തുവന്നു.

  പിടികിട്ടിയില്ല...

  പിടികിട്ടിയില്ല...

  2016 നവംബറിന് ശേഷം പഞ്ചാബ് പോലീസ് പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും വിക്കി ഗൗണ്ടറെ പിടികൂടാനിയില്ല. ഇതിനിടെ ഡിസംബർ മുതൽ ഫെബ്രുവരി വരെ വിക്കി ഗൗണ്ടർ മാൻസയിലുണ്ടെന്ന് വിവരം ലഭിച്ചെങ്കിലും പോലീസിന് കണ്ടെത്താനായില്ല. പിന്നീട് പോലീസ് മോഗയിലെ രഹസ്യ സങ്കേതത്തിൽ എത്തിയെങ്കിലും വിക്കി അവിടെനിന്നും രക്ഷപ്പെട്ടു.

  വീണ്ടും സജീവം..

  വീണ്ടും സജീവം..

  2017 ഏപ്രിലിൽ വിക്കിയുടെ എതിർസംഘത്തിലുള്ള മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തോടെ മജ്ഹ മേഖലയിൽ വിക്കി ഗൗണ്ടറും കൂട്ടാളികളും സ്വാധീനമുറപ്പിച്ചു. എന്നാൽ തങ്ങളെ കബളിപ്പിച്ച് ഒളിവിൽ പോയ ഗൗണ്ടറെ വെറുതെ വിടാൻ പഞ്ചാബ് പോലീസ് തയ്യാറായിരുന്നില്ല.

  പോലീസ്...

  പോലീസ്...

  കുപ്രസിദ്ധ ഗുണ്ടാത്തലവന് വേണ്ടിയുള്ള തിരച്ചിൽ കഴിഞ്ഞദിവസം ഫലംകണ്ടു. രാജസ്ഥാൻ അതിർത്തിയിൽ വച്ച് വിക്കിയുടെ ഗുണ്ടാസംഘവും പഞ്ചാബ് പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് വിക്കി ഗൗണ്ടർ, കൂട്ടാളികളായ ലഹോറിയ, സുഖ്പ്രീത് എന്നിവർ കൊല്ലപ്പെട്ടത്.

  English summary
  most wanted criminal vicky gownder killed in punjab.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more