വാര്‍ത്താ ചാനലുകളിലെ പ്രൈംടൈമില്‍ അര്‍ണാബിന്റെ ടൈംസ് നൗവിനേയും പിന്നിലാക്കി മറ്റൊരു ചാനല്‍
ദില്ലി: ഇന്ത്യയിലുള്ള ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലുകളിലെ പ്രൈംടൈം എന്നറിയപ്പെടുന്നത് രാത്രി ഒമ്പതിനും പത്തിനും ഇടയിലാണ്. ഈ സമയത്ത് കാഴ്ചക്കരുടെ എണ്ണത്തില്‍ പ്രമുഖ വാര്‍ത്താ ചാനലായ ടൈംസ് നൗവിനേയും കടത്തിവെട്ടിയിരിക്കുകയാണ് ഡിഡി ന്യൂസ്.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ( ബാര്‍ക് ) ന്റെ റിപ്പോര്‍ട്ടിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉള്‍പ്പെട്ടിരിക്കുന്നത്.


ഡിഡി ന്യൂസിന്റെ ' ന്യൂസ് നൈറ്റ്'
രാത്രി ഒമ്പത് മണി മുതല്‍ പത്ത് മണി വരെ ഡിഡി ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന ന്യൂസ് നൈറ്റ് എന്ന പരിപാടിക്കാണ് ഇന്ത്യയിലെ മറ്റ് ഇംഗ്ലീഷ് ചാനലുകളെക്കാള്‍ റേറ്റിംഗ് ലഭിച്ചിരിക്കുന്നത്.

'ബാര്‍ക്' റിപ്പോര്‍ട്ട്
പ്രാദേശിക മേഖലകളിലെ കാഴ്ചക്കാരുടെ എണ്ണം കൂടി ഉള്‍പ്പെടുത്തിയാണ് ബാരക് റിപ്പോര്‍ട്ട് ഇറക്കിയിരിക്കുന്നത്.

ദൂരദര്‍ശന്‍ ഉദ്യോഗസ്ഥരുടെ അവകാശവാദം
സെന്‍സേഷണലിസവും ഒച്ചപ്പാടുള്ള ചര്‍ച്ചകളും ഇല്ലാത്തതാണ് ആളുകള്‍ ദൂരദര്‍ശനെ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ദൂരദര്‍ശന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ടൈംസ് നൗവിന് നഷ്ടം
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വ്യുവര്‍ഷിപ്പില്‍ ടൈംസ് നൗ ആയിരുന്നു. ഒന്നാം സ്ഥാനത്ത്. എന്നാല്‍ പുതിയ കണക്കുകള്‍ അവരുടെ അപ്രമാതിത്വത്തെ പൊളിച്ചെഴുതിയിട്ടുണ്ട്.

അര്‍ണാബ് ഗോസ്വാമിയുടെ ശോഭകുറഞ്ഞോ
റേറ്റിംഗില്‍ ടൈംസ് നൗവിനെ ഏറ്റവും മുന്നില്‍ പിടിച്ച് നിര്‍ത്തിയിരുന്നത്. അരുണാബ് ഗോസ്വാമി അവതരിപ്പിക്കുന്ന ദ ന്യൂസ് അവര്‍ ഡിബേറ്റ്.












Click it and Unblock the Notifications