ഒളിച്ചോടാം എന്ന് പറഞ്ഞ് പറ്റിച്ച യുവാവിനെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് യുവതി പൊതിരെ തല്ലി
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ റൂറല്‍ പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസത്തില്‍ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഒളിച്ചോടാം എന്ന് പറഞ്ഞ് പറ്റിച്ചതിന് കാമുകനെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് യുവതി ചെരുപ്പൂരി തല്ലി.
പട്ര ഗ്രാമത്തിലെ നിവാസികളായ പുഷ്പാജ്ഞലിയും ബല്‍ജീട്ടും(30) കഴിഞ്ഞ ദിവസത്തില്‍ ഒളിച്ചോടാന്‍ പ്ലാന്‍ ചെയ്തിരുന്നത്. മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി. സംഭവം നടന്നത് ഇങ്ങനെ...

വര്‍ഷങ്ങളായി പ്രണയത്തിലാണ്
അയ്യല്‍വാസികളായി ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണ്. മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി.

ഒളിച്ചോടാന്‍ തീരുമാനിച്ചു
കഴിഞ്ഞ ദിവസത്തിലാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. എന്നാല്‍ അവസാന നിമിഷത്തില്‍ യുവാവ് കാലുമാറി.

പോലീസ് സ്‌റ്റേഷനില്‍
യുവാവിനെ ചെരുപ്പൂരി അടിച്ചതിനെ തുടര്‍ന്നാണ് ഇരുവരും പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. എന്നാല്‍ ഒളിച്ചോടുന്ന കാര്യത്തില്‍ താന്‍ വാക്ക് പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ യുവാവിനെ യുവതി വീണ്ടും ആക്രമിക്കുകയായിരുന്നു.

അവസാനം പീഡനക്കേസ്
യുവാവുമായി ശാരീരിക ബന്ധമുണ്ടെന്നാണ് യുവതി പറയുന്നത്. പിന്നീട് യുവാവിനെതിരെ യുവതി പീഡനക്കേസ് കൊടുത്തു. സംഭവം അറിഞ്ഞ ഭര്‍ത്താവും വീട്ടുക്കാരും യുവതിയെ സ്വീകരിക്കാന്‍ തയ്യാറാണോ എന്നറിയില്ല.












Click it and Unblock the Notifications