കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയും മകളും പൈലറ്റും കോ പൈലറ്റുമായി വിമാനം പറത്തി, അപൂര്‍വ്വ നിമിഷമെന്ന് യാത്രക്കാര്‍

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: സ്ത്രീകള്‍ വിമാനം പറത്തുന്നത് ഇന്ന് സാധാരണ കാര്യമായി മാറി. അതില്‍ അത്ഭുതമില്ല, എല്ലാ രംഗങ്ങളിലും വനിതകള്‍ അവരുടെ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ വാഷിങ്ടണില്‍ വിമാനത്തിന്‍റെ കോക്പിറ്റ് യാത്രക്കാര്‍ വ്യത്യസ്തമായ കാഴ്ച്ചയാണ് സമ്മാനിച്ചത്. പൈലറ്റും സഹ പൈലറ്റും വനിതകള്‍. ഇരുവരും അമ്മയും മകളും എന്നത് മറ്റൊരു അപൂര്‍വ്വ സംഭവമാണ്. ലോസ്ആഞ്ചലസില്‍ നിന്ന് അറ്റ്ലാന്‍റയിലേക്ക് ഉള്ള വിമാനത്തിലാണ് ഈ അപൂര്‍വ്വത.

<strong>എം ജെ അക്ബറിന്റെ പിൻഗാമിയാണോ? തേജസ്വി സൂര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി</strong>എം ജെ അക്ബറിന്റെ പിൻഗാമിയാണോ? തേജസ്വി സൂര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

പൈലറ്റിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച രണ്ടു കുട്ടികള്‍ കോക്പിറ്റില്‍ എത്തി തിരിച്ചു വരുമ്പോഴാണ് അമ്മയും മകളുമാണ് പൈലറ്റുമാര്‍ എന്ന് യാത്രക്കാര്‍ അറിഞ്ഞത്. ക്യാപ്റ്റന്‍ വെന്‍ഡി റെക്സണും മകളുമായിരുന്നു വിമാനത്തിലെ പൈലറ്റും സഹപൈലറ്റും. വെന്‍ഡി റെക്സണും മകള്‍ കെല്ലിയും യാത്രക്കാര്‍ക്കെല്ലാം അങ്ങനെ അപൂര്‍വ്വ യാത്ര ഭാഗ്യം നല്‍കിയത്.

flight101010

യാത്രക്കാരനായ ജോണ്‍ ആര്‍ വാട്രെറ്റ് ഇവരെ സന്ദര്‍ശിക്കുകകയും ഇവരുടെ കുടംബം മുഴുവന്‍ പൈലറ്റുമാരാണെന്നും മനസിലാക്കി. ട്വിറ്ററിലാണ് ഇദ്ദേഹം ഇത് പങ്കുവച്ചത്. വെന്‍ഡിയുടെ ഭര്‍ത്താവ് അമേരിക്കന്‍ എയര്‍ലൈന്‍സിലെ പൈലറ്റാണെന്നും പിതാവ് വിരമിച്ച പൈലറ്റാണെന്നും അറിയാന്‍ കഴിഞ്ഞെന്നും വാട്രെറ്റ് പറയുന്നു. ഗുഡ് ന്യൂസ് നെറ്റ് വര്‍ക്ക് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാട്രെറ്റ് അമ്മയുടെയും മകളുടെയും ഫോട്ടോയും ട്വിറ്ററില്‍ പങ്കുവച്ചു. ഇത് ട്വിറ്ററില്‍ വൈറലായിരിക്കയാണ്.
English summary
Mother and daughter becomes the co pilots in flights, gives an extra ordinary experience for passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X