ഉഡുപ്പിയിൽ അമ്മയും മൂന്ന് മക്കളും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ
കർണാടക; ഉഡുപ്പിയിൽ അമ്മയും മൂന്നു മക്കളും കൊല്ലപ്പെട്ട നിലയിൽ.മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് സംഭവം. ഹസീന (46), മക്കളായ അഫ്നാൻ (23), ഐനാസ് (21) അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ഹസീനയുടെ അമ്മയ്ക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഹസീനയേയും രണ്ട് മക്കളെയും വീടനകത്തുവെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. പുറത്തു കളിക്കുകയായിരുന്ന അസീം ബഹളം കേട്ട് ഓടിയെത്തിയപ്പോൾ അവനെയും കുത്തുകയായിരുന്നു. അയൽവാസിയായ പെൺകുട്ടി വന്നപ്പോഴാണ് കുടുംബം ഒന്നടങ്കം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

പ്രദേശവാസികളായ ചിലരും ഹസീനയുടെ മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications