പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ !! കൂട്ടുനിന്നത് അമ്മ

  • By: മരിയ
Subscribe to Oneindia Malayalam

താനെ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അമ്മയും മകനും അറസ്റ്റില്‍. കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവ് ആണ് അറസ്റ്റിലായ യുവാവ്.

സഹോദരിയോടൊപ്പം

പഠനത്തിനുള്ള സൗകര്യാര്‍ത്ഥമാണ് പതിനാറുകാരി സഹോദരിയുടെ ഒപ്പം താമസിയ്ക്കാന്‍ എത്തിയത്. സഹോദരിയ്ക്കും ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

ബലാത്സംഗം

വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

ഗര്‍ഭിണി


ആറ് മാസത്തോളം യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണി ആയി. ഇക്കാര്യം യുവാവിന്റെ അമ്മയോട് പരാതിപ്പെട്ടെങ്കിലും അവര്‍ മകനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

 പരാതി


പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിയ്ക്കാനാണ് അമ്മയും മകനും ശ്രമിച്ചത്. എന്നാല്‍ ഇത് കുട്ടി എതിര്‍ത്തു. അവസാനം സഹോദരിയോട് വിവരം ധരിപ്പിയ്ക്കുകയായിരുന്നു. ഇവരാണ് പോലീസില്‍ പരാതി നല്‍കിയത്

English summary
Mother and Son booked for rape 16 Year old.
Please Wait while comments are loading...