കൊവിഡിനെ ഭയന്ന് അമ്മയും മകനും വീട്ടില്‍ കഴിഞ്ഞത് 3 വര്‍ഷം; രക്ഷപ്പെടുത്തി ജില്ലാ ഭരണകൂടം

ഗുരുഗ്രാം: കൊറോണ വൈറസിനെ ഭയന്ന് ഒരു അമ്മ തന്റെ പത്ത് വയസുള്ള മകനോടൊപ്പം വീട്ടില്‍ പുറത്തിറങ്ങാതെ കഴിഞ്ഞത് മൂന്ന് വര്‍ഷം. യുവതിയെ പുറത്താക്കിയ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അമ്മയെയും കുഞ്ഞിനെയും പോലീസ് രക്ഷപ്പെടുത്തിയത്. 35 കാരിയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഭര്‍ത്താവ് അവകാശപ്പെട്ടു. അടച്ചിട്ട മുറിയില്‍ നിന്നും രക്ഷപ്പെടുത്തിയ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തന്നെയും കുട്ടിയെയും ഇവിടെ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ ടീമിന്റെ സഹായത്തോടെ പോലീസ് ഇവരെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ചു. ഇവര്‍ താമസിച്ചിരുന്ന മുറിക്കുള്ളിലെ മാലിന്യകൂമ്പാരം കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടിത്തരിച്ചു. മൂന്ന് വര്‍ഷത്തെ മാലിന്യം മുഴുവന്‍ ആ മുറിയിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും കുടുംബ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു.
എന്നാല്‍ പിന്നീടുള്ള പരാതിയില്‍ ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയില്‍ അമ്മയെയും കുഞ്ഞിനെയും മോചിപ്പിച്ചു. ആദ്യ കോവിഡ് തരംഗ സമയത്ത്, കുടുംബം മുഴുവന്‍ വീടിനുള്ളില്‍ തന്നെ കഴിഞ്ഞിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ രണ്ടാം തരംഗത്തിന് മുമ്പ്, യുവതി ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള പ്രവേശനം തടഞ്ഞു. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് ഭാര്യ വീട് പൂട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് ചക്കര്‍പൂരില്‍ മറ്റൊരു മുറി വാടകയ്ക്കെടുത്ത് കഴിഞ്ഞ ഒന്നര വര്‍ഷമായി അവിടെയാണ് താമസം.
ആദ്യം പൊലീസ് ഇവരുടെ കുടുംബ പ്രശ്‌നമാണെന്നാണ് കരുതിയത്. എന്നാല്‍ ആറുമാസത്തിനുശേഷം, വിഷമത്തിലായ ഭര്‍ത്താവ് വീണ്ടും പോലീസില്‍ പരാതിപ്പെട്ടു, ചക്കര്‍പൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അവരെ രക്ഷിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായം സ്വീകരിക്കുകയായിരുന്നെന്ന് പ്രദേശവാസി പറഞ്ഞു.












Click it and Unblock the Notifications