4വയസ്സുകാരിയെ കൊന്ന അമ്മയെ അറസ്റ്റുചെയ്തു

പഞ്ചാബിലെ ലുധിയാനയിലാണ് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരസംഭവം അരങ്ങേറിയത്. സുനിതാ റാണി എന്ന ചെറുപ്പക്കാരിയും ഇവരുടെ കാമുകനായ ബിഹാര്‍ സ്വദേശി മനോജ് ഷാനുമാണ് പിടിയിലായത്. ഭര്‍ത്താവും മകളുമുള്ള സുനിതാ റാണി ഒന്നരവര്‍ഷമായ മനോജുമായ സ്‌നേഹ ബന്ധത്തിലാണ്.
സംഭവമറിഞ്ഞ ഭര്‍ത്താവ് ഗുര്‍പ്രീത് സിംഗ് പലതവണ സുനിതാ റാണിയെ വിലക്കിയെങ്കിലും മനോജുമായുള്ള ബന്ധം വിടാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. ബിഹാറിലെ കൃഷ്ണ ഗുഞ്ച് സ്വദേശിയായ മനോജിനെ ഒരിക്കല്‍ ഗുര്‍പ്രീത് സിംഗ് വീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. വിവാഹബന്ധം ഉപേക്ഷിച്ചിട്ടായാലും മനോജിന്റെ കൂടെ പോയേ പറ്റൂ എന്ന നിലയിലാരുന്നത്രെ ഇവര്‍.
വിവാഹമോചനത്തിന് മകള്‍ ഒരു തടസ്സമായി നില്‍ക്കും എന്ന പേടി കൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ഇരുവരും ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഞായറാഴ്ചയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് എ ഡി സി പി നീലാംബരി ജഗ്ദാലെ പറഞ്ഞു.












Click it and Unblock the Notifications