മകളുടെ രഹസ്യഭാഗത്ത് അമ്മ മുളകുപൊടി വിതറി
കൊല്‍ക്കത്ത: ഉറക്കത്തില്‍ കിടക്കിയില്‍ മൂത്രമൊഴിച്ചതിന് ആറുവയസുകാരിയായ മകളുടെ രഹസ്യഭാഗത്ത് അമ്മ മുളകുപൊടി ഉരച്ചതായി റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് അവശയായ പെണ്‍കുട്ടി ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷം വീട്ടിലേക്ക് മടങ്ങി.
കഴിഞ്ഞയാഴയാണ് സംഭവം അരങ്ങേറിയത്. മകള്‍ കിടക്കയില്‍ മൂത്രമൊഴിച്ചതായി കണ്ടെത്തിയ മാതാവ് ഉടന്‍ തന്നെ മുളകുപൊടി ജനനേന്ദ്രയത്തില്‍ ഉരയ്ക്കുകയായിരുന്നു. അല്‍പസമയത്തിനുള്ളില്‍ പെണ്‍കുട്ടി ബോധരഹിതയായതോടെ അടുത്തുള്ള ആര്‍ജി കര്‍ ആശുപത്രിയില്‍ എത്തിച്ചു. ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷമായിരുന്നു പെണ്‍കുട്ടി സുഖം പ്രാപിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനെ ടിറ്റാഗഡ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. കുട്ടിയെ നാലുവര്‍ഷം മുന്‍പ് ഇവര്‍ ദത്തെടുത്തതാണെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ രക്ഷിതാക്കള്‍ മരിച്ചുപോയതിനെ തുടര്‍ന്നാണ് വീടിനടുത്തള്ള ദമ്പതികള്‍ ദത്തെടുത്തത്. ദത്തെടുക്കുമ്പോള്‍ ആവശ്യമായ നിയമ വ്യവസ്ഥകളൊന്നും പാലിച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തി.
ആശുപത്രിയില്‍ നിന്നും പെണ്‍കുട്ടിയെ മുത്തശ്ശിയുടെ അടുത്തേക്കാണ് മാറ്റിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി സഹായം വാഗ്ദാനം ചെയ്തു. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകാരണമാണ് പെണ്‍കുട്ടിയെ ദത്തു നല്‍കിയതെന്ന് മുത്തശ്ശി പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പെണ്‍കുട്ടിയെ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications