മകളെ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകി; ജാമ്യത്തിലിറങ്ങിയ പ്രതികൾ യുവതിയെ തല്ലിക്കൊന്നു, വീഡിയോ വൈറൽ!
ലഖ്നൗ: രാജ്യത്ത് ബലാത്സംഗ കേസുകളും ആക്രമണങ്ങളും കൂടുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൂടുന്നു എന്നായിരകുന്നു റിപ്പോർട്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതെന്നായിരുന്നു പറതത് വന്ന വിവരം. ഇതിന് പിന്നാലെ ഉത്തർപ്രദേശിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്ത് വരുകയാണ്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ഉത്തർപ്രദേശിൽ അറുതിയില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മകളെ കൂട്ടബലാത്സംഗം ചെയ്ത സംഘത്തിന്‍റെ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീ മരണപ്പെട്ടന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഉത്തർപ്രദേശ് കാൺപൂരിൽ നാൽപ്പതുകാരിയെ ആറുപേർ ചേർന്നാണ് അടിച്ചുകൊന്നത്.

ബലാത്സംഗ പരാതി നൽകി
മകളെ ബലാത്സംഗം ചെയ്തെന്ന് പോലീസിന് പരാതി നൽകിയതിനാണ് പ്രതികൾ യുവതിയെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. 2018ലായിരുന്നു പതിമൂന്ന് കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല.

ജാമ്യത്തിൽ പുറത്തിറങ്ങി
പ്രതികളായ ആബിദ്, മിന്റു, മെഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരില്‍ മൂന്നുപേരെ പരാതിയെ തുടര്‍ന്ന് പേലീസ് അറസ്റ്റുചെയ്തു. എന്നാല്‍ ഒരു പ്രാദേശിക കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബാംങ്ങളോട് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

പ്രതികളുടെ ആവശ്യം നിരാകരിച്ചു
എന്നാൽ കുടുംബം ഈ ഭീഷണി തള്ളി കളഞ്ഞു. ഇതോടെ രോഷാകുലരായ പ്രതികൾ കുടുംബാംഗങ്ങളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയുടെ അമ്മയ്ക്കും ബബന്ധുവായ മറ്റൊരു സ്ത്രീയ്ക്കും പ്രതികളുടെ മർദ്ദനത്തിൽ കാര്യമായ പരിക്ക് പറ്റി. തുടർന്ന് രണ്ട് പേരെയും സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ പെൺകുട്ടിയുടെ അമ്മ മരണപ്പെടുകയായിരുന്നു.

മൂന്ന് പേർ പിടിയിൽ
അതേസമയം പെൺകുട്ടിയുടെ കുടുംബത്തിന് നേരയുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ പിടിയിലായതായി പോലീസ് അറിയിച്ചു. ബാക്കി മൂന്ന് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. പോലീസ് ഏറ്റുമുട്ടലിന് ഒടുവിലാണ് മൂന്ന് പേരിൽ ഒരാളെ പോലീസ് കീഴടക്കിയത്. ആക്രമണത്തിനിടയിൽ പെൺകുട്ടിയുടെ വീടിന്റെ ടെറസിന്റെ മുകളിൽ നിന്ന് ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ചുവന്ന കുര്‍ത്തയണിഞ്ഞ സ്ത്രീയെ വെളുത്ത വസ്ത്രമണിഞ്ഞ ഒരാള്‍ മുഖത്ത് ചവിട്ടുന്നത് കാണാം. എന്നാൽ ആരുടെയും മുഖം വീഡിയോയിൽ വ്യക്തമല്ല.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications