കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയ്ക്ക് കൊറോണ രോഗമാണ്, രക്ഷിക്കണം... ആരും സഹായിക്കുന്നില്ല, കൈകൂപ്പി നടി ദീപിക സിങ്

  • By Desk
Google Oneindia Malayalam News

ദില്ലി: അമ്മയ്ക്ക് കൊറോണ രോഗം ബാധിച്ചുവെന്നും ആശുപത്രികള്‍ ചികില്‍സ നല്‍കുന്നില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് നടി ദീപിക സിങ്. ദയവ് ചെയ്ത് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിറകണ്ണുകളോടെ കൈകൂപ്പിയാണ് നടി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്യത്ത് ആശങ്ക വിതച്ച് കൊറോണ രോഗം ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ദില്ലി. ഇവിടെ രോഗികള്‍ക്ക് മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് നടിയുടെ വീഡിയോ. വിശദാംശങ്ങള്‍ ഇങ്ങനെ...

നടിയുടെത് കൂട്ടുകുടുംബം

നടിയുടെത് കൂട്ടുകുടുംബം

ദീപികയുടെ കുടുംബം ദില്ലിയിലാണ്. കൂട്ടുകുടംബമാണ്. 45 ഓളം പേരാണ് ഒരുമിച്ച് താമസിക്കുന്നത്. വിവാഹത്തിന് ശേഷം ദീപികയും കുടുംബവും ഇപ്പോഴുള്ളത് മുംബൈയിലാണ്. അമ്മയ്ക്ക് കൊറോണ രോഗമാണ് എന്ന് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

റിപ്പോര്‍ട്ട് കൈമാറിയില്ല

റിപ്പോര്‍ട്ട് കൈമാറിയില്ല

പരിശോധന റിപ്പോര്‍ട്ട് ഇതുവരെ ആശുപത്രി അധികൃതര്‍ കൈമാറിയിട്ടില്ലത്രെ. മാത്രമല്ല, ഇപ്പോള്‍ അച്ഛനും രോഗ ലക്ഷണം കാണിക്കുന്നുണ്ട്. ഒട്ടേറെ ആശുപത്രികളുമായി ബന്ധപ്പെട്ടെങ്കിലും ആരും സഹായിക്കാന്‍ തയ്യാറാകുന്നില്ല. ഇതോടെയാണ് നടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

മറ്റു ആശുപത്രികള്‍

മറ്റു ആശുപത്രികള്‍

ടെലിവിഷന്‍ സീരിയലുകളില്‍ തിളങ്ങിനില്‍ക്കുന്ന നടിയാണ് ദീപിക സിങ്. ദിയ ഔര്‍ ഭാട്ടി ഹുമ്മിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്. ദില്ലിയിലെ ലേഡ് ഹാര്‍ഡിങ് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് നടിയുടെ അമ്മയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചത്. പരിശോധനയുടെ കോപ്പി നല്‍കാത്തതിനാല്‍ മറ്റു ആശുപത്രികള്‍ സ്വീകരിക്കുന്നില്ലെന്നും നടി പരാതിപ്പെടുന്നു.

 ആരോഗ്യ നില വഷളായി

ആരോഗ്യ നില വഷളായി

അമ്മയുടെ ആരോഗ്യ നില വഷളാവുകയാണ്. മുത്തശ്ശിക്കും ശ്വാസ തടസം അനുഭവപ്പെടുന്നുണ്ട്. 45 പേരാണ് ഒരു വീട്ടില്‍ താമസിക്കുന്നത്. അതുകൊണ്ടുതന്നെ ക്വാറന്റൈന്‍ സൗകര്യമില്ല. ഓരോരുത്തര്‍ക്കും ഇപ്പോള്‍ രോഗ ലക്ഷണം കാണുന്നുണ്ടെ്ന്നും നടി വീഡിയോയില്‍ പറഞ്ഞു.

എങ്ങനെ രോഗം ബാധിച്ചു

എങ്ങനെ രോഗം ബാധിച്ചു

ദീപിക സിങിന്റെ അമ്മ ഇതുവരെ പുറത്തുപോയിരുന്നില്ല. എങ്ങനെയാണ് രോഗം ബാധിച്ചത് എന്നും വ്യക്തമല്ല. വീട്ടിലുള്ള എല്ലാവര്‍ക്കും കൊറോണ പരിശോധന നടത്തണം. സഹായിക്കണം എന്നാണ് നടി ദീപിക സിങ് വീഡിയോയില്‍ ആവശ്യപ്പെടുന്നത്.

ആശങ്ക പരക്കുന്ന ദില്ലി

ആശങ്ക പരക്കുന്ന ദില്ലി

ദില്ലിയില്‍ കൊറോണ ബാധിച്ച് ഇതുവരെ 1214 പേരാണ് മരിച്ചത്. 36000ത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചു. 13000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. അടുത്തിടെ മുഖ്യമന്ത്രി കെജ്രിവാളിന് പനിയും തൊണ്ടവേദയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊറോണയാണെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ രോഗമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.

പ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായിപ്രവാസികള്‍ ദുരന്തമുഖത്ത്; ഞെട്ടിക്കുന്ന കണക്കുകള്‍, പകുതിയലധികം പേര്‍ക്കും ജോലി നഷ്ടമായി

English summary
Mother Confirmed Coronavirus, Actress Deepika Singh Seeks Help From Arvind Kejriwal and Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X