Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറിയില്‍ സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ അമ്മയും മകളും പിടിയില്‍; മകന്‍ രക്ഷപ്പെട്ടു

ചണ്ഡീഗഡ്: ജ്വല്ലറിയില്‍ നിന്നും തന്ത്രപൂര്‍വം സ്വര്‍ണം മോഷ്ടിച്ചു കടന്നുകളയുന്ന സംഘത്തിലെ അമ്മയും മകളും പിടിയില്‍. ജമ്മു സ്വദേശികളായ റിത വര്‍മ(50), മകള്‍ ആരാധനാ വര്‍മ(24) എന്നിവരാണ് പിടിയിലായത്. റിതയുടെ മകന്‍ അങ്കുഷ് വര്‍മ ജ്വല്ലറിയില്‍നിന്നും രക്ഷപ്പെട്ടു. ചണ്ഡീഗഡ് സെക്ടര്‍ 34 ലെ ശ്യാം ജ്വല്ലറിയില്‍നിന്നുമാണ് ഇവര്‍ പിടിയിലായത്.

കഴിഞ്ഞദിവസം വൈകുന്നേരമാണ് മൂന്നുപേരും ജ്വല്ലറിയിലെത്തിയത്. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന യുവാവ് ഒരു സ്വര്‍ണമോതിരത്തിന്റെ ടാഗ് നീക്കം ചെയ്യുന്നത് സെയില്‍സ്മാന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പൊടുന്നനെ യുവാവ് പുറത്തേക്കു പോവുകയും ചെയ്തു. സംശയം തോന്നിയ സെയില്‍സ്മാന്‍ സ്ത്രീകളെ തടഞ്ഞുവെച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

chandigarh


സ്ത്രീകളില്‍ സംശയം തോന്നിയ ഉടന്‍ ജ്വല്ലറി നേരത്തെ വാട്‌സ്ആപ്പില്‍ വൈറലായ വീഡിയോയിലുള്ളത് ഇതേ സ്ത്രീകളാണെന്ന് തിരിച്ചറിഞ്ഞു. സമീപത്തുള്ള സുന്ദര്‍ ജ്വല്ലേഴ്‌സില്‍നിന്നും സ്വര്‍ണം മോഷ്ടിക്കുന്ന ദൃശ്യമാണ് വാട്‌സ് ആപ്പില്‍ വൈറലായത്. സ്ത്രീകള്‍ സ്ഥിരം മോഷ്ടാക്കളാണെന്ന് വ്യക്തമായതോടെ പോലീസിനെ അറിയിക്കുകയായിരുന്നു.

സന്ദര്‍ ജ്വല്ലറി ഉടമ ഇവരെ തിരിച്ചറിയുകയും ചെയ്തു. നല്ലരീതിയിലുള്ള വസ്ത്രധാരണവുമായി ജ്വല്ലറിയിലെത്തുന്ന ഇവരെ ആരും സംശയിക്കാറില്ല. സ്വര്‍ണം മോഷ്ടിച്ചശേഷം യുവാവ് കടന്നുകളയുകയാണ് ഇവരുടെ രീതി. പിന്നീട് സ്വര്‍ണം ഇഷ്ടമായില്ലെന്ന് പറഞ്ഞ് സ്ത്രീകളും ജ്വല്ലറിയില്‍നിന്നും രക്ഷപ്പെടും. കൂടുതല്‍ ജ്വല്ലറികളില്‍നിന്നും ഇവര്‍ തട്ടിപ്പുനടത്തിയോ എന്നകാര്യം പോലീസ് പരിശോധിച്ചുവരിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+