കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയും മകളും നാലുവര്‍ഷമായി മുറിയില്‍ നിന്നും പുറത്തിറങ്ങിയില്ല!മുറിക്കുള്ളില്‍ കാണിച്ചുകൂട്ടിയത്...

കലാവതിയുടെ ഭര്‍തൃപിതാവ് മഹാവീര്‍ മിശ്രയും ഇവര്‍ക്കൊപ്പം വീട്ടില്‍ താമസമുണ്ടായിരുന്നു.

Google Oneindia Malayalam News

ദില്ലി: നാലുവര്‍ഷമായി മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന അമ്മയെയും മകളെയും ദില്ലി പോലീസ് മോചിപ്പിച്ചു. ദില്ലി മഹാവീര്‍ എന്‍ക്ലേവിലെ വീട്ടിലെ അടച്ചിട്ട മുറിയില്‍ നാലുവര്‍ഷമായി കഴിഞ്ഞിരുന്ന 42കാരിയായ കലാവതിയെയും മകള്‍ 20കാരിയായ ദീപയെയുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയത്. ഇവരുടെ അയല്‍വാസി വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്.

വിഷാദ രോഗികളായ ഇരുവരും നാലുവര്‍ഷമായി മുറിയില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലായിരുന്നു. കലാവതിയുടെ ഭര്‍തൃപിതാവ് മഹാവീര്‍ മിശ്രയും ഇവര്‍ക്കൊപ്പം വീട്ടില്‍ താമസമുണ്ടായിരുന്നു. എന്നാല്‍ ഇയാളുമായി സംസാരിക്കാനോ, മുറിയിലേക്ക് പ്രവേശിപ്പിക്കാനോ ഇവര്‍ തയ്യാറായിരുന്നില്ലെന്നും പോലീസ് അറിയിച്ചു.

വിവരമറിയിച്ചത് അയല്‍വാസി...

വിവരമറിയിച്ചത് അയല്‍വാസി...

തെക്കുപടിഞ്ഞാറന്‍ ദില്ലിയിലെ മഹാവീര്‍ എന്‍ക്ലേവിലുള്ള വീട്ടിലെ മുറിക്കുള്ളിലാണ് അമ്മയും മകളും നാല് വര്‍ഷമായി കഴിഞ്ഞിരുന്നത്. സംഭവമറിഞ്ഞ അയല്‍വാസിയാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ദില്ലി പോലീസാണ് ഇരുവരെയും മോചിപ്പിച്ചത്.

വൃദ്ധനായ ഭര്‍തൃപിതാവും...

വൃദ്ധനായ ഭര്‍തൃപിതാവും...

കലാവതിയും മകളായ ദീപയുമാണ് മുറിക്കുള്ളില്‍ നിന്നും പുറത്തിറങ്ങാതെ കഴിഞ്ഞിരുന്നത്. കലാവതിയുടെ ഭര്‍തൃപിതാവായ മഹാവീര്‍ മിശ്രയും ഈ വീട്ടില്‍ താമസമുണ്ടായിരുന്നു. വിഷാദ രോഗത്തിന് അടിമപ്പെട്ട അമ്മയ്ക്കും മകള്‍ക്കും മാനസിക വിഭ്രാന്തിയുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.

ഇടയ്ക്കിടെ ഭക്ഷണം...

ഇടയ്ക്കിടെ ഭക്ഷണം...

അമ്മയും മകളും കഴിഞ്ഞിരുന്ന റൂമില്‍ വിസര്‍ജ്യങ്ങളടക്കം നിറഞ്ഞ വൃത്തിഹീനമായ അന്തരീക്ഷമായിരുന്നെന്ന് പോലീസ് പറഞ്ഞു. ദിവസത്തില്‍ ഒരു തവണ മാത്രമേ ഭക്ഷണം കഴിക്കുകയുള്ളു. ഭക്ഷണത്തിന് വേണ്ടി മാത്രമേ ഇരുവരും മുറിയുടെ വാതില്‍ തുറക്കുമായിരുന്നുള്ളുവെന്നും മിശ്ര പോലീസിനോട് പറഞ്ഞു.

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...

നാലുവര്‍ഷം മുന്‍പാണ് കലാവതിയുടെ ഭര്‍ത്താവുള്‍പ്പെടെ മിശ്രയുടെ രണ്ട് ആണ്‍മക്കളും അപകടത്തില്‍ മരണപ്പെട്ടത്. ഇതിനുശേഷമാണ് അമ്മയും മകളും ആരുമായി ബന്ധമില്ലാതെ മുറിക്കുള്ളില്‍ കഴിയാന്‍ തുടങ്ങിയത്. മുറിയില്‍ നിന്നും മോചിപ്പിച്ച ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിസ്സഹയനായി മിശ്ര...

നിസ്സഹയനായി മിശ്ര...

എംടിഎന്‍എല്ലില്‍ നിന്നും ലൈന്‍മാനായി വിരമിച്ച മിശ്രയുടെ ഭാര്യ പതിനേഴ് വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. മിശ്രയ്ക്ക് ലഭിക്കുന്ന തുച്ഛമായ പെന്‍ഷന്‍ തുക കൊണ്ടായിരുന്നു മൂവരും ജീവിച്ചിരുന്നത്. ഇതിനിടയില്‍ സമീപത്തെ ഒരു ഡോക്ടര്‍ ഇരുവരെയും ചികിത്സിച്ചിരുന്നെന്നും, എന്നാല്‍ മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ തന്റെ കൈയില്‍ പണമില്ലായിരുന്നെന്നുമാണ് മിശ്ര പോലീസിനോട് പറഞ്ഞത്.

English summary
Mother, Daughter Locked Up In Room For 4 Years Rescued By Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X