• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചിത്ര വിഷാദരോഗിയായിരുന്നില്ല' ഹേമനാഥിനെ തള്ളി അമ്മ, ഹേമനാഥ് അടുത്തത് പണം തട്ടാനെന്ന്.. തെളിവുകൾ നിരത്തി..

ചെന്നൈ: ഷൂട്ടിംങ്ങിനിടെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ജനപ്രിയ സീരിയൽ നടി വിജെ ചിത്രയ്ക്കെതിരെയുള്ള പ്രതിശ്രുത വരന്റെ ആരോപണം തള്ളി അമ്മ ചിത്ര. പ്രശസ്ത തമിഴ് സീരിയൽ താരം വിജെ ചിത്രയുടെ മരണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഷൂട്ടിംഗിനിടെ ബുധനാഴ്ച പുലർച്ചെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്.

നടിയുടെ മരണത്തിൽ പോലീസും ദുരൂഹത ആരോപിക്കുന്നുണ്ടെങ്കിലും പോസ്റ്റ്മോർട്ടം കഴിഞ്ഞ് പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസും എത്തി നിൽക്കുന്നത്. തമിഴ് സീരിയൽ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ ഹോട്ടലിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. നസ്രത്പേട്ടിലെ ഷൂട്ടിംഗ് സ്ഥലത്തിനടുത്തുള്ള ഒരു ആഡംബര ഹോട്ടലിലാണ് പ്രതിശ്രുത വരൻ ഹേമനാഥിനൊപ്പം താമസിച്ചിരുന്നത്.

മമതയോട് തുറന്ന യുദ്ധം, ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും വിളിപ്പിച്ച് കേന്ദ്രംമമതയോട് തുറന്ന യുദ്ധം, ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും വിളിപ്പിച്ച് കേന്ദ്രം

ആരോപണം തള്ളി

ആരോപണം തള്ളി

ചിത്ര വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന പ്രതിശ്രുത വരൻ ഹേമനാഥിന്റെ വാദം തള്ളിക്കളഞ്ഞാണ് നടിയുടെ അമ്മ വിജയ കാമരാജ് രംഗത്തെത്തിയിട്ടുള്ളത്. ഹേമനാഥ് ചിത്രയുടെ പണം കണ്ടാണ് അടുപ്പം സ്ഥാപിച്ചതെന്നും അമ്മ പറയുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ രജിസ്റ്റർ വിവാഹം കഴിഞ്ഞുവെന്ന ഹേമനാഥിന്റെ വാദത്തോടെ ഇതെക്കുറിച്ച് തനിക്കറിയില്ലെ എന്നാണ് അമ്മ പ്രതികരിച്ചത്. ചിത്രയ്ക്ക് വിഷാദ രോഗമുണ്ടായിരുന്നതായി മരണ ശേഷം ഹേമനാഥ് മൊഴി നൽകുകയായിരുന്നു.

പോലീസിൽ പരാതി

പോലീസിൽ പരാതി

ഫെബ്രുവരിയിൽ ചിത്രയും ഹേമനാഥും തമ്മിലുള്ള വിവാഹം നടത്താനിരുന്നതാണ്. ഇതിന് വേണ്ടി ഹേമനാഥിന്റെ മാതാപിതാക്കൾ മണ്ഡപം ഉൾപ്പെടെ നോക്കിവെക്കുകയും ചെയ്തിരുന്നു. അതേ സമയം ചിത്രയുടെ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടിയുടെ കുടുബം മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. റിട്ട. എസ് ഐയായ പിതാന് കാമരാജാണ് പരാതിയുമായി നസ്രത്ത്പേട്ട് പോലീസിനെ സമീപിച്ചിട്ടുള്ളത്. ചിത്രയുടെ മാതാപിതാക്കൾ ഉന്നയിച്ചിട്ടുള്ള ആരോപണം ഹേമനാഥിന്റെ രക്ഷിതാക്കൾ തള്ളിക്കളഞ്ഞിട്ടുണ്ട്.

 ആത്മഹത്യയെന്ന് പോലീസ്

ആത്മഹത്യയെന്ന് പോലീസ്


നടി ചിത്രയുടേത് ആതമഹത്യയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കിൽപ്പോക്ക് മെഡിക്കൽ കോളേജിൽ വെച്ചാണ് ചിത്രയുടെ പോസ്റ്റ്മോർട്ടം നടന്നത്. നടിയുടെ കവിളിലുള്ള പാടുകളിലേക്കാണ് പലരും വിരൽ ചൂണ്ടുന്നത്. എന്നാൽ ഈ പാടുകൾ മരണവെപ്രാളത്തിൽ നഖം കൊണ്ട് സ്വയം മാന്തിയതാകാമെന്നാണ് നിഗമനം. ടെവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ച 28കാരിയായ ചിത്ര കരിയറിൽ ഏറ്റവും ഉയർച്ചയിൽ എത്തിനിൽക്കുമ്പോഴാണ് മരണത്തിന് കീഴടങ്ങുന്നത്.

അടിച്ച് കൊലപ്പെടുത്തിയെന്ന്

അടിച്ച് കൊലപ്പെടുത്തിയെന്ന്


താമസിച്ചിരുന്ന ഹോട്ടലിൽ ബുധനാഴ്ച പുലർച്ചെയാണ് ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ നടിയ്ക്ക് എന്താണ് സംഭവിച്ചത് എന്നത് സംബന്ധിച്ച് ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ട്. നടി ആത്മഹത്യ ചെയ്യില്ലെന്നാണ് നടിയുടെ കുടുംബവും സുഹൃത്തുക്കളും അവകാശപ്പെടുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. സംഭവത്തിൽ ഹേമനാഥ്, ഹോട്ടൽ ജീവനക്കാരനായ ഗണേഷ്, ചിത്രയുടെ ബന്ധുക്കൾ എന്നിവരെ പോലീസ് ഇതിനകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്. സാരിയിൽ തൂങ്ങിയ നിലയിലായരുന്നു ചിത്രയുടെ മൃതദേഹം കണ്ടെടുത്തത്.

സംഭവം പുലർച്ചെ

സംഭവം പുലർച്ചെ

ഷൂട്ടിംഗ് കഴിഞ്ഞ് പുലർച്ചെ 2.30 ഓടെയാണ് ചിത്ര ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയത്. തുടർന്ന് തനിക്ക് കുളിക്കണമെന്ന് ഭർത്താവ് ഹേമന്തിനോട് പറഞ്ഞ് പോയ ചിത്രയെ ഏറെ സമയത്തിന് ശേഷവും കാണാതായതോടെയാണ് ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ വാതിൽ തുറന്ന് പരിശോധിക്കാൻ ഹേമന്ദ് തീരുമാനിക്കുന്നത്. ഇതോടെയാണ് മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ നടിയെ കണ്ടെത്തിയത്. ഷൂട്ടിംഗ് സൈറ്റിൽ നിന്ന് സന്തോഷവതിയായി തിരിച്ചെത്തിയ ചിത്ര മുറിയിലെത്തിയ ഉടൻ ആത്മഹത്യ ചെയ്തത് എന്തിനായിരിക്കാമെന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

തെളിവുകൾ പരിശോധിക്കും

തെളിവുകൾ പരിശോധിക്കും


ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടലിലെ സിസിടിവി ക്യാമറകളും ഫോണും പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകിയ മൃതദേഹം കഴിഞ്ഞദിവസം ഉച്ചയോടെ ബെസന്റ് നഗർ ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. പെരമ്പൂർ ആർഡിഒയാണ് വിജെ ചിത്രയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിച്ചുവരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചിത്രയുടെ ബന്ധുക്കൾക്ക് പുറമേ സഹപ്രവർത്തകരിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിരുന്നു.

cmsvideo
  നടി ചിത്രയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് | Oneindia Malayalam
   ഫോണിൽ സംസാരിച്ചത്

  ഫോണിൽ സംസാരിച്ചത്

  ചിത്ര ചൊവ്വാഴ്ച പകൽ സമയത്ത് ഫോണിൽ പലരോടും സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചിത്രയ്ക്ക് പിരിമുറുക്കം അനുഭവപ്പെട്ടിരുന്നതായും ഇതേ മുഖത്തോടെ ഫോണിൽ സംസാരിച്ചതായും വ്യക്തമായിട്ടുണ്ട്. ഇതിന്റെ വീഡിയോ സന്ദേശവും ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.

  English summary
  Mother denies deppression allegation against actress VJ Chithra
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X