Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയുടെ ഫേസ്ബുക്ക് പ്രണയം;കാമുകനെ സ്വന്തമാക്കാന്‍ മകളെ കൊലപ്പെടുത്തി

ലുധിയാന:അമ്മയുടെ ഫേസ് പ്രണയത്തിന് ഇരയായത് മകള്‍. അമ്മയും മകളും ഒരാളെ പ്രണയിച്ചു ഒടുവില്‍ കാമുകനോടൊപ്പം ചേര്‍ന്ന് അമ്മ മകളെ കൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാന ജില്ലയിലാണ് സംഭവം. വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നു കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ പോലീസിനെ വിവരമറിയിച്ചെങ്കിലും പിന്നീട് നടന്ന അന്വേഷണത്തില്‍ കൊലപാതകമാണെന്നു തെളിഞ്ഞു.

അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ദീക്ഷ (17) ആണ് കൊല്ലപ്പെട്ടത്. മഞ്ജു കാമുകന്‍ വിജയ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകം ആതമഹത്യയാണെന്നു വരുത്തി തീര്‍ക്കുകയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. മെയ് 24 നാണ് കേസിന് ആസ്പദമായ സംഭവം. മകള്‍ ആത്മഹത്യ ചെയ്‌തെന്ന് മഞ്ജു പോലീസില്‍ അറിയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം ബന്ധുക്കള്‍ സ്വത്തു നല്‍കാത്തതില്‍ വിഷമിച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പോലീസിനെ ബോധ്യപ്പെടുത്തിയത്.

15-1444881315-fb-crime-0

ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ രക്ഷിതാക്കളെ പ്രതി ചേര്‍ത്ത് പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. ദീക്ഷയുടെ മൃതദേഹം പരിശോധിച്ച പോലീസ് കൈത്തണ്ടയില്‍ വിജയ് എന്നെഴുതിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം വഴിമാറിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മഞ്ജുവും വിജയും ഏറെ നാളായി പ്രണയത്തിലായിരുന്നു. സൗദി അറേബ്യയിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയതിനു ശേഷം മഞ്ജുവിന്റെ അബോഹറിലുളള വീട്ടിലായിരുന്നു താമസം.

വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്ന വിജയ് ദീക്ഷയുമായും അടുപ്പത്തിലാവുകായിരുന്നെന്ന് പോലീസ് പറഞ്ഞു. അമ്മയെ വിജയ് പ്രണയിക്കുന്ന കാര്യം ദീക്ഷ അറിഞ്ഞിരുന്നില്ല. ഇരുവരെയും കബളിപ്പിച്ച് യുവാവ് ബന്ധം തുടര്‍ന്നുകൊണ്ടുപോവുകും ചെയ്തു. ഒരു ദിവസം അമ്മയുടെ കിടപ്പുമുറിയില്‍ വിജയിനെ കണ്ട പെണ്‍കുട്ടി ഇക്കാര്യത്തെ കുറിച്ച് അമ്മയോട് വഴക്കിടുകയായിരുന്നു. വിജയിയെ വിവാഹം കഴിക്കണമെന്നായിരുന്നു അമ്മയുടെയും മകളുടെയും ആവശ്യം. പിന്നീട് മകളെ കൊലപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+